Thursday, December 31, 2015

വിമാനക്കമ്പനികൾ രഹസ്യമാക്കി വയ്ക്കുന്ന ടിപ്‌സ്, പ്രവാസി മലയാളികൾ അറിയുവാന്‍..!!

പ്രവാസി മലയാളികൾ അറിയുവാന്‍.. വിമാനക്കമ്പനികൾ രഹസ്യമാക്കി വയ്ക്കുന്ന ടിപ്‌സ്
ചൊവ്വയും ബുധനും ശനിയും യാത്ര ചെയ്താൽ നിരക്ക് കുറയും; മൂന്ന് മണിക്കൂർ വൈകിയാൽ നഷ്ടപരിഹാരം കിട്ടും; വിമാനക്കമ്പനികൾ രഹസ്യമാക്കി വയ്ക്കുന്ന ടിപ്‌സ് പ്രവാസി മലയാളികൾ അറിയുക

വിമാനയാത്രയാണ് ലോകത്തിലെ ഏറ്റവും സുഖകരമായ യാത്രയെന്നും അതിൽ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാവില്ലെന്നുമാണ് ഇതുവരെ വിമാനയാത്ര നടത്താത്ത ചിലരുടെ ധാരണ. എന്നാൽ ഇത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും വിമാനയാത്രയിൽ ബുദ്ധിമുട്ടുകളും അനിശ്ചിതത്ത്വങ്ങളും മാനസിക സമ്മർദങ്ങളും ഏറെയാണെന്നുമാണ് സ്ഥിരമായി വിമാനയാത്ര നടത്തുന്ന പലരും പരാതിപ്പെടുന്നത്. വിമാനത്തിന്റെ അപ്രതീക്ഷിതമായ വൈകലും ബാഗേജ് മോഷണവും ടിക്കറ്റ് കിട്ടായ്മയും അമിത ചാർജ് ഈടാക്കലും തുടങ്ങിയ പലവിധ ബുദ്ധിമുട്ടുകളാണ് വിമാനയാത്രക്കാരെ പതിവായി അലോസരപ്പെടുത്തുന്നത്. എന്നാൽ അധികമാരുമറിയാത്ത ചില ടിപ്‌സുകളിലൂടെ ഇവയെ മറികടക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ദർ നിർദ്ദേശിക്കുന്നത്. ഉദാഹരണമായി ചൊവ്വയും ബുധനും ശനിയും യാത്ര ചെയ്താൽ വിമാനനിരക്ക് കുറയുമെന്ന് എത്ര പേർക്കറിയാം..അതുപോലെത്തന്നെ വിമാനം മൂന്ന് മണിക്കൂർ വൈകിയാൽ നഷ്ടപരിഹാരം ലഭിക്കുമെന്നും നമ്മിൽ പലർക്കും അജ്ഞമാണ്. ഇത്തരത്തിൽ വിമാനക്കമ്പനികൾ രഹസ്യമാക്കി വയ്ക്കുന്ന ചില ടിപ്‌സുകളെക്കുറിച്ചാണിവിടെ പരാമർശിക്കുന്നത്.
ഫ്‌ലൈറ്റ് ഷെഡ്യൂൾ പെട്ടെന്ന് മാറ്റിയാൽ മുഴുവൻ റീഫണ്ട്
യാത്രക്ക് വേണ്ടി നിങ്ങൾ മാസങ്ങൾക്ക് മുമ്പെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നയാളാണെന്ന് വിചാരിക്കുക. നിനച്ചിരിക്കാതെ പെട്ടെന്നായിരിക്കും നിങ്ങളുടെ യാത്രയ്ക്ക് വെറും ഒരാഴ്ച മാത്രം ശേഷിക്കെ ഫ്‌ലൈറ്റ് ഷെഡ്യൂളിൽ വിമാനക്കമ്പനി മാറ്റം വരുത്തുന്നത്. അത്തരം അവസരങ്ങളിൽ മുഴുവൻ റീഫണ്ടിനും നിങ്ങൾക്ക് അർഹതയുണ്ട്.
ബാഗുകൾ വൈകിയാൽ നഷ്ടപരിഹാരം
യുഎസിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ടേഷൻ എല്ലാ വിമാനക്കമ്പനികൾക്കും ഒരു നിർദ്ദേശം നൽകിയിരുന്നു. അതായത് പരിശോധനയ്ക്ക് പോകുന്ന യാത്രക്കാരുടെ ബാഗുകൾ നഷ്ടപ്പെട്ടാലോ പരിധിയിലധികം വൈകിയാലോ സാമ്പത്തികമായ നഷ്ടപരിഹാരം നൽകണമെന്ന നിർദ്ദേശമായിരുന്നു അത്. എന്നാൽ സാധാരണയായി ഇത്തരം അവസരങ്ങളിൽ വിമാനക്കമ്പനികൾ കുറഞ്ഞ നഷ്ടപരിഹാരമോ ഭാവിയിൽ യാത്ര ചെയ്യാനുള്ള ട്രാവൽ വൗച്ചറോ നൽകി പ്രശ്‌നം പരിഹരിക്കുകയാണ് പതിവ്. ഇത്തരം സന്ദർഭങ്ങളിൽ യാത്രക്കാർക്ക് 3300 ഡോളർ വരെ ക്ലെയിം ചെയ്യാം. എന്നാൽ ഇത്രയും തുകയ്ക്ക് ആവശ്യപ്പെടാൻ ഇപ്പോൾ യുഎസിലെ പൗരന്മാരായ അഭ്യന്തരയാത്രക്കാർക്ക് മാത്രമെ സാധിക്കുകയുള്ളൂ.
വിമാനം വൈകിയാൽ നഷ്ടപരിഹാരം
യൂറോപ്യൻ യൂണിയനിൽ വിമാനം അനൗൺസ് ചെയ്ത സമയത്തേക്കാൾ മൂന്ന് മണിക്കൂറിലധികം വൈകിയാൽ നഷ്ടപരിഹാരത്തിന് അവകാശമുണ്ട്. എന്നാൽ എയർലൈനിന്റെ കുറ്റം കൊണ്ട് വൈകിയാൽ മാത്രെ ഈ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. ഷോർട്ട് ഫ്‌ലൈറ്റിൽ വൈകൽ മൂലമുള്ള നഷ്ടപരിഹാരം ആൾക്കൊന്നിന് 250 യൂറോ അഥവാ 200 പൗണ്ടാണ് ലഭിക്കുക. മിഡ് ലംഗ്ത് ഫ്‌ലൈറ്റിൽ ഇത് 400 യൂറോ അല്ലെങ്കിൽ 320 പൗണ്ടായിരിക്കും. ലോംഗ് ഹൗൾ ഫ്‌ലൈറ്റിൽ ഇത് 300 യൂറോയ്ക്കും 600 യൂറോയ്ക്കും (240 പൗണ്ടിനും 480 പൗണ്ടിനും മധ്യേ) മധ്യേയായിരിക്കും. അതിനാൽ ഇനിയെങ്കിലും വിമാനം വൈകിയാൽ അവർ വച്ചുനീട്ടുന്ന വൗച്ചറുകൾ സ്വീകരിക്കാതിരിക്കുക. അർഹമായ നഷ്ടപരിഹാരം ചോദിച്ച് വാങ്ങുക.
ചൊവ്വയും ബുധനും ശനി യാത്ര ചെയ്താൽ നിരക്ക് കുറയും
എക്‌സ്പീഡിയ, എയർലൈൻ റിപ്പോർട്ടിങ് കോർപ്പറേഷൻ എന്നിവയുടെ അടുത്തിടെ പുറത്ത് വന്ന ഗവേഷണങ്ങളിലാണിക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ വിമാനങ്ങളിൽ ബുക്കിങ് കുറവായതിനാൽ താരതമ്യേന നിരക്ക് കുറയും. വർക്ക് ഷെഡ്യൂളുകൾ ഈ ദിവസങ്ങളിൽ ക്രമീകരിക്കാൻ സാധിക്കാത്തതിനാലാണ് യാത്രക്കാർ കുറയുന്നത്. അതിനാൽ കഴിയുമെങ്കിൽ ഈ ദിവസങ്ങളിൽ വിമാനയാത്ര ചെയ്താൽ ടിക്കറ്റ് ചാർജിൽ നല്ലൊരു തുക ലാഭിക്കാനാകും.
പറക്കാത്ത വിമാനത്തിൽ മൂന്ന് മണിക്കൂറിലധികം ഇരിക്കേണ്ടതില്ല
എന്തെങ്കിലും കാരണം കൊണ്ട് ഷെഡ്യൂൾ ചെയ്ത സമയത്ത് വിമാനത്തിന് പുറപ്പെടാനായില്ലെങ്കിൽ അഭ്യന്തര സർവീസ് നടത്തുന്ന വിമാനങ്ങളിൽ മൂന്ന് മണിക്കൂറിലധികം യാത്രക്കാരെ ഇരുത്തരുതെന്ന് യുഎസിലെ ട്രാൻസ്‌പോർട്ട് വകുപ്പ് വിമാനക്കമ്പനികളോട് നിർദ്ദേശിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സർവീസുകളിൽ ഈ സമയപരിധി നാല് മണിക്കൂറാണ്. എന്നാൽ യുകെയിലോ യൂറോപ്യൻ യൂണിയനിലോ ഇത് സംബന്ധിച്ച് ഇത്തരം നിബന്ധനകൾ ഇല്ല. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ യാത്രക്കാരുടെ ക്ഷേമത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം വിമാനക്കമ്പനികൾ ചെയ്തുകൊടുക്കേണ്ടതുണ്ട്.
തെറ്റായ തീയതി ബുക്ക് ചെയ്തുകൊണ്ട് ചാർജ് ലാഭിക്കാം
ഈസി ജെറ്റിന്റെ ഫ്‌ലെക്‌സിഫെയേർസ് പ്രകാരം നിങ്ങൾക്ക് ബുക്ക് ചെയ്ത തിയതി ഏതാനും ആഴ്ചകൾ പോലും മാറ്റാനാകും. ഇതിന് അധികം ചാർജുകൾ നൽകേണ്ടതില്ല. ഇത്തരത്തിൽ നിങ്ങൾക്ക് പീക്ക് ടൈം ഫ്‌ലൈറ്റുകളിൽ പോലും കുറഞ്ഞ നിരക്കിൽ സഞ്ചരിക്കാനുള്ള അവസരമൊരുങ്ങുമെന്നാണ് മണിസേവിങ്എക്‌സപർട്ടിന്റെ കൺസ്യൂമർ ആൻഡ് ഫീച്ചർ എഡിറ്ററായ സ്റ്റീവ് നൗഓട്ട്‌നി നിർദ്ദേശിക്കുന്നത്. ഉദാഹരണമായി സ്‌കൂൾ അവധിദിവസങ്ങളിൽ ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റുന്നതിലൂടെ കുറഞ്ഞ നിരക്കിൽ മറ്റൊരു ദിവസം ഉയർന്ന ക്ലാസുകളിൽ സഞ്ചരിക്കാനാകും.
ഡെബിറ്റ് കാർഡിന് പകരം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുക
ഡെബിറ്റ് കാർഡിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് നിരവധി വിമാനക്കമ്പനികൾ വിവിധ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്നതാണ് ബുദ്ധിപരമായ നീക്കമെന്നാണ് വിദഗ്ദ്ധർ ഉപദേശിക്കുന്നത്. നിങ്ങളുടെ സാമ്പത്തികസുരക്ഷിതത്ത്വത്തിന് ക്രെഡിറ്റ് കാർഡിലൂടെയുള്ള പണമടയ്ക്കലാണ് നല്ലതെന്നാണ് ട്രാവൽ എക്‌സ്പർട്ടായ ബോബ് അറ്റ്കിൻസൻ പറയുന്നത്.
എല്ലാ ടിക്കറ്റുകളും റസീറ്റുകളും മറ്റ് രേഖകളും സൂക്ഷിക്കുക
വിമാനയാത്രക്കിടെ എന്തിന് ക്ലെയിം ചെയ്യണമെങ്കിലും അതിനനുസരിച്ചുള്ള രേഖകൾ നിങ്ങളുടെ കൈവശമുണ്ടായിരിക്കണം. അതായത് ടിക്കറ്റുകൾ, റസീറ്റുകൾ തുടങ്ങിയവയെല്ലാം യാത്രാവേളയിൽ കൈയിൽ കരുതണം.

Thursday, December 17, 2015

ഇലക്ട്രിസിറ്റി ബിൽ സബ്സിഡി നഷ്ടപെടാതിരിക്കാൻ ??


ഇലക്ട്രിസിറ്റി ബിൽ സബ്സിഡി നഷ്ടപെടുത്താതിരിക്കുക.....ഷെയര്‍ ചെയ്യുക...Courtesy
Posted by ടിപ്സ്&ട്രിക്സ്-Tipsandtricks) on Sunday, October 25, 2015

Sunday, December 13, 2015

2016 മനോരമ കലണ്ടർ ആപ്പ് പുറത്തിറങ്ങി... ( Free download )


മലയാളി എവിടെയുണ്ടോ തൊട്ടടുത്ത ഭിത്തിയിൽ കാലം അളന്ന് മനോരമ കലണ്ടർ ഉണ്ട്. എന്നാൽ ഇനി മനോരമ കലണ്ടർ സദാ സമയവും കൂടെത്തന്നെയുണ്ട് എന്നു പറയണം. ദശാബ്ദങ്ങളായി മലയാളിയുടെ ദിനചര്യകളെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന മനോരമ കലണ്ടറിന്റെ മൊബൈൽ ആപ്ലിക്കേഷൻ 2016 എഡിഷൻ പുറത്തിറങ്ങി. പാരമ്പര്യത്തനിമയും ആധുനികതയും ഒത്തുചേരുന്നതാണ് മനോരമ കലണ്ടർ ആപ്ലിക്കേഷൻ.ഒട്ടനവധി പുതുമകളുമായാണ് 2016 മനോരമ കലണ്ടർ ആപ്പ് നിങ്ങളുടെ മൊബൈലുകളിലേക്കു എത്തുന്നത്. സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്ന 2016 കലണ്ടർ ആപ്പിൽ വീക്ക്‌ലി വ്യൂ ഉൾപ്പെടുത്തിയിട്ടുണ്ട്. പരസ്യങ്ങളില്ലാത്ത കലണ്ടർ ആപ്പും അതാത് സ്റ്റോറുകളിൽ നിന്നു ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Tuesday, December 8, 2015

മലയാളത്തില്‍ കമ്പ്യൂട്ടര്‍ പാഠങ്ങളുമായി യുട്യൂബ് ചാനല്‍ !!

'എന്തിനും ഉത്തരം ഇന്റര്‍നെറ്റിലുണ്ട്' എന്നത് ഒരു സാധാരണ പ്രയോഗമാണ്. എന്നാല്‍ സാങ്കേതികരംഗത്തെ ചില കാര്യങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ പറയാനും പഠിപ്പിക്കാനും കഴിവുള്ളവര്‍ കുറവാണ്. ഇനി വളരെ ലളിതമായി സാങ്കേതിക കാര്യങ്ങള്‍ പഠിപ്പിക്കുന്നവര്‍ ഉണ്ടെങ്കില്‍തന്നെ അതെല്ലാം മലയാളം ഒഴികെയുള്ള ഭാഷകളിലുമാണ്. താന്‍ ആര്‍ജിച്ച അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്ന് ശ്യാംലാല്‍ പറയുന്നു
എന്നാല്‍ സാങ്കേതിക അറിവുകളെ ലളിതമായ ഭാഷയില്‍ മലയാളത്തിലൂടെ പഠിപ്പിക്കാനുള്ള ശ്രമത്തിലാണ് ടെക്‌നോളജിസ്റ്റായ ശ്യാംലാല്‍ ടി പുഷ്പ്പന്‍. 
കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗ് തുടങ്ങിയ വിഷയങ്ങള്‍ മലയാളത്തില്‍ സൗജന്യമായി പഠിപ്പിക്കാനുള്ള പദ്ധതിയുമായാണ് ശ്യാംലാല്‍യൂട്യൂബ് ചാനല്‍ തുടങ്ങിയത്. യൂട്യൂബ് ചാനലിന് പുറമെ കംപ്യൂട്ടര്‍ സംബന്ധിച്ച വിവിധ വിഷയങ്ങളില്‍ സൗജന്യവും സമഗ്രവുമായ പഠന ക്ലാസുകള്‍ ഉള്‍പ്പെടുത്തിയ വെബ് സൈറ്റും തുടങ്ങിയിട്ടുണ്ട്. 
സാങ്കേതിക അറിവുകളുടെ ടിപ്‌സ് എന്നതില്‍ നിന്നും വ്യത്യസ്തമായി ഓരോ വിഷയത്തിന്റെയും തുടര്‍പഠനസഹായി കൂടിയായി മാറുകയാണ് ആലപ്പുഴയില്‍ സ്വകാര്യ ഐ.ടി സ്ഥാപനം നടത്തുന്ന ശ്യമിന്റെ http://itfundamentals.in/ എന്ന വെബ് സൈറ്റ്. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍, നെറ്റ്‌വര്‍ക്കിംഗ് എന്നീ വിഷയത്തില്‍ സൗജന്യമായ പഠനപദ്ധതിയമായി മുന്നോട്ടു പോകുന്ന ഈ വെബ്‌സൈറ്റ് ഇപ്പോള്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളിലും ഐടി കമ്മ്യൂണിറ്റികളിലും ചര്‍ച്ചയായിട്ടുണ്ട്.




ഒരു ദിവസം ഒരു വീഡിയോ എന്ന ക്രമത്തിലാണ് പഠനം. ഓരോ ചാപ്റ്ററുകളായി തിരിച്ചാണ് കംപ്യൂട്ടര്‍ പഠനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിലവില്‍  കൂടുതല്‍ ചര്‍ച്ച ആവശ്യമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാല്‍ അതിനെക്കുറിച്ച് അടുത്ത വീഡിയോയില്‍ പ്രതിപാദിക്കുന്ന രീതിയിലാണ് പഠനം മുന്നോട്ടു പോകുന്നത്. 
ഓണ്‍ലൈന്‍ പഠനക്ലാസുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ശ്യാലാലിനെ ഫോണില്‍ വിളിക്കാം. അതുമല്ലെങ്കില്‍ www.9847155469.com തന്റെ തന്നെ ഫോണ്‍നമ്പറിലുള്ള വെബ്‌സൈറ്റില്‍ കയറി സംശയം ചോദിക്കാം. താന്‍ ആര്‍ജിച്ച അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്ന് ശ്യാംലാല്‍ പറയുന്നു. വിക്കിപീഡിയ, ഓണ്‍ലൈന്‍ ഫോറം, ഫെയ്‌സ്ബുക്ക് കമ്മ്യൂണിറ്റികള്‍ എന്നിവയൊക്കെ അറിവിന്റെ സ്രോതസ്സുകള്‍ ആണ്. എന്നാല്‍ അവിടങ്ങളില്‍ നിന്നുള്ള അറിവ് ഉപയോഗിക്കുന്നതിനൊപ്പം അത്തരം അറിവിന്റെ സഞ്ചയത്തിലേക്ക് സ്വന്തം അറിവുകളെ തിരിച്ചു നല്‍കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ശ്യാം പറയുന്നു.

Sunday, December 6, 2015

ആന്‍ഡ്രോയ്ഡ് വേഗത വര്‍ദ്ധിപ്പിക്കാന്‍ ചില മാര്‍ഗങ്ങൾ !!



1. ഫോണ്‍ ക്ലീന്‍ ചെയ്യുക

പലപ്പോഴും ഫോണിന്റെ ഇന്റേണല്‍ മെമ്മറി നിറയുന്നതാണ് ഫോണിന്റെ വേഗത കുറയാന്‍ കാരണമാവുന്നത്. ഫയലുകളും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളും എല്ലാം ഇന്റേണല്‍ മെമ്മറിയില്‍ സ്‌റ്റോര്‍ ചെയ്യുന്നതാണ് ഇതിനു കാരണം.

2. റാമിന്റെ ആയാസം കുറയ്ക്കുക
1 ജി.ബി. യോ അതില്‍ കുറവോ റാം ഉള്ള ഫോണുകളില്‍ വേഗത വളരെ പെട്ടെന്ന് കുറയുന്നതായി അനുഭവപ്പെടാറുണ്ട്. അതിനു കാരണം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എല്ലാ ആപ്ലിക്കേഷനുകളും റാമിന്റെ ആയാസം വര്‍ദ്ധിപ്പിക്കും എന്നതാണ്. പലപ്പോഴും നമുക്ക് ആവശ്യമില്ലാത്ത പല ആപ്ലിക്കേഷനുകളും ബാക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാറുണ്ട്. ഇത്തരം ആപ്ലിക്കേഷനുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് നല്ലത്.

3. പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തന രഹിതമാക്കുക

ആന്‍ഡ്രോയ്ഡ് ഫോണിനകത്ത് ധാരാളം പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്ലിക്കേഷനുകളുണ്ടാകും. ഇതില്‍ പലതും യാതൊരു പ്രമയാജനവുമില്ലാത്തതായിരിക്കും. ഇത്തരം ആപ്ലിക്കേഷനുകള്‍ ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും പ്രവര്‍ത്തന രഹിതമാക്കിയാല്‍ ഫോണിന്റെ വേഗത ഒരു പരിധിവരെ വീണ്ടെടുക്കാം. അതിനായി ഫോണില്‍ സെറ്റിംഗ്‌സില്‍ആപ്ലിക്കേഷന്‍ മാനേജര്‍ എന്ന ഓപ്ഷനില്‍ പോയി ഓള്‍ എന്നതില്‍ ക്ലിക് ചെയ്യുക. അതില്‍ നിന്ന് ഡിസേബിള്‍ ചെയ്യേണ്ട ആപ്ലിക്കേഷനുകളില്‍ ക്ലിക് ചെയ്താല്‍ മതി

4.അപകടകാരികളായ ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യുക

പലപ്പോഴും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഉള്‍പ്പെടെ വൈറസിനു കാരണമായേക്കാവുന്ന ആപ്ലിക്കേഷനുകള്‍ ഉണ്ടാവാനിടയുണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്താല്‍ ഫോണിന്റെ വേഗത കുറയ്ക്കുകയും വൈറസ് ആക്രമണത്തിന് കാരണമാവുകയും ചെയ്യും.

4. ഫാക്റ്ററി റീസെറ്റ്
മുകളില്‍ പറഞ്ഞ മാര്‍ഗങ്ങളൊന്നും ഫലിച്ചില്ലെങ്കില്‍ പിന്നെ ചെയ്യാവുന്നതാണ് ഫാക്റ്ററി റീ സെറ്റ്. ഫോണ്‍ വാങ്ങുമ്പോള്‍ ഉണ്ടായിരുന്ന അതേ രീതിയിലേക്ക് മാറ്റുന്ന സഗവിധാനമാണ് ഇത്. എന്നാല്‍ റീസെറ്റ് ചെയ്യുന്നതിനു മുമ്പ് ഫോണിലെ ഡാറ്റകള്‍ മുഴുവന്‍ മറ്റെവിടെയെങ്കിലും സ്‌റ്റോര്‍ ചെയ്യണം 

. റീസെറ്റ് ചെയ്യുന്നതിനു മുമ്പ് മെമ്മറി കാര്‍ഡ് ഫോണില്‍ നിന്ന് മാറ്റി എന്ന് ഉറപ്പു വരുത്തണം അത് പോലെ റീസെറ്റ് ചെയ്യുമ്പോള്‍ ഫോണില്‍ 50 ശതമാനമെങ്കിലും ബാറ്ററി ഉണ്ട് എന്ന് ഉറപ്പുവരുത്തണം. ഇടയ്ക്ക് വച്ച് ഫോണ്‍ ഓഫ് ആക്കുകയോ ബാറ്ററി എടുത്തുമാറ്റുകയോ ചെയ്യരുത്

വേഗത കുറയുവാനുള്ള കാരണങ്ങള്‍ ഇപ്പോള്‍ എല്ലാവര്ക്കും മനസ്സിലായിക്കാനുമെങ്കിലും ഇതെല്ലാം എങ്ങിനെ ചെയ്യും എന്നൊരു ചോദ്യം ചിലരിലെങ്കിലും ബാക്കിയായിട്ടുണ്ടാകും.

ക്ലീന്‍ മാസ്റ്റര്‍ എന്നൊരു ആപ്പ് ഇതിനു സഹായിക്കും.താഴെ

നിന്നും ഡൌണ്‍ലോഡ് ചെയ്യാം 

downlode link 

കൂടുതല്‍ മൊബൈൽ , കംപ്യൂട്ടർ ടിപ്സിനായി Vishnu Babu . എന്ന ഫെയ്സ് ബുക്ക് പേജ് LIKe ചെയ്യു 
ραgє ℓιηк