Thursday, June 18, 2015

ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ നടപടിക്രമം ലഘൂകരിച്ചു !!


മുംബൈ: ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോള്‍ തിരിച്ചറിയല്‍ രേഖയായി വൈദ്യുതി ബില്‍, ടെലിഫോണ്‍ ബില്‍, പോസ്റ്റ് പെയ്ഡ് മൊബൈല്‍ ബില്‍, പാചകവാതക ബില്‍, വെള്ളക്കരത്തിന്റെ ബില്‍ എന്നിവയില്‍ ഏതെങ്കിലും സമര്‍പ്പിക്കാം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിച്ചിരിക്കുന്നത്. കൂടുതല്‍ രേഖകള്‍ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുന്നത് കൂടുതല്‍ പേരിലേക്ക് ബാങ്കിങ് സേവനം എത്തിക്കുന്നതിന്റെ ഭാഗമായാണ്.പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, ഏതെങ്കിലും ബാങ്കിലെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡര്‍ എന്നിവയും തിരിച്ചറിയല്‍ രേഖയായി സമര്‍പ്പിക്കാം. മുനിസിപ്പല്‍ നികുതിയുടെ രസീത്, കരമടച്ച രസീത് എന്നിവയും നല്‍കാം. ഇവയില്‍ ഏതെങ്കിലുമൊന്ന് സമര്‍പ്പിച്ചാല്‍ മതി. 
പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി. കാര്‍ഡ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കാര്‍ഡ്, ആധാര്‍ നമ്പര്‍ എന്നിവ മാത്രമാണ് നിലവില്‍ തിരിച്ചറിയല്‍ രേഖയായി സ്വീകരിച്ചിരുന്നത്. വിലാസം മാറിയാല്‍ ആറ് മാസത്തിനുള്ളില്‍ പുതിയ വിലാസം തെളിയിക്കുന്ന രേഖ ബാങ്കിന് സമര്‍പ്പിക്കണമെന്നും റിസര്‍വ് ബാങ്ക് അനുശാസിക്കുന്നു.

courtesy: [Mathrubhumi]


Earning money by net; 100% indian job; getting money by targeted time ! for more details click here :http://www.viewbestads.com/index/index/ref_id_ses/326246

No comments:

Post a Comment