Sunday, June 28, 2015

ആദായ നികുതി ബാധ്യത കണക്കാക്കാന്‍ 'ടാക്‌സ് കാല്‍ക്കുലേറ്റര്‍' !!



ന്യൂഡല്‍ഹി: ആദായ നികുതി ബാധ്യത വിലയിരുത്താന്‍ ഇന്‍കംടാക്‌സ് വകുപ്പ് ആദായ നകുതി കാല്‍ക്കുലേറ്റര്‍ അവതരിപ്പിച്ചു. ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് കാല്‍ക്കുലേറ്റര്‍ ചേര്‍ത്തിട്ടുള്ളത്. ഇതുവഴി ലളിതമായി നികുതി ബാധ്യതയും എഡ്യുക്കേഷന്‍ സെസും എത്രയാണെന്ന് അറിയാം. 



ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ലളിതമായ ഫോം അവതരിപ്പിച്ചത് അടുത്തയിടെയാണ്. നേരത്തെ അവതരിപ്പിച്ച ഫോം സങ്കീര്‍ണമായതിനാലാണ് പുതിയത് അവതരിപ്പിച്ചത്. ഇതുസംബന്ധിച്ച് വ്യാപകമായ പരാതിയുമുണ്ടായി. വിദേശയാത്ര വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശമാണ് വിമര്‍ശനത്തിനിടയാക്കിയത്. 




പുതിയതായി അവതരിപ്പിച്ച 'ഐടിആര്‍-2എ' മൂന്ന് പേജ് മാത്രമാണുള്ളത്. ആഗസ്ത് 31വരെയാണ് ഇത്തവണ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അവസരമുള്ളത്.


No comments:

Post a Comment