Thursday, August 27, 2015

‘മണര്‍കാട് മൈ പൊലീസ് ആപ് വരുന്നു !!

വരുന്നു ‘മണര്‍കാട് മൈ പൊലീസ് ആപ്’
പൊലീസ് ഇനിയൊരു സ്പര്‍ശനത്തിനപ്പുറം
കോട്ടയം: ആപദ്ഘട്ടങ്ങളില്‍ പൊലീസ് സഹായം തേടുന്നതിനായി മണര്‍കാട് പൊലീസിന്‍െറ ‘മണര്‍കാട് മൈ പൊലീസ് ആപ്’ വരുന്നു. ഈ മൊബൈല്‍ ആപ്ളിക്കേഷനിലെ ഹെല്‍പ് ബട്ടണില്‍ ക്ളിക്ക് ചെയ്താല്‍ പൊലീസിന് വിവരം ലഭിക്കുകയും അവര്‍ സ്ഥലത്തത്തെുകയും ചെയ്യും. വീട്ടില്‍ ഒറ്റക്ക് താമസിക്കുന്നവര്‍ക്ക് ഈ വിവരവും ആപ്പിലൂടെ പൊലീസിനെ അറിയിക്കാം. ഇത്തരം സ്ഥലങ്ങളില്‍ പൊലീസ് കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു ജനകീയ മൊബൈല്‍ ആപ് പദ്ധതിയെന്ന് കോട്ടയം ജില്ലാ പൊലീസ് ചീഫ് എം.പി. ദിനേശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജി.പി.ആര്‍.എസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ബട്ടണ്‍ ക്ളിക്ക് ചെയ്താലുടന്‍ സഹായം തേടുന്നവരുടെ വീട് പൊലീസിന് കണ്ടത്തൊനാകും. മാലിന്യം തള്ളല്‍ അടക്കമുള്ള വിവരങ്ങളും ഇതിലൂടെ നല്‍കാം. സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാത്തവര്‍ക്കായി എസ്.എം.എസ് സൗകര്യവുമുണ്ട്. പൊലീസിന് പ്രദേശത്തെ മുഴുവന്‍ ആളുകള്‍ക്കും ഒരുമിച്ചോ, ഏതാനും പേര്‍ക്ക് മാത്രമായോ സന്ദേശം നല്‍കാനുമാകും. ഗതാഗതം തടസ്സപ്പെട്ട വിവരം അടക്കമുള്ളവ ഇത്തരത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും. ഇതിലൂടെ ‘വാട്സ് ആപ്’ എന്നതു പോലെ സന്ദേശങ്ങളും ചിത്രങ്ങളും പൊലീസിനെ അറിയിക്കാം. രാത്രിയില്‍ ഒറ്റക്ക് ഓട്ടോയില്‍ യാത്ര ചെയ്യുമ്പോള്‍ ഓട്ടോ നമ്പര്‍, ലക്ഷ്യസ്ഥാനം എന്നിവയൊക്കെ പൊലീസിനെ അറിയിക്കാം.
ലഭിക്കുന്ന സന്ദേശങ്ങളില്‍ അടിയന്തര നടപടി ഉണ്ടാകുന്നുവെന്ന് ഉറപ്പാക്കാന്‍ വേണ്ട സംവിധാനവും ക്രമീകരിച്ചിട്ടുണ്ടെന്ന് എം.പി. ദിനേശ് പറഞ്ഞു. സഹായം ലഭിച്ചില്ളെങ്കില്‍ റിപ്പീറ്റ് ബട്ടണ്‍ അമര്‍ത്തിയാല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലേക്ക് സന്ദേശം എത്തും. മണര്‍കാട് സ്റ്റേഷന്‍ പരിധിയിലെ ഡോക്ടമാര്‍, ഓട്ടോ ഉടമകള്‍, ആംബുലന്‍സുകള്‍ തുടങ്ങിയവയുടെ നമ്പറുകള്‍ ആപ്പില്‍ ലഭിക്കും. മണര്‍കാട് ജനമൈത്രി പൊലീസ് സ്റ്റേഷനു പുറമെ മണര്‍കാട്-വിജയപുരം ഗ്രാമപഞ്ചായത്തുകള്‍, റെസി. അസോസിയേഷനുകള്‍, മണര്‍കാട് സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് യൂനിറ്റ് എന്നിവയുടെ കൂട്ടായ്മയാണ് പദ്ധതിക്ക് പിന്നിലുള്ളത്. പാറമ്പുഴ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് ആശയം രൂപപ്പെട്ടതെന്നും അദേഹം പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ മണര്‍കാട് സ്റ്റേഷന്‍ പരിധിയിലെ 1000 വീടുകളിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്. വിജയിച്ചാല്‍ കോട്ടയം നഗരത്തിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഗൂഗ്ള്‍ പ്ളേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9.30ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. മന്ത്രി ചെന്നിത്തല അധ്യക്ഷത വഹിക്കും. ഡി.ജി.പി ടി.പി. സെന്‍കുമാര്‍ പ്രഭാഷണം നടത്തും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മൊബൈല്‍ ആപ്പിന്‍െറ ലോഗോ പ്രകാശിപ്പിക്കും. മൊബൈല്‍ ആപ് ആദ്യ രജിസ്ട്രേഷന്‍ ഉദ്ഘാടനം എ.ഡി.ജി.പി കെ. പത്മകുമാര്‍ നിര്‍വഹിക്കും.

No comments:

Post a Comment