Friday, November 27, 2015

കൈപ്പടയില്‍ എഴുതിയ പാസ്പോര്‍ട്ടിന് ഇനി സാധുതയില്ല !!

ന്യൂഡല്‍ഹി: പേരുവിവരങ്ങള്‍ കൈപ്പടയില്‍ എഴുതിയ പാസ്പോര്‍ട്ടുകള്‍ക്ക് ഇനി സാധുത ഇല്ല. ഇത്തരം പാസ്പോര്‍ട്ടുകളുടെ കാലാവധി വ്യാഴാഴ്ച അവസാനിച്ചതായും അവ ഉപയോഗിച്ച് ഇനി വിദേശയാത്ര സാധ്യമല്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.  ഇത്തരം പാസ്പോര്‍ട്ട് കൈവശമുള്ള പുതുക്കി വാങ്ങണമെന്ന് നേരത്തേ നിര്‍ദേശിച്ചു. 2001 മുതല്‍ ഇന്ത്യയില്‍ ബാര്‍ കോഡ് സഹിതമുള്ള മെഷിന്‍ റീഡബിള്‍ പാസ്പോര്‍ട്ടുകളാണ് വിതരണം ചെയ്യുന്നത്. 2001ന് മുമ്പ് എടുത്ത 20 വര്‍ഷം വരെ കാലാവധിയുള്ള പാസ്പോര്‍ട്ടുകളാണ് പുതുക്കേണ്ടത്.

(courtesy:madhyamam)

No comments:

Post a Comment