Thursday, November 5, 2015

ശബരിമല വെര്‍ച്വല്‍-ക്യൂവിൽ രജിസ്റ്റർ ചെയ്യാം !!

www.sabarimalaq.com എന്ന വെബ്‌പോർട്ടൽ സന്ദർശിച്ച് ശബരിമല വെര്‍ച്വല്‍-ക്യൂവിൽ രജിസ്റ്റർ ചെയ്യാം. ഈ പോർട്ടലിൽ തീർത്ഥാടകരുടെ പേര്, വയസ്സ്, ഫോട്ടോ, വിലാസം, ഫോട്ടോ ഐഡന്റിന്റി കാർഡ് നമ്പർ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. പോർട്ടലിൽ നൽകിയിരിക്കുന്ന കലണ്ടറിൽ നിന്നും ലഭ്യതയ്ക്കനുസരിച്ച് ദർശന ദിവസവും തീയതിയും തെരഞ്ഞെടുക്കാം. ബുക്കിങ് പൂർത്തിയാക്കിയശേഷം ദർശന സമയവും തീയതിയും തീർത്ഥാടകന്റെ പേരും ഫോട്ടോയും മറ്റ് വിവരങ്ങളുമടങ്ങിയ വെര്‍ച്വല്‍-ക്യൂ കൂപ്പൺ കംപ്യൂട്ടറിലേക്ക് സേവ് ചെയ്ത് പ്രിന്റ് എടുക്കണം. ഈ കൂപ്പൺ ദർശന ദിവസം പമ്പയിലെ വെരിഫേക്കഷൻ കൗണ്ടറിൽ കാണിച്ച് വെര്‍ച്വല്‍-ക്യൂ സംവിധാനം ഉപയോഗിക്കുന്നതിനുള്ള പ്രവേശന കാർഡ് (Entry Card) കൈപ്പറ്റണം. ഈ പ്രവേശനകാർഡ് കൈവശമുള്ളവർക്ക് മാത്രമെ വെര്‍ച്വല്‍-ക്യൂ സമ്പ്രദായത്തിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. വെര്‍ച്വല്‍-ക്യൂ കൂപ്പൺ കൈവശമുള്ള തീർത്ഥാടകർ തങ്ങളുടെ ഫോട്ടോ ഐഡന്റിന്റി കാർഡ് കൈവശം കരുതേണ്ടതും വെരിഫിക്കേഷൻ കൗണ്ടറിൽ കാണിക്കേണ്ടതുമാണ്. 18 വയസ്സിൽ താഴെയുള്ളവർക്ക് ഫോട്ടോ ഐഡന്റിന്റി കാർഡ് നിർബന്ധമല്ല. കൂപ്പണിൽ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം കൃത്യസമയത്ത് പമ്പയിൽ എത്തുന്ന തീർത്ഥാടകർക്ക് മാത്രമെ വെര്‍ച്വല്‍-ക്യൂ വഴി പ്രവേശനം അനുവദിക്കുകയുള്ളൂ. കേരള പോലീസ് നൽകുന്ന ഈ സേവനത്തിന് ഒരു വിധത്തിലുള്ള ഫീസും ഈടാക്കുന്നില്ല. വെര്‍ച്വല്‍-ക്യൂ സംവിധാനത്തിൽ ബുക്ക് ചെയ്യാത്തവർക്ക് മുൻവർഷത്തെപ്പോലെ സാധാരണരീതിയിൽ ക്യു നിന്ന് ദർശനം നടത്താവുന്നതാണ്.കഴിഞ്ഞ വർഷം 13.5 ലക്ഷംപേർ ഈ സേവനം ഉപയോഗിച്ചതിൽ 5.6 ലക്ഷംപേർ തമിഴ്‌നാട്ടിൽ നിന്നും 3.3 ലക്ഷംപേർ ആന്ധ്രാപ്രദേശിൽ നിന്നും 2.8 ലക്ഷംപേർ കേരളത്തിൽ നിന്നും 75000 -ത്തോളംപേർ കർണ്ണാടകയിൽ നിന്നും ഉളളവരായിരുന്നു.വെര്‍ച്വല്‍-ക്യൂ സംവിധാനത്തിൽ ബുക്ക് ചെയ്തുവരുന്നവർക്ക് വേണ്ടി പമ്പയിൽ പത്തും ഗണപതി കോവിലിൽ രണ്ടും വെരിഫിക്കേഷൻ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് http://www.sabarimalaq.com എന്ന വെബ്‌പോർട്ടൽ സന്ദർശിക്കുകയോ 0471-3243000, 3244000, 3245000 എന്നീ ഹെൽപ്‌ലൈൻ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

No comments:

Post a Comment