Sunday, November 8, 2015

റെയില്‍വേ ടിക്കറ്റ് റദ്ദാക്കിയാല്‍ ഇനി ഇരട്ടിത്തുക ഈടാക്കും ?


ന്യൂഡല്‍ഹി: റെയില്‍വേ ടിക്കറ്റുകള്‍ റദ്ദാക്കുമ്പോള്‍ അടുത്ത വ്യാഴാഴ്ച മുതല്‍ ഇരട്ടിത്തുക ഈടാക്കും. റിസര്‍വ് ചെയ്തതും അല്ലാത്തതുമായ എല്ലാ ക്ലാസുകള്‍ക്കും നിലവിലെ ക്യാന്‍സലേഷന് !,ക്ലര്‍ക്കേജ് നിരക്കിന്റെ ഇരട്ടി ഈടാക്കാനാണ് തീരുമാനം. നവംബര്‍ 12-ന് പുതിയ നിരക്ക് പ്രാബല്യത്തിലാക്കി ചട്ടം ഭേദഗതി ചെയ്തു.


റിസര്‍വേഷന്‍ ഉറപ്പായ ടിക്കറ്റുകള്‍, വണ്ടി പുറപ്പെടാന്‍ നാലുമണിക്കൂര്‍ മുമ്പ് റദ്ദാക്കിയാല്‍ മാത്രമേ റീഫണ്ട് തുക നല്‍കൂ. ഇനിമുതല്‍ 12 മണിക്കൂറിനും നാലു മണിക്കൂറിനും മുമ്പാണ് റദ്ദാക്കുന്നതെങ്കില്‍ 50 ശതമാനം റദ്ദാക്കല്‍ ചാര്‍ജ് ഈടാക്കും. ഈ സമയപരിധി കഴിഞ്ഞ് റദ്ദാക്കിയാല്‍ പണം മടക്കിക്കിട്ടില്ല. വണ്ടി പുറപ്പെടാന്‍ ആറു മണിക്കൂര്‍ ബാക്കിയുള്ളപ്പോഴും പുറപ്പെട്ട് രണ്ടു മണിക്കൂറിനുള്ളിലും ടിക്കറ്റ് റദ്ദാക്കാമെന്ന ചട്ടമാണ് മാറ്റിയത്്.



ഒന്നിലധികം യാത്രക്കാര്‍ക്ക് വേണ്ടി ബുക്ക് ചെയ്താല്‍ ഭാഗികമായി കണ്‍ഫേംഡ് ആയ ടിക്കറ്റുകള്‍ ഇനി വണ്ടി പുറപ്പെടുന്നതിന് അര മണിക്കൂര്‍മുമ്പ് റദ്ദാക്കണം.(നിലവില്‍ വണ്ടി പുറപ്പെട്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞാലും റദ്ദാക്കാം).
ആര്‍.എ.സി, വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ വണ്ടി പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് റദ്ദാക്കിയാലേ റീഫണ്ട് ലഭിക്കൂ(നിലവില്‍ വണ്ടി പുറപ്പെട്ട് മൂന്നു മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാലും റീഫണ്ട് ലഭിക്കും).



കമ്പ്യൂട്ടര്‍ റിസര്‍വേഷന്‍ സിസ്റ്റത്തിലൂടെ എടുത്ത ടിക്കറ്റുകള്‍(പി.ആര്‍.എസ്) അത്തരം സൗകര്യങ്ങളില്ലാത്ത സാധാരണ കൗണ്ടറുകളുള്ള സ്റ്റേഷനുകളിലും റദ്ദാക്കാം.
കാന്‍സലേഷന്‍ നിരക്ക്
നിലവിലെ നിരക്കും, പുതിയ നിരക്കും (ബ്രാക്കറ്റില്‍)
റിസര്‍വേഷന്‍ ഇല്ലാത്ത
രണ്ടാംക്ലാസ് ടിക്കറ്റുകള്‍ക്ക്-
15 രൂപ,(30)
സെക്കന്റ് ക്ലാസും(റിസര്‍വേഷന്‍ ഉള്ളത്്)
മറ്റു ക്ലാസുകളും- 30 രൂപ,(60),
റിസര്‍വ് ചെയ്ത ഉറപ്പുള്ള സീറ്റുകളും ബര്‍ത്തുകളും,
സെക്കന്‍ഡ് ക്ലാസ്-30 രൂപ (60),
സെക്കന്‍ഡ് ക്ലാസ്് സ്ലീപ്പര്‍-60 രൂപ(120),
3 എ.സി,3 എ ഇക്കോണമി,ചെയര്‍കാര്‍-90 രൂപ, (180),
2 എ.സി,ഫസ്റ്റ് ക്ലാസ്-100 രൂപ, ( 200),
1 എ.സി,എക്‌സിക്യൂട്ടീവ് ക്ലാസ് -120രൂപ, ( 240)

No comments:

Post a Comment