Saturday, April 9, 2016

കെ എസ് ഇ ബിയുടെ ഒന്നിലധികം ബില്ലുകൾ എങ്ങനെ അടയ്ക്കാനാകുമെന്ന് ?

സുഹൃത്തുക്കളേ...! കെ എസ് ഇ ബിയുടെ കസ്റ്റമർ കെയർ പോർട്ടലായ wss.kseb.in ൽ ഒരു തവണ ലോഗ് ഇൻ ചെയ്ത് ഒന്നിലധികം ബില്ലുകൾ എങ്ങനെ അടയ്ക്കാനാകുമെന്ന് നിരവധി പേർ സംശയം ചോദിച്ചിരുന്നു. അതിനുള്ള മറുപടിയാണിത്.

ആദ്യപടിയായി wss.kseb.in ൽ പ്രവേശിച്ച് New User Registration ൽ ക്ലിക്ക് ചെയ്ത് ഒരു അക്കൗണ്ട് സ്രഷ്ടിക്കുകയാണ് വേണ്ടത്. ഈ അക്കൗണ്ട് ഉപയോഗിച്ച് ലോഗ് ഇൻ ചെയ്താൽ സ്ക്രീനിന്റെ ഇടതുവശത്തായി Register & Unregister Consumer എന്നൊരു ലിങ്ക് കാണാനാവും. അതിൽ ക്ലിക്ക് ചെയ്താൽ പുതിയ കൺസ്യൂമർ നമ്പർ ചേർക്കാം. (സ്ക്രീൻ ഷോട്ട് ഇതോടൊപ്പം). ഇത്തരത്തിൽ അഞ്ച് കൺസ്യൂമർ നമ്പരുകൾ വരെ നമുക്ക് രജിസ്റ്റർ ചെയ്യാൻ കഴിയും.
അപ്പോൾ ഇനി വീട്ടിലോ ഓഫീസിലോ ഇരുന്ന് വൈദ്യുതി ബിൽ അടയ്ക്കുകയല്ലേ..?



No comments:

Post a Comment