Friday, July 12, 2019

നിയമന ശുപാര്‍ശ മെമ്മോ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് കൈമാറാന്‍ തീരുമാനം ...?


തിരുവനന്തപുരം: നിയമന ശുപാര്‍ശ മെമ്മോ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിഎസ്‌സി ഓഫീസില്‍ വച്ച്‌ നേരിട്ട് കൈമാറാന്‍ തീരുമാനം. ജൂലൈ 25 മുതല്‍ അംഗീകരിക്കുന്ന നിയമന ശുപാര്‍ശകള്‍ക്കാണ് പുതിയ നടപടി ക്രമം ബാധകമാകുക. ആഗസ്റ്റ് 5-ന് കമ്മീഷന്‍റെ ആസ്ഥാന ഓഫീസില്‍ വച്ച്‌ ഈ നടപടി ക്രമമനുസരിച്ച്‌ അഡ്വൈസ്‌ മെമ്മോ വിതരണം ആരംഭിക്കും. മറ്റ് മേഖല/ ജില്ലാ ഓഫീസുകളില്‍ തുടര്‍ന്നുളള ദിവസങ്ങളിലായി വിതരണം ചെയ്യും. നിശ്ചിത ദിവസം കൈപ്പറ്റാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് തുടര്‍ന്നുളള ദിവസങ്ങളിലും അതാത് പിഎസ്‌സി ഓഫീസില്‍ നിന്നും കൈപ്പറ്റാം.

നിലവില്‍ തപാലിലാണ് അഡ്വൈസ്‌ മെമ്മോ അയക്കുന്നത്‌.
പലപ്പോഴും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് ലഭിക്കുന്നില്ല എന്ന പരാതിയും ഉണ്ടായിരുന്നു. അഡ്വൈസ്‌ മെമ്മോയുടെ ഡ്യൂപ്ലിക്കേറ്റ് നല്‍കുന്നതിന് നിലവില്‍ വ്യവസ്ഥയുമില്ല. പകരം നിയമനം ശുപാര്‍ശ ചെയ്തുവെന്ന അറിയിപ്പ്‌ നല്‍കാന്‍ മാത്രമേ കഴിയൂ. നിയമന ശുപാര്‍ശ കമ്മീഷന്‍റെ ഓഫീസില്‍ നേരില്‍ ഹാജരായി ഉദ്യോഗാര്‍ത്ഥി കൈപ്പറ്റുന്നതോടെ അതിന് പരിഹാരമാകും.
🎆  ഇങ്ങനെ ഒരു അവസരത്തെ  കുറിച്ച് അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടമാവരുത്.

No comments:

Post a Comment