പാസ്പോർട്ട് അപേക്ഷ സമർപ്പിക്കുമ്പോൾ പാസ്‌പോർട്ട് അപേക്ഷാ ഫോമിനൊപ്പം സമർപ്പിക്കേണ്ട ചില രേഖകൾ കൂടിയുണ്ട്. പാസ്‌പോർട്ടിനായി അപേക്ഷിക്കുന്നതിന്, ഒരു വ്യക്തി ആദ്യമായി സന്ദർശിക്കേണ്ടത് അടുത്തുള്ള കോമൺ സർവ്വീസ് സെന്റർ (CSC) കേന്ദ്രത്തിലാണ്. പാസ്‌പോർട്ട് സേവാ
അംഗീകൃത ഏജൻസിയായ ശിവശക്തി ഡിജിറ്റൽ സേവ CSC വഴി ഓൺലൈനായിഅപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓരോ വ്യക്തിയുടെയും അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ ചില വ്യവസ്ഥകൾക്ക് അനുസരിച്ച് വ്യത്യാസപ്പെടാം. ഇവ എന്തൊക്കെയെന്ന് പരിശോധിക്കാം.
ജനനത്തീയതിയുടെ തെളിവുകൾ
ജനനത്തീയതിയുടെ തെളിവിനായുള്ള രേഖകൾ സംബന്ധിച്ച് പലർക്കും ആശയക്കുഴപ്പങ്ങളുണ്ടാകാറുണ്ട്. പാസ്‌പോർട്ട് സേവ കേന്ദ്രത്തിന്റെ നിർദ്ദേശ പ്രകാരം ജനനത്തീയതി തെളിയിക്കുന്നതിനായി ഉപയോഗിക്കാവുന്ന സർട്ടിഫിക്കറ്റുകൾ താഴെ പറയുന്നവയാണ്. മുനിസിപ്പൽ കോർപ്പറേഷൻ അല്ലെങ്കിൽ മറ്റേതെങ്കിലും നിർദ്ദിഷ്ട അതോറിറ്റി നൽകുന്ന ജനന സർട്ടിഫിക്കറ്റ് ആധാർ കാർഡ് / ഇ-ആധാർ കാർഡ് ഇലക്ഷൻ കമ്മീഷൻ ഇഷ്യു ചെയ്ത ഇലക്ഷൻ ഫോട്ടോ ഐഡന്റിറ്റി കാർഡ് എസ്എസ്എൽഎസി സർട്ടിഫിക്കറ്റ് പാൻ കാർഡ് ഡ്രൈവിംഗ് ലൈസൻസ്
ഈ രേഖകൾ ഇല്ലാത്തവർ പാസ്‌പോർട്ടിനായി അപേക്ഷിക്കാൻ മേൽപ്പറഞ്ഞ രേഖകളൊന്നും ഇല്ലാത്ത വ്യക്തികൾക്ക് ജനനത്തീയതി ഉള്ള പബ്ലിക് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനുകൾ / കമ്പനികൾ നൽകുന്ന പോളിസികളുടെ അംഗീകൃത രേഖകൾ ഉപയോഗിക്കാൻ കഴിയും. അനാഥാലയങ്ങളിൽ നിന്നുള്ള അപേക്ഷകന്റെ ജനനത്തീയതി തെളിയിക്കുന്നതിന് അനാഥാലയം / ശിശു പരിപാലന കേന്ദ്രം മേധാവികളുടെ ഒദ്യോഗിക ലെറ്റർ ഹെഡിൽ നൽകുന്ന രേഖ മാത്രം മതി.
മേൽവിലാസം
അപേക്ഷകൻ നൽകുന്ന മേൽവിലാസത്തിലായിരിക്കും പോലീസ് വേരിഫിക്കേഷൻ നടത്തുക. ഇതേ മേൽവിലാസത്തിൽ പാസ്പോർട്ട് അയച്ച് തരികയും ചെയ്യും. പാസ്പോർട്ട് അപേക്ഷകനെ തിരിച്ചറിയാനായി വിദേശകാര്യ മന്ത്രാലയവും അപേക്ഷകന്റെ ക്രിമിനൽ റെക്കോർഡുകളുടെ പരിശോധനയ്ക്കായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയും ഇപ്പോൾ ആധാർ കാർഡാണ് ഉപയോഗിക്കുന്നത്. കൂടാതെ അപേക്ഷകന്റെ ക്രിമിനൽ പശ്ചാത്തലം കണ്ടെത്തുന്നതിനായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഡാറ്റാബേസും ഡിപ്പാർട്ട്മെന്റിന് ആശ്രയിക്കാവുന്നതാണ്.
ആധാർ നിർബന്ധം
നിങ്ങൾക്ക്
ഇതുവരെ ആധാർ കാർഡ് ഇല്ലെങ്കിൽ, ആദ്യം തന്നെ പുതിയ ആധാർ കാർഡിന് അപേക്ഷിക്കുക. കാരണം ഓൺലൈൻ പാസ്പോർട്ട് അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് ആധാർ കാർഡ് നിങ്ങളുടെ കൈവശമുണ്ടായിരിക്കണം. ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചാൽ മൂന്ന് ദിവസത്തിനകം അപ്പോയ്ന്റ്മെന്റ് ലഭിക്കും. അടുത്ത ഏഴ് ദിവസത്തിനകം അപേക്ഷകൻ നൽകിയിട്ടുള്ള വിലാസത്തിൽ പാസ്പോർട്ട് ലഭിക്കും.
അപേക്ഷാ ഫീസ് ഓൺലൈൻ അപേക്ഷയ്ക്കൊപ്പം നിർദ്ദിഷ്ട ഫീസും ഇ-പേമെന്‍റായി അടയ്ക്കാവുന്നതാണ്.
എന്നാൽ തത്കാൽ പാസ്‌പോർട്ട് വെറും ഒരു ദിവസം കൊണ്ട് ലഭിക്കും.
No comments:
Post a Comment