Tuesday, August 20, 2019

എസ്.ബി.ഐ. കാർഡ് വഴി രാത്രി പണം കൈമാറേണ്ടെന്ന് ?

എ.ടി.എം. കാർഡ് ഉപയോഗിച്ച് രാത്രിയിൽ പണം കൈമാറ്റം ചെയ്യുന്നതിന് എസ്.ബി.ഐ.യുടെ ചുവപ്പ് കാർഡ്. രാത്രി 11 മുതൽ രാവിലെ ആറുവരെ പണം കൈമാറ്റം ചെയ്യുന്നതാണ് തടഞ്ഞത്. തട്ടിയെടുക്കുന്ന കാർഡ് ഉപയോഗിച്ചും മറ്റും വൻതോതിൽ പണം കൈമാറുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണിത്. 

നിലവിൽ 40,000 രൂപവരെ എ.ടി.എം. വഴി വേറെ അക്കൗണ്ടിലേക്കോ കാർഡിലേക്കോ കൈമാറാൻ സൗകര്യമുണ്ടായിരുന്നു. വ്യാപക തട്ടിപ്പ് നടക്കുന്നതായി പരാതി വന്നതോടെ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നെങ്കിലും ഫലപ്രദമായിരുന്നില്ല. ഇതോടെയാണ് രാത്രി 11 മുതൽ രാവിലെ ആറുവരെ ഈ സൗകര്യം പൂർണമായി നിർത്തിയത്.

No comments:

Post a Comment