Wednesday, October 23, 2019

ആധാര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ സപ്തംബര്‍ 30ന് ശേഷം റേഷനില്ല

റേഷന്‍ കാര്‍ഡ് ഉടമയും കാര്‍ഡിലെ അംഗങ്ങളും ആധാര്‍ ലിങ്ക് ചെയ്യണം. 

 തിരുവനന്തപുരം: റേഷന്‍ കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് സപ്തംബര്‍ 30ന് ശേഷം റേഷന്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. റേഷന്‍ കാര്‍ഡ് ഉടമയും കാര്‍ഡിലെ അംഗങ്ങളും ആധാര്‍ ലിങ്ക് ചെയ്യണം. കേരളത്തില്‍ 99 ശതമാനം റേഷന്‍ കാര്‍ഡ് ഉടമകളും 85 ശതമാനം അംഗങ്ങളും ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ട്. 
ലിങ്ക് 

 ചെയ്യാത്തവര്‍ക്ക് റേഷന്‍ കിട്ടില്ലെങ്കിലും കാര്‍ഡിലെ അവരുടെ പേര് നീക്കം ചെയ്യില്ല. 

   ആധാര്‍, റേഷന്‍ കാര്‍ഡുമായി ശിവശക്തി ഡിജിറ്റൽ സേവ  വഴി ലിങ്ക് ചെയ്യാം - ആധാര്‍, റേഷന്‍ കാര്‍ഡുകള്‍ ഹാജരാക്കുക. ഫോണ്‍ നമ്പര്‍ ലിങ്ക് ചെയ്താല്‍ റേഷന്‍ വിഹിതത്തെക്കുറിച്ച് എസ്എംഎസ് ലഭിക്കും.  ഓണ്‍ലൈനായി ലിങ്ക് ചെയ്യാം. കാര്‍ഡിലെ ഒരു അംഗം എങ്കിലും ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഈ സൗകര്യം ലഭ്യമാവുകയുള്ളു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2322155 എന്ന നമ്പറില്‍ ബന്ധപ്പെടാം. 

No comments:

Post a Comment