വില്ലേജ്, താലൂക്ക് ഓഫീസുകളിൽ നിന്ന് നൽകുന്ന വൺ ആന്റ് സെയിം സർട്ടിഫിക്കറ്റിന്റെ കാലാവധി ആജീവനാന്തമായി നിശ്ചയിച്ച് ഉത്തരവായി. വിശദമായതും കർശനമായതുമായ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ സർട്ടിഫിക്കറ്റ് അനുവദിക്കാവൂവെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു. ഓരോ തവണയും പ്രത്യേക ആവശ്യത്തിനായി വൺ ആന്റ് സെയിം സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അപേക്ഷിക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന നിവേദനത്തെ തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പി.എൻ.എക്സ്.2632/19
No comments:
Post a Comment