പെരിന്തൽമണ്ണ: കൊവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിയാക്കുന്നതിനായി എല്ലാ റേഷന്‍കടകളും നാളെ (05-04-2020) ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കുമെന്ന് പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസര്‍ കെ. മോഹന്‍ദാസ് അറിയിച്ചു. നാളെ 8,9 നമ്പറുകളിൽ അവസാനിക്കുന്ന കാർഡ് ഉടമകള്‍ക്കാണ് സൗജന്യ റേഷന്‍ വിതരണം നടത്തുക. ഉച്ചയ്ക്ക് മുൻപ് മഞ്ഞ, ചുവപ്പ് കാർഡുകൾക്കും ഉച്ചയ്ക്ക് ശേഷം വെള്ള, നീല കാർഡുകൾക്കുമാണ് വിതരണം ചെയ്യുക. പെരിന്തൽമണ്ണയിൽ ഏതെങ്കിലും റേഷന്‍ കടകൾ നാളെ (ഞായർ) അടച്ചിട്ടതായി ശ്രദ്ധയിൽ പെട്ടാല്‍ ഉടൻ തന്നെ അറിയിക്കണമെന്ന് പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു.
No comments:
Post a Comment