Sunday, April 12, 2020

മൊബൈൽ ഫോൺ - ഗുണമോ? ദോഷമോ?

ലോകത്ത് മനുഷ്യരേക്കാൾ കൂടുതൽ ഉള്ള, മനുഷ്യ നിർമിതമായ വസ്തുക്കളിൽ ഒരെണ്ണമാണ് മൊബൈൽ ഫോൺ. കേവലം ഡയലർ പാഡുകൾ വഴി ശബ്ദ വീചികൾ പലയിടത്തേക്ക് എത്തിക്കാൻ ഉണ്ടാക്കിയ വസ്തു ഇന്ന്, ലോകത്തെ തന്നെ നിയന്ത്രിക്കുന്ന ഒരു കുഞ്ഞൻ ചതുരപ്പെട്ടിയായി തീർന്നിരിക്കുന്നു. മൊബൈൽ ഫോണുകൾ വന്നതിനു ശേഷം പലതരത്തിൽ അതിനെ ഉപയോഗിക്കുകയുണ്ടായി. ചിലത് മനുഷ്യ രാശിക്ക് തന്നെ നല്ലത് വരുത്താൻ, ചിലതാകട്ടെ ദുരുപയോഗങ്ങൾക്ക് വഴിവെക്കാനും.  ഇതിനെ പറ്റിയുള്ള ചെറിയ ഒരു നിരീക്ഷണം.

എന്തൊക്കെയാണ് മൊബൈൽ ഫോണുകൾ വന്നത് കൊണ്ടുണ്ടായ പ്രശ്നങ്ങൾ എന്ന് കരുതപ്പെടുന്നവ? 

♦️ആവശ്യങ്ങളിൽ കവിഞ്ഞു, അനാവശ്യ സൗകര്യങ്ങളിൽ മുഴുകി അഡിക്ഷൻ ആവുന്നത്.

♦️സാമൂഹികമായ ഇടപെടലിൽ നിന്നുള്ള അകൽച്ചയും, തന്മൂലം വരുന്ന ഭീമമായ സമയ നഷ്ടവും.

♦️അശ്രദ്ധയുടെ അളവ് കൂടുതലും, മൾട്ടി ടാസ്കിങ് ന്റെ വർദ്ധനവ് മൂലം വരുന്ന അപകടങ്ങൾ, പ്രത്യേകിച്ച് റോഡപകടങ്ങൾ.

♦️സ്വമേധയാ ചെയ്തിരുന്ന പല കാര്യങ്ങളും എളുപ്പമായതിനാൽ അഭിരുചി കുറവ്, ഇതെല്ലം അത്യധികം മടി പിടിപ്പിക്കുന്നതിലേക്ക് എത്തിക്കുന്നു.

♦️ലൈംഗിക ചൂഷണം, അപമാന പെടുത്തൽ തുടങ്ങിയ ലൈംഗിക അക്രമങ്ങൾ അളവിൽ കൂടുതൽ.

♦️ഓൺലൈൻ ഗെയ്മിങ്ങ് അഡിക്ഷൻ, തന്മൂലം ഏകാഗ്രത നഷ്ട്ടപ്പെടുന്ന പ്രവണത, ഹൈപ്പർ ടെൻഷനിലേക്കുള്ള കുതിപ്പ്.

♦️പുതിയ സൗകര്യങ്ങളിൽ ആകർഷിതരായി, സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കാതെ വിലപിടിപ്പുള്ള ഫോണുകൾക്കായി അമിതച്ചിലവ് വരുത്തി വെക്കൽ.

♦️എഴുത്ത്, വായന, ചിത്രം വരക്കൽ തുടങ്ങിയ ഹോബികൾ കുറഞ്ഞു, ഫോട്ടോയെടുക്കൽ വീഡിയോ എടുക്കൽ എന്നിവയിലേക്കുള്ള ചുരുങ്ങിപോക്ക്.

♦️ഫോണിനെ മറ്റൊരു വ്യക്തിയെ പോലെ കൊണ്ട് നടന്നു, സുഹൃത് ബന്ധങ്ങൾ കുറയുന്നതും, കൂടെ ഒറ്റപ്പെടുന്ന വിഷാദം കൂടുന്ന പ്രവണതയും.

♦️ഇലക്ട്രോണിക് വേസ്റ്റ് ന്റെ അളവുകൾ കൂടുന്നു.
പ്രത്യക്ഷത്തിൽ ബാധകമല്ലെങ്കിലും, ഉയർന്ന ആവർത്തിയിലുള്ള തരംഗങ്ങളുടെ കൂടിയ അളവ്.

♦️സൈബർ കുറ്റകൃത്യങ്ങളിലേക്ക് ചെറുപ്രായത്തിൽ അറിയാതെ പെട്ടുപോകുന്നതിന്റെ അളവിലെ വർദ്ധനവ്.

♦️സൈബർ ബുള്ളിയിങ്.

എന്തൊക്കെയാണ് മൊബൈൽ ഫോണുകൾ വന്നത് കൊണ്ടുണ്ടായ നേട്ടങ്ങൾ എന്ന് കരുതുന്നവ ?

♦️എവിടെ പോവുകയാണെങ്കിലും, ഉറ്റവരുമായി ആശയവിനിമയം നടത്താനുള്ള സൗകര്യം.

♦️എവിടെ പോകുന്നു, എവിടെ എത്തി എന്നത് ഡിജിറ്റലായി നിരീക്ഷിക്കാവുന്ന ജിപിഎസ് സംവിധാനം.

♦️ശബ്ദം മാത്രമല്ല, വീഡിയോ കോളിങ് എന്ന സൗകര്യങ്ങളുടെ വരവ് മൂലം നേരിട്ട് കാണാൻ കഴിയാത്തവർക്ക് കാണാനുള്ള അവസരം.

♦️സാധാരണഗതിയിൽ ഒരുപാട് കഷ്ട്ടപെടെണ്ട പല സംവിധാനങ്ങളും വിരൽ തുമ്പത്ത് ഞൊടിയിടയിൽ ചെയ്യാം.

♦️തന്റെ പണമിടപാട്,ബാങ്കുകൾ എന്നിവയുടെ തൽക്ഷണ വിവരാന്വേഷണം.

♦️ദൂരപരിധി കാരണമാവാതെ നാടുകളെയും സംസ്കാരങ്ങളെയും പറ്റിയുള്ള അറിവുകൾ,സ്വയം ബോധവത്കരണം.

♦️ഏതു കാര്യത്തെ കുറിച്ചും, പെട്ടന്ന് തന്നെ നോക്കാനും,പഠിക്കാനും ഇന്റർനെറ്റ് സൗകര്യം.

♦️എവിടെ പോവുകയാണെങ്കിലും, വഴിയറിയാത്ത സാഹചര്യത്തിൽ മാപ്പ് സൗകര്യം, ഏതു അത്യാവശ്യത്തിനും സഹായം ചോദിക്കാൻ ഉപയോഗപെടുന്ന ഒരു സഹായി .

♦️അതിശക്തമായ പഠന സഹായി. ഇന്റർനെറ്റ് കൂടി വന്നപ്പോൾ, ആരുടേയും സഹായം ഇല്ലാതെ തന്നെ സ്വയം പഠിക്കാനുള്ള ഉപാധി.

♦️പുതുകാലത്തെ ഇലക്ട്രോണിക് ടെക്‌നോളജിയെ പറ്റി ബോധമുള്ളവർ ആയി ഇരിക്കാൻ സഹായകരമാവും.

♦️ഒരുപാട് സൗകര്യങ്ങൾ ഓട്ടോമേറ്റഡ് ആക്കി വെക്കാം.

♦️ഏറ്റു ഘട്ടത്തിലും എന്തിനെയെങ്കിലും ചിത്രങ്ങൾ എടുക്കാം, ഫോട്ടോഗ്രാഫി എന്നത് ആർക്കും പഠിക്കാവുന്ന ശ്രമിക്കാവുന്ന ഒരു കലയായി.

♦️തത്സമയ വാർത്തകൾ, അപകട മുന്നറിയിപ്പുകൾ തൽക്ഷണം എല്ലാവരിലേക്കും എത്തിക്കൽ.

♦️നഷ്ടപ്പെട്ടേയ്ക്കാവുന്ന രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാം.

♦️ഏതു സാഹചര്യത്തിലും, എന്തിനെയും പറ്റി തത്സമയ സംപ്രേഷണം.
ആരുമായും ഏതു തരത്തിലും ഇലക്ട്രോണിക് മെയിൽ, മെസ്സഞ്ചറുകൾ വഴി സംസാരിക്കാം, എഴുതാം പങ്കുവെക്കാം.

♦️പുതിയ കാര്യങ്ങളെ പറ്റി അറിയാൻ,തേടാൻ,മനസ്സിലാക്കാൻ, അഭിപ്രായം രേഖപ്പെടുത്താൻ.

♦️ആന്ദകരമായ കാര്യങ്ങളിൽ മുഴുകാൻ, സംഗീതം നൃത്തം തുടങ്ങിയവ ആസ്വദിക്കാൻ.

♦️ഐക്യകണ്ഡേനെ നാനാത്വത്തിൽ ഒരുമിച്ച് നീക്കാനും, അഭിപ്രായ സ്വാതന്ത്ര്യതിനും, അനീതികൾക്ക് എതിരെയും ജ്ഞാനമുള്ളവരാകാൻ,പ്രതിരോധം തീർക്കാൻ.

♦️ഈ ഒരു ലേഖനം നിങ്ങൾ വായിക്കുകയും, നല്ല അഭിപ്രായമാണെങ്കിൽ പങ്കുവെക്കുകയും, മറ്റുള്ളവർ ഇത് വീണ്ടും വായിക്കുകയും, ഈ പ്രക്രിയ തുടർന്ന് അറിവ് പകർന്നു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാനും, മൊബൈൽ ഫോണുകൾക്ക് kazhiyum.

No comments:

Post a Comment