Tuesday, April 7, 2020

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ട് തുറക്കേണ്ടതെങ്ങനെ ?

ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ 2014 ആഗസ്റ്റ് 28-ന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന (പിഎംജെഡിവൈ). നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഏറ്റവും ജനപ്രിയ പദ്ധതികളില്‍ ഒന്നുകൂടിയാണ് ഇത്. എല്ലാ മേഖലകളിലെയും ആളുകളെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പിഎംജെഡിവൈ പദ്ധതി പ്രകാരം ഏതൊരാള്‍ക്കും ഇന്ത്യയിലെ ദേശ സാത്കൃത ബാങ്കുകളിലെ ഏതൊരു ശാഖയിലും സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങാവുന്നതാണ്.

ഈ അക്കൗണ്ട് തുറക്കുന്നത് വഴി ഉപഭോക്താവിന് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം ആക്‌സിഡന്റല്‍ ഇന്‍ഷുറന്‍സാണ്. അതായത് പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ടിനൊപ്പം ഒരു ലക്ഷം രൂപ പരിധിയുള്ള ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് കവറേജാണ് ഉപഭോക്താവിന് ലഭിക്കുക. മാത്രമല്ല ഇതിന് പുറമേ 30,000 രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് കവറേജും ലഭിക്കും. സര്‍ക്കാര്‍ പദ്ധതികളനുസരിച്ച് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സബ്സിഡികളും ജൻധൻ അക്കൗണ്ട് വഴി ഉപഭോക്താക്കൾക്ക് നേരിട്ട് ലഭിക്കും.
 പ്രധാൻ മന്ത്രി ജന ധൻ യോജന അക്കൗണ്ട് എങ്ങനെയാണ് തുറക്കേണ്ടത്? 
ഘട്ടം 1: ആവശ്യമായ രേഖകൾ;

അക്കൗണ്ട് ഉടമയുടെ വിലാസം, പ്രായം എന്നിവ തെളിയിക്കുന്നതിനായി ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വോട്ടർ ഐഡി, പാസ്‌പോർട്ട്, പാൻ കാർഡ്, എൻആർഇജിഎ-ഒരു സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥൻ ഒപ്പിട്ട തൊഴിൽ കാർഡ് എന്നിവയിൽ ഏതെങ്കിലും ആവശ്യമാണ്


10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തവർക്കും ഈ പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ട് തുറക്കാൻ അർഹതയുണ്ട്. എന്നാൽ 10,000 രൂപ വരെയുള്ള ഓവർ ഡ്രാഫ്റ്റ് സൗകര്യം ഒരു വീട്ടിലെ ഒരു അക്കൗണ്ടിൽ മാത്രമേ ലഭ്യമാകൂ. ഈ സ്കീമിലെ ഓരോ അക്കൗണ്ട് ഉടമയ്ക്കും ഒരു രൂപേ ഡെബിറ്റ് കാർഡും ലഭിക്കും.


[Courtesy: shivasakthi digital seva ]

No comments:

Post a Comment