Tuesday, April 7, 2020

മെഡിക്കല്‍ സേവനം ലഭ്യമാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥർക്ക് മൊബൈല്‍ ആപ്പ് ?

പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാം തികച്ചും സൗജന്യം ലോക്ക് ഡൗൺ മായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ജോലി നോക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യ സംരക്ഷണത്തിനായി മെഡിക്കല്‍ സേവനം ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി.ജനമൈത്രി പൊലീസും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ബ്ലൂ ഇഎച്ച്ആര്‍ എന്ന സ്ഥാപനവും ചേര്‍ന്നാണ് ആപ്പ് തയ്യാറാക്കിയത്.blueTeleMed എന്ന മൊബൈല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.പൊതു ജനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഈ സേവനം തികച്ചും സൗജന്യമാണ്.കോവിഡ് 19നെ കുറിച്ച് മാത്രമല്ല മറ്റു അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്കു വേണ്ട നിര്‍ദ്ദേശങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും ഈ ആപ്പിലൂടെ ലഭിക്കും.ആപ്പില്‍ ശേഖരിച്ചിരിക്കുന്ന ഡോക്ടര്‍മാരുടെ പട്ടികയില്‍ നിന്ന് ആവശ്യമുള്ളയാളെ തിരഞ്ഞെടുത്തു ബന്ധപ്പെടാനാകും.

No comments:

Post a Comment