Friday, October 23, 2020

ജനന രജിസ്ട്രേഷൻ സമയപരിധി ഒരുവർഷം കൂടി നീട്ടി ?

മണ്ണാർക്കാട്: നിലവിലുള്ള ജനന മരണ രജിസ്ട്രേഷൻ നിയമപ്രകാരം 22.06.2015 വരെ ജനിച്ചിട്ടുള്ള കുട്ടികളുടെ ജനന രജിസ്റ്ററിൽ പേരു ചേർക്കുന്നതിനുള്ള സമയപരിധി 23.6.2020ന് അവസാനിച്ചിട്ടുള്ളതാണ്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മുകളിൽ പറഞ്ഞ സമയ പരിധിക്കുള്ളിൽ പേരു ചേർക്കാൻ കഴിയാത്ത 23.06.2020 ന് ശേഷം നൽകിയിട്ടുള്ള അപേക്ഷകൾ ധാരാളം ഉള്ളതിനാൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും, പൊതുജനങ്ങളിൽ നിന്നും പരാതികൾ 

ചീഫ് രജിസ്ട്രാർക്ക് ലഭിച്ചിട്ടുള്ളതിന്റെ

അടിസ്ഥാനത്തിലും, നിലവിലുള്ള കോവിഡ് സാഹചര്യം പരിഗണിച്ചും കേരള സർക്കാർ മുകളിൽ പറഞ്ഞ പറഞ്ഞ ജനന

രജിസ്ട്രേഷൻകളിൽ പേര് ചേർക്കുന്നതിനുള്ള സമയപരിധി ഒരു വർഷം കൂടിഅനുവദിച്ചു നിർദ്ദേശം നൽകിയിട്ടുള്ളതാണ്. ആയതിനാൽ ടി

സമയപരിധിക്കുള്ളിൽ ജനന രജിസ്ട്രേഷൻകളിൽ പേരു ചേർക്കുവാൻസാധിക്കാതെ പോയ അപേക്ഷകർക്ക് 22.06.2021 വരെ സമയപരിധിഅനുവദിച്ചിട്ടുള്ളതിനാൽ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണംഎന്ന് മണ്ണാർക്കാട് നഗരസഭ ജനന മരണ വിവാഹ രജിസ്ട്രാർ അറിയിച്ചു.

No comments:

Post a Comment