Sunday, August 15, 2021

തെരുവ് നായ ആക്രമണത്തില്‍ പരിക്ക് പറ്റുന്നവര്‍ നഷ്ടപരിഹാരത്തിന് അര്‍ഹര്‍ ?

 വിശദീകരണവുമായി അഡ്വ.ബാബു പട്ടത്താനം. 

തെരുവ് നായ ആക്രമണത്തില്‍ പരിക്ക് പറ്റുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്ന് വിശദീകരിച്ച് അഡ്വ.ബാബു പട്ടത്താനം.

2016ല്‍ നിലവില്‍ വന്ന ജസ്റ്റിസ് (റിട്ട) സിരി ജഗന്‍ കമ്മിറ്റി വഴിയാണ് തെരുവ് നായ ആക്രമണത്തില്‍ പരിക്ക് പറ്റുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത്.

നേരിട്ടും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

നഷ്ടപരിഹാരത്തിനായി എങ്ങനെ അപേക്ഷ നല്‍കാം.

പരാതി നല്‍കുന്ന ആളുടെ വിലാസവും ഫോണ്‍ നമ്പറും ഉണ്ടായിരിക്കണം.

ഏത് മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍/പഞ്ചായത്ത് കൃത്യമായി രേഖപ്പെടുത്തണം.

മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ഉള്‍പ്പെടുത്തണം.

അപകടത്തിന്റെ വിശദ വിവരവും ഉൾപ്പെടുത്തണം.

അയക്കേണ്ട വിലാസ0.

ജസ്റ്റിസ് (റിട്ട) സിരി ജഗന്‍ കമ്മിറ്റി

ഫസ്റ്റ് ഫ്‌ളോര്‍,യുപിഎഡി ബില്‍ഡിംങ്

നിയര്‍ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റല്‍

നോര്‍ത്ത് പരമാര റോഡ്

കൊച്ചി 17

No comments:

Post a Comment