ന്യൂഡല്‍ഹി: ഗൂഗിളിന്റെ ഇ-മെയില്‍ സേവനമായ ജി-മെയിലിന്റെ 50 ലക്ഷത്തോളം അക്കൗണ്ടുകള്‍ ചോര്‍ത്തിയതായി സ്ഥിരീകരിച്ചു. പാസ്വേഡ് ഉള്‍പ്പടെയുള്ള നിര്‍ണായകവിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്്. ഗൂഗിളിന്റെതന്നെ ചരിത്രത്തിലെ വലിയ ചോര്‍ച്ചയാണിതെന്ന് വിദഗ്ധര്‍ പറഞ്ഞു. ഡിജിറ്റല്‍ നാണയമായ ബിറ്റ്കോയിനുമായി ബന്ധപ്പെട്ട റഷ്യന്‍ ഓണ്‍ലൈന്‍ ഫോറമാണ് ഹാക്കിങ്ങിനു പിന്നില്‍. ഹാക്ക് ചെയ്യപ്പെട്ട 60 ശതമാനത്തോളം പാസ്വേഡുകള്‍ നിലവിലുള്ളതാണെന്നും ഇവയുപയോഗിച്ച് ഇ-മെയില്‍ അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയുമെന്നും ഹാക്കിങ് നടത്തിയ ഓണ്‍ലൈന്‍ ഫോറം പ്രസ്താവിച്ചു. മിക്ക അക്കൗണ്ടിലെ മുഴുവന്‍ വിവരങ്ങളും ആര്‍ക്കുവേണമെങ്കിലും തടസ്സമില്ലാതെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന നിലയിലാണ്. സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിലാണെന്ന് ഗൂഗിള്‍വൃത്തങ്ങള്‍ പ്രതികരിച്ചു. സ്വന്തം അക്കൗണ്ട് ചോര്‍ന്നവയില്‍ ഉള്‍പ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍-https://isleaked.com/en ലിങ്കിലൂടെ സാധിക്കും. ഈ സൈറ്റില്‍ എത്തിയശേഷം യൂസര്‍ ഐഡിയും പാസ്വേഡും നല്‍കിയാല്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോയെന്ന് തിരിച്ചറിയാന്‍ സാധിക്കും. പട്ടികയില്‍ പേരുണ്ടെങ്കില്‍ ഉടന്‍ പാസ്വേഡ് മാറ്റണമെന്നാണ് നിര്‍ദേശം.
No comments:
Post a Comment