Monday, September 22, 2014

ഇന്നുമുതല്‍ ആദായനികുതി വകുപ്പിന്‍െറ പുതിയ വെബ്സൈറ്റ് !!

ആദായനികുതി വകുപ്പിന്‍െറ പുതിയ വെബ്സൈറ്റ് ഇന്നുമുതല്‍ന്യൂദല്‍ഹി: നികുതിദായകര്‍ക്ക് ബഹുവിധ സേവനങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന ഏകജാലക വെബ്സൈറ്റ് ഇന്ന് നിലവില്‍വരും. ആദായനികുതി വകുപ്പിന്‍െറ നിലവിലുള്ള വെബ്സൈറ്റിന്‍െറ (www.incometaxindia.gov.in ) വികസിത രൂപമാകും പുതിയ സൈറ്റ്. കൂടുതല്‍ പേര്‍ക്ക് ഒരേ സമയം ഉപയോഗിക്കാനാവും വിധം സൈറ്റിന്‍െറ ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. പാന്‍കാര്‍ഡ് ലഭിക്കാന്‍വരെ ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താന്‍ മതിയാകും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിന്‍െറ ‘വിഷന്‍ 2020’ പദ്ധതിയില്‍ മുന്നോട്ടുവെച്ച ആശയങ്ങളിലൊന്നാണ് നികുതിദായകര്‍ക്കുള്ള സമഗ്ര വെബ്സൈറ്റ്.

No comments:

Post a Comment