Friday, November 28, 2014

ഇന്ത്യയില്‍ 'ഇ വിസ' : - 43 രാജ്യങ്ങളിലെ ടൂറിസ്റ്റുകള്‍ക്ക് !!



ന്യൂഡല്‍ഹി: 43 രാജ്യങ്ങളിലെ ടൂറിസ്റ്റുകള്‍ക്ക് ഇന്ത്യയില്‍ ഇ വിസ സൗകര്യം നിലവില്‍ വന്നു. ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ 72 മണിക്കൂറിനുള്ളില്‍ ഇ വിസ ലഭിക്കും. 30 ദിവസമായിരിക്കും ഇ വിസയുടെ കാലാവധി. 62 ഡോളറാണ് വിസയുടെ ഫീസ് തുക. വിനോദയാത്ര, ചികിത്സ, ബിസിനസ് യാത്ര, സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണുന്നതിന് ഒക്കെ ഈ വിസ ലഭിക്കും. ഡല്‍ഹി, മുംബൈ, ബംഗ്ലൂരു, ചെന്നൈ, കൊച്ചി, ഗോവ, ഹൈദരബാദ്, കൊല്‍ക്കത്ത, തിരുവനന്തപുരം എന്നീ രാജ്യത്തെ ഒമ്പത് വിമാനത്താവളങ്ങളിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് ഇ വിസ സൗകര്യത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ വിനോദസഞ്ചാര മേഖലയില്‍ നിന്നുള്ള സംഭാവന ഏഴ് ശതമാനമാണ്. ഇത് ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. 


അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍, ഇസ്രായേല്‍, ജര്‍മ്മനി, സിംഗപ്പൂര്‍, റഷ്യ, ഉക്രൈന്‍, ബ്രസീല്‍, യു.എ.ഇ, ഒമാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ടൂറിസ്റ്റുകളെല്ലാം ഇ വിസ സൗകര്യത്തില്‍ വരും. വിനോദസഞ്ചാരമേഖലയില്‍ ഏറെ ഉണര്‍വിന് കാരണമാകുന്ന തീരുമാനമാണിത്.

No comments:

Post a Comment