Sunday, October 18, 2015

ഇനി പുലിവാലല്ല ആദായനികുതി റിട്ടേണ്‍ വെരിഫിക്കേഷന്‍ ?

റിട്ടേണ്‍ സമര്‍പ്പണം ലളിതമാക്കി ‘ഇ-വെരിഫിക്കേഷന്‍’
‘നോണ്‍ റെസിപ്റ്റ് ഓഫ് ഐ.ടി.ആര്‍.വി’ എന്നു തുടങ്ങുന്ന മെസേജ് കണ്ട് അസ്വസ്ഥതപെട്ടിരുന്നവര്‍ക്ക് ഇനി ആശ്വസിക്കാം. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചുകഴിഞ്ഞ് ഐ.ടി.ആര്‍.വി (ആദായനികുതി റിട്ടേണ്‍ വെരിഫിക്കേഷന്‍ ഫോറം) പ്രിന്‍െറടുത്ത് ഒപ്പിട്ട് ബംഗളൂരുവിലെ കേന്ദ്രീകൃത പ്രോസസിങ് കേന്ദ്രത്തിലേക്ക് അയക്കുകയെന്നത് ഇനിയൊരു പുലിവാലല്ല. അയച്ചിട്ടും എത്താത്തതും അയക്കാന്‍ മറക്കുന്നതും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി ആദായനികുതി വകുപ്പ് റിട്ടേണ്‍ സമര്‍പ്പണ വെബ്സൈറ്റില്‍തന്നെ ഒരുക്കിയിരിക്കുന്ന ‘ഇ-വെരിഫിക്കേഷന്‍’ സൗകര്യമാണ് റിട്ടേണ്‍ സമര്‍പ്പണം ലളിതമാക്കിയിരിക്കുന്നത്.

സാധാരണപോലെ റിട്ടേണ്‍ അപ്ലോഡ് ചെയ്യുന്നതിനൊപ്പം ഇ-വെരിഫിക്കേഷന് മൂന്ന് പുതിയമാര്‍ഗങ്ങള്‍ കൂടിയാണ് ഒരുക്കിയത്. 1. ഇലക്ട്രോണിക് വെരിഫിക്കേഷന്‍ കോഡ് (ഇ.വി.സി) ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍. 2. ആധാര്‍ വണ്‍ ടൈം പാസ്വേഡ് (എ.ടി.പി) ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍. 3. നെറ്റ് ബാങ്കിങ് അക്കൗണ്ട് ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍. ഇതിനുപുറമേ മുമ്പത്തെപോലെ ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ചും പ്രിന്‍െറടുത്ത് ബംഗളൂരുവിലേക്കയച്ചും വെരിഫിക്കേഷന്‍ നടത്താം.
1. ഇ.വി.സി ഉപയോഗിച്ച്

ഇക്കൊല്ലം ആദായനികുതി വകുപ്പ് ഏര്‍പ്പെടുത്തിയ സംവിധാനങ്ങളിലൊന്നാണിത്. 72 മണിക്കൂര്‍മാത്രം കാലാവധിയുള്ള 10 അക്ക ആല്‍ഫാന്യൂമറിക് കോഡാണിത്. ഐ.ടി.ആര്‍ 6 ഒഴികെ എല്ലാ ഫോറങ്ങളിലും വെരിഫിക്കേഷന് ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഒരു പാന്‍ നമ്പറിന് ഒരു സവിശേഷ നമ്പറാണ് അനുവദിക്കുന്നത്. ഒരു അസസ്മെന്‍റ് വര്‍ഷത്തിന് മാത്രമാണ് ഒരു ഇ.വി.സി ഉപയോഗിക്കാനാവുക.

72 മണിക്കൂറിനകം പ്രയോജനപ്പെടുത്താനായില്ളെങ്കിലും റിട്ടേണ്‍ പുതുക്കണമെങ്കിലും വീണ്ടും പുതിയ ഇ.വി.സി പ്രയോജനപ്പെടുത്തണം. റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോഴോ അതിനുമുമ്പോ ഈ നമ്പര്‍ ലഭ്യമാക്കാം. ഇതിനായി incometaxindiaefiling.gov.in എന്ന വെബ്സൈറ്റില്‍ യൂസര്‍ ഐ.ഡി, പാസ്വേഡ്, ജനനതീയതി എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. തുടര്‍ന്ന് ഇ-ഫയല്‍ എന്നതിലും ജെനറേറ്റ് ഇ.വി.സി എന്നതിലും ക്ളിക്ക് ചെയ്യണം. ഇ.വി.സിയുടെ വിശദാംശം ആദായനികുതി വകുപ്പ്, രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ വിലാസത്തിലേക്കും മൊബൈല്‍ നമ്പറിലേക്കും അയച്ചുതരും. റിട്ടേണ്‍ വിവരങ്ങള്‍ നല്‍കിയശേഷം മെയിന്‍ ടാബിലെ ‘ഇ-ഫയല്‍’ ക്ളിക്ക് ചെയ്യുക. ‘ഇ- വെരിഫൈ റിട്ടേണ്‍’ ക്ളിക്ക് ചെയ്യുക. പുതുതായി ഇ.വി.സി രൂപപ്പെടുത്താനുള്‍പ്പെടെ നാല് ഓപ്ഷന്‍ ലഭിക്കും. ഇതില്‍ ആദ്യ ഓപ്ഷന്‍ -‘ഐ. ആള്‍ റെഡി ഹാവ് ആന്‍ ഇ.വി.സി ആന്‍ഡ് ഐ വുഡ് ലൈക് ടു സബ്മിറ്റ്’ ക്ളിക്ക് ചെയ്യുക. അനുവദിക്കപ്പെട്ട ടെക്സ്റ്റ് ബോക്സില്‍ മൊബൈലില്‍ കിട്ടിയ ഇ.വി.സി നല്‍കി സബ്മിറ്റ് ക്ളിക്ക് ചെയ്യുക. അക്നോളജ്മെന്‍റ് ഡോക്യുമെന്‍റ് ഡൗണ്‍ലോഡ് ചെയ്യാം. നടപടിപൂര്‍ണം.

2. ആധാര്‍ ഒറ്റത്തവണ പാസ്വേര്‍ഡ്

ഇതുപയോഗിച്ച് വെരിഫിക്കേഷന്‍ നടത്തണമെങ്കില്‍ incometaxindiaefiling.gov.in ലെ അക്കൗണ്ട് ആധാര്‍നമ്പറുമായി ബന്ധിപ്പിക്കണം. ഇ-ഫയലിങ് വെബ്സൈറ്റ് വഴി ഇത് ലിങ്ക് ചെയ്യാം. ഇതിനയി പോപ് അപ് ഒരുക്കിയിട്ടുണ്ട്. പാന്‍ വിശദാംശങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷം ആധാര്‍ നമ്പര്‍ നല്‍കി സേവില്‍ ക്ളിക്ക് ചെയ്യുക. സ്ഥിരീകരണത്തിനുശേഷം ഇവ ലിങ്ക് ചെയ്യും. ഇതേതുടര്‍ന്ന് ആധാറില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി) അയച്ചുതരും. 10 മിനിറ്റ് നേരത്തേക്ക് മാത്രമാണിതിന് കലാവധിയുള്ളതെന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇത് സബ്മിറ്റ് ചെയ്ത് അക്നോളജ്മെന്‍റ് ഡോക്യുമെന്‍റ് ഡൗണ്‍ലോഡ് ചെയ്യാം.


3. നെറ്റ് ബാങ്കിങ് അക്കൗണ്ട് വഴി

ഇ-ഫയലിങ്ങിനായി ആദായനികുതി വകുപ്പുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബാങ്കുകളുടെ നിലവിലെ ഇന്‍ര്‍ര്‍നെറ്റ് ബാങ്കിങ് വെബ്സൈറ്റില്‍നിന്ന് ഇ-ഫയലിങ് വെബ്സൈറ്റിലേക്ക് ലിങ്ക് ഉണ്ടാവും. കെ.വൈ.സിയുടെ ഭാഗമായി പാന്‍ നമ്പര്‍ നല്‍കിയവര്‍ക്കായിരിക്കും. ഇത് പ്രയോജനപ്പെടുത്താനാവുക. സ്വന്തം യൂസര്‍ ഐ.ഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. ഐ.ടി റിട്ടേണ്‍ ഇ-ഫയലിങ് ഓപ്ഷന്‍ പ്രയോജനപ്പെടുത്തി ആദായനികുതി വകുപ്പിന്‍െറ വെബ്സൈറ്റിലത്തെി റിട്ടേണ്‍ അപ്ലോഡ് ചെയ്ത് സബ്മിറ്റ് ചെയ്യാം. ഇ-വെരിഫൈ മൈ റിട്ടേണ്‍ നൗ ഓപ്ഷന്‍ തെരഞ്ഞെടുത്ത് കണ്ടിന്യൂ ക്ളിക്ക് ചെയ്യാം. അക്നോളജ്മെന്‍റ് ഡോക്യുമെന്‍റ് ഡൗണ്‍ലോഡ് ചെയ്യാന്‍ മറക്കേണ്ട.
ഇനി ഇതെല്ലാം പാടാണെന്ന് തോന്നുന്നവര്‍ക്ക് പഴയപടി ഐ.ടി.ആര്‍.വി പ്രിന്‍െറടുത്ത് ഒപ്പിട്ട് സി.പി.സിയിലേക്ക് അയക്കാം. രജിസ്റ്റര്‍ചെയ്ത ഡിജിറ്റല്‍ ഒപ്പുള്ളവര്‍ക്കും പഴയപടി സമര്‍പ്പിക്കാം.
വിശദാംശങ്ങള്‍ക്ക് ആദായനികുതി വകുപ്പിന്‍െറhttps://incometaxindiaefiling.gov.in/eFiling/Portal/StaticPDF/eVerificat... ല്‍ സന്ദര്‍ശിക്കാം.

No comments:

Post a Comment