Sunday, October 25, 2015

ഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.. ?

നമസ്ക്കാരം കൂട്ടുക്കാരെ ...

ഞാന്‍ ഇവിടെ പങ്കു വയ്ക്കുന്ന ഈ ടിപ് നമ്മുടെ സൈറ്റിന്റെ നിര്‍മാതാവ് ആയ Ratheesh R മേനോന്‍ പോസ്റ്റ്‌ ചെയ്ത അറിവുകള്‍ ആണ് .അദ്ദേഹത്തിന്റെ അനുവാദത്തോടെ നിങ്ങളുടെ മുന്നില്‍ ഷയര്‍ ചെയ്യുന്നു .

ഫോണ്‍ വങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഫോണും ടാബ്ലെറ്റും വങ്ങുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഏറ്റവും കൂടുതല്‍ പ്രചാരത്തില്‍ ആയ മോഡല്‍ തിരഞ്ഞെടുക്കുക എന്നതാണ്.സ്പെയര്‍ പാര്‍ട്ട്സിനും സര്‍വീസിനും വലിയ ബുദ്ധിമുട്ട് വരില്ല എന്നതാണ് കാരണം. ഉദാഹരണത്തിന് സ്ക്രീന്‍ ഡാമേജ് ആയാലോ ബാറ്ററി പോയാലോ മാറ്റിയിടാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ല.കൂടുതല്‍ പ്രചാരത്തിലുള്ള മോഡലുകളുടെ സ്പെയര്‍ പാര്‍ട്ട്‌സുകള്‍ സര്‍വീസ് സെന്‍ററുകളില്‍ കൂടുതലായി സ്റ്റോക്ക്‌ ഉണ്ടാകും.


മിനിമം 2 ജിബി റാം എങ്കിലും ഉണ്ടാവണം. ആപ്ലിക്കേഷന്‍സ് സ്മൂത്ത്‌ ആയി റണ്‍ ചെയ്യാനും ഫോണ്‍ ഹാങ്ങ്‌ ആവാതെ ഇരിക്കുവാനും ഇത് വളരെ അത്യാവിശ്യം ആണ്.ആരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണു റാം അളവ്.പക്ഷേ ഇന്നു ദിവസവും പുതിയതായ് ലഭിക്കുന്ന ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നിങ്ങളുടെ മോബൈല്‍ ഒരു സ്റ്റോര്‍ പോലെ വലുതായി കഴിഞ്ഞു,ഇനിയും ആപ്ലിക്കേഷനുകള്‍ എത്രയോ ലഭിക്കാന്‍ കിടക്കുന്നു.അവ ഒക്കെ സ്മൂത്തായ് വര്‍ക്ക് ചെയ്യാന്‍ റാം മിനിമം 2 ജിബി എങ്കിലും തന്നെ വേണം. ഇന്‍ടെണല്‍ സ്ടോറെജ് മിനിമം 8 ജിബി എങ്കിലും ഉണ്ടാവണം.അതു നിര്‍ബന്ധമാണു,ചില വില കുറഞ്ഞ ഫോണുകളില്‍ ഒന്നോ രണ്ടോ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുംബോളേക്കും മെമ്മറി കാര്‍ഡ് ഇട്ടിട്ടുണ്ടെങ്കിലും മെമ്മറി തികയില്ല എന്ന മെസ്സേജ് കാണിക്കുന്നത് ഇന്റേണല്‍ മെമ്മറി കുറവായത് കൊണ്ടാണു.
സ്ക്രീന്‍ റസല്യുഷന്‍ കൂടുന്നത് കണ്ണിനു കൂടുതല്‍ നല്ലതാണ്. 5.5" വലിപ്പമുള്ള സ്ക്രീനില്‍ മിനിമം 720 x 1280 പിക്സല്‍ റസല്യുഷന്‍ എങ്കിലും വേണം. അതിനു മുകളിലോട്ടു എത്ര കൂടിയാലും അത്രയും നല്ലത്. റസല്യുഷന്‍ കുറവാണെങ്കില്‍ ദീര്‍ഘ നേരം ഫോണിന്റെ സ്ക്രീനില്‍ നോക്കിയിരുന്നാല്‍ കണ്ണിനു ബുദ്ധിമുട്ടുണ്ടാകുന്നത് സാധാരണമാണ്.മാത്രവുമല്ല അതിലെ കളറുകള്‍ സ്വല്‍പം വ്യതിയാനത്തോടെ ആയിരിക്കും നമുക്ക് കാണാന്‍ ആവുക.അതിനാല്‍ ഒരു ചിത്രത്തിന്റെ അല്ലെങ്കില്‍ ഒരു വീഡിയോയുടെ ദൃശ്യമികവ് ആസ്വദിക്കാന്‍ റെസല്യൂഷന്‍ കൂടിയ ഫോണുകള്‍ തന്നെ വാങ്ങുക.സ്ക്രീന്‍ സൈസ് 4.7 മുതല്‍ ഉള്ളവ വാങ്ങാം.

720 x 1280 = HD Screen
1080 x 1920 = Full HD
2160 x 3840 = QHD

സ്ക്രീന്‍ വലിപ്പം അനുസരിച്ച് ബാറ്ററിയുടെ കാപ്പാസിറ്റിയും ശ്രദ്ധിക്കണം. 5.5" സ്ക്രീന്‍ വലിപ്പം ഉള്ള ഫോണിനു ബാറ്ററി 2800 mAH കാപ്പാസിറ്റി എങ്കിലും ഉണ്ടാവണം.ക്യാമറയുടെ കാര്യത്തില്‍ ഇപ്പോഴത്തെ സ്റ്റാന്‍ഡേര്‍ട് 13 മെഗാപിക്സല്‍ പിന്‍ ക്യാമറയും 5 മെഗാപിക്സല്‍ മുന്‍ ക്യാമറയും ആണ്.ക്യാമറ താരതമ്യം ചെയ്ത് നോക്കി മാത്രം വാങ്ങുക,പലതിലും 24 മെഗാ പിക്സല്‍ എന്ന്‍ വരെ അളവൊക്കെ കൊടുത്തിട്ടുണ്ടെങ്കിലും നമ്മുടെ പഴയ നോക്കിയ ഫോണിന്റെ ക്യാമറയുടെ ക്ലാരിറ്റി പോലും ചിത്രങ്ങള്‍ക്ക് ലഭിക്കുന്നുണ്ടാവില്ല,അതിനാല്‍ മെഗാ പിക്സല്‍ എന്ന വലിയ അളവില്‍ പ്രലോഭിതരാകാതെ അതു ചെക്ക് ചെയ്ത് മാത്രം വാങ്ങുക,മൈക്രോമാക്സിന്റെ 8000 രൂപ വരെ വിലയുള്ള ഫോണുകളില്‍ ക്യാമറ ക്ലാരിറ്റി പരിതാപകരമാണു,എന്നാല്‍ മോട്ടോറോള,ലെനോവ എന്നിവയുടെ സ്വല്‍പം ഭേദമാണു,സാംസങ്ങ് മികച്ച ക്ലാരിറ്റി നല്‍കുമെങ്കിലും ഓരോ പ്രൊഡക്റ്റിനും നല്ല വില നല്‍കേണ്ടി വരുന്നു.
4ജി നെറ്റ് വര്‍ക്ക് സപ്പോര്‍ട്ടുള്ളതിനു മാത്രം മുന്‍‌ഗണന കൊടുക്കുന്നത് വലിയ കാര്യമൊന്നും കേരളത്തിലുള്ളവര്‍ക്കില്ല.ഒന്നോ രണ്ടോ സിറ്റികളില്‍ മാത്രമേ 4ജി ലഭ്യമുള്ളൂ.ഇവിടെ ഇന്നും 3ജി പലര്‍ക്കും അന്യമാണു,ഒന്നോ രണ്ടോ കൊല്ലമാണു നമ്മള്‍ ഇന്നു ഫോണ്‍ ഉപയോഗിക്കുക.അപ്പോളേക്കും പുതിയ മോഡലില്‍ ആകൃഷ്ടരായി അത് വാങ്ങിയിരിക്കും.നമ്മള്‍ക്ക് 4ജി ഒക്കെ എല്ലായിടത്തും ലഭിക്കണമെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍ കഴിയണം.അതേ സമയം പ്രവാസികള്‍ 4ജിക്ക് മുന്‍‌ഗണന കൊടുക്കുക. കേരളത്തിലായാലും പ്രവാസി ആയാലും 2ജി മാത്രമുള്ള ഫോണ്‍ വാങ്ങുകയേ അരുത്.

അതുപോലെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഏറ്റവും ലേറ്റസ്റ്റ് അല്ലെങ്കില്‍ അതിനേറ്റവും അടുത്ത വേര്‍ഷന്‍ ഉള്ളത് മാത്രം വാങ്ങുക,ആന്‍ഡ്രോയ്ഡ് ആണെങ്കില്‍ വിപണിയില്‍ നമുക്ക് Jelly Bean (4.1–4.3.1) KitKat (4.4–4.4.4, 4.4W–4.4W.2) Lollipop (5.0–5.1.1) എന്നിവ ഉള്ള ഫോണുകള്‍ ലഭ്യമാണു, Marshmallow (6.0) ഇതുവരെ ഫോണുകളില്‍ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല.ഐ ഫോണ്‍ ആണെങ്കില്‍ ഐഒഎസ് 9.0.2 വേര്‍ഷന്‍ ആണു പൊതുവേ ലേറ്റസ്റ്റ്,ഇന്നു ഒക്ടോബര്‍ 22 നു രാവിലെ അവര്‍ 9.1 വേര്‍ഷന്‍ പുറത്തിറക്കിയിട്ടും ഉണ്ട്. ഐഒഎസ് വേര്‍ഷന്‍ 8ല്‍ താഴെ ഉള്ള ആപ്പിള്‍ ഫോണുകള്‍ വാങ്ങാതിരിക്കുക,അതുപോലെ ഐഫോണ്‍ 4 വാങ്ങാതിരിക്കുക.

വിന്‍ഡോസ് ഫോണുകള്‍ ഉപഭോക്താക്കള്‍ കുറഞ്ഞവ ആയതിനാല്‍ അവയും ടൈസണ്‍ ,സൈല്‍ഫിഷ്,ഉബുണ്ടു തുടങ്ങിയ ഓ എസ് ഫോണുകളും വാങ്ങാതിരിക്കുന്നതാണു നല്ലത്.എന്നു വേണമെങ്കിലും അവ നിര്‍ത്തിപ്പോകാം അല്ലെങ്കില്‍ അവയില്‍ നമുക്ക് ചെയ്യാവുന്നതിനു പരിമിതികളും ഉണ്ട്.ഇതെല്ലാം കൂടാതെ സംഗീതം ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ശബ്ദം ചെക്ക് ചെയ്തു വാങ്ങുക , സ്വല്‍പം വില കൂടിയാലും ഐഫോണ്‍ അതിനു ഏറ്റവും നല്ലതാണു.ഇതുകൂടാതെ പോക്കറ്റില്‍ ഒതുങ്ങുന്ന ഡിസൈനും സ്വല്‍പം വെയ്റ്റ് കുറഞ്ഞതുമായ മോഡലുകള്‍ വാങ്ങുക

(courtesy: www.suhrathu.com)

No comments:

Post a Comment