Thursday, September 25, 2014

Now u can find calling person ?


നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് പരിചയമില്ലാത്ത ഒരു നമ്പറില്‍ നിന്നും ഫോണ്‍ കാള്ലോ മെസ്സെജോ വന്നാല്‍ ആ ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ലെങ്കിലും നിങ്ങള്‍ക്ക് ആ വന്ന കാള്‍ ചെയ്ത വ്യക്തിയെ കുറിച്ച് അറിയാന്‍ കഴിഞ്ഞാല്‍ എങ്ങിനെയുണ്ടാവും...? അതാണ്‌ ഇത്തവണ technos നിങ്ങള്‍ക്ക് നല്‍കുന്ന പുതിയ ടെക്നോളജി.



എന്ന വെബ്സെറ്റ് ആണ് ലോകത്തിലെ ഏതു രാജ്യത്തിലും നിന്നുള്ള ഫോണ്‍ നമ്പരുകളുടെ അഡ്രസ്‌ വളരെ പെട്ടെന്ന് നിങ്ങള്‍ക്ക് മുന്‍പില്‍ വച്ച് തരുന്നത്. 

സ്വീഡനിലെ ഒരു കമ്പനി ആണ് ലോകമെമ്പാടും കാട്ടു തീ പോലെ പടരുന്ന ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ഇത് ലോകം മുഴുവനുള്ള മൊബൈല്‍ ഫോണുകളിലും app ആയി ഡൌണ്‍ലോഡ് ചെയ്യുകയാണ് പലരും. 

ഇത് മൂലം മൊബൈല്‍ വഴി വരുന്ന അനാവശ്യ കാളുകള്‍ ഒരു പരിധി വരെ കടിഞ്ഞാന്‍ ഇടാന്‍ കഴിഞ്ഞേക്കും. കിട്ടാവുന്നത്ര വ്യക്തികളുടെയും ബിസിനസ്‌ സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഈ വെബ്സെറ്റ് തയ്യാറാക്കി വച്ചിട്ടുണ്ട് എന്നത് തികച്ചും ശ്രദ്ധേയമാണ്. 

ആപ്പിള്‍ iphone, androind, windows, black berry തുടങ്ങിയ എല്ലാ തരം ഫോണുകളിലും truecaller app ഡൌണ്‍ലോഡ് ചെയ്തു ഞൊടിയിടയില്‍ തന്നെ ഉപയോഗിക്കാന്‍ കഴിയും.
ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം താഴെ കമെന്റ്സില്‍ അറിയിക്കുക.

No comments:

Post a Comment