Wednesday, February 25, 2026

സംസ്ഥാനത്ത് പി എസ് സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി.

PSC അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാക്കി; നിർണായക തീരുമാനം*

പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിന് അപേക്ഷിക്കാനുളള പരമാവധി പ്രായം 39ൽ നിന്ന് 45 വയസാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് പി എസ് സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി. ജനറൽ വിഭാഗത്തിൽ 36ൽ നിന്ന് 40 ആയാണ് ഉയർ‌ത്തിയത്. പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിന് അപേക്ഷിക്കാനുളള പരമാവധി പ്രായം 39ൽ നിന്ന് 45 വയസാക്കി. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

Sunday, February 22, 2026

എസ്.ഐ.ആർ; അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.ഐ.ആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2.69 കോടി വോട്ടർമാരാണ് പട്ടികയിൽ ഇടം പിടിച്ചത്. 9,06,211 പേര് പട്ടികയിൽ നിന്നും പുറത്തായിട്ടുണ്ട്. https://electoralsearch.eci.gov.in/m ഔദ്യോഗിക വെബ്സൈറ്റ് വഴി വോട്ടർമാർക്ക് പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം.

വോട്ടർ ഐ.ഡി കാർഡ് നമ്പർ, വോട്ടറുടെ പേര്, വോട്ടറുടെ ബന്ധുവിൻ്റെ പേര്, ജനന തീയതി, ബി.എൽ.ഒക്ക് നൽകിയ മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് വോട്ടർമാർക്ക് പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. കൂടാതെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ www.ceo.kerala.gov.in വഴി 'കേരള എസ്.ഐ.ആർ ഫൈനൽ ഇലക്ട്രോൾ 2026' എന്ന ലിങ്ക് വഴിയും പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം പേര് ചേർക്കാൻ അപേക്ഷ നൽകിയവരുടെ പേരുകൾ ഹിയിറങ്ങും മാപ്പിങ്ങും നടത്തിയ ശേഷം പട്ടികയിൽ ഉൾപെടുത്തിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. എസ്.ഐ.ആറിനുള്ള അപേക്ഷ നടപടികൾ ജനുവരി 31ഓടെ പൂർണമായും അവസാനിച്ചെങ്കിലും വോട്ടർ പട്ടികയിൽ പേര് ചേർക്കലിന് അപേക്ഷ സമർപ്പിക്കുന്നത് തുടരുകയാണ്. ഫെബ്രുവരി 16 വരെയുള്ള കണക്ക് പ്രകാരം 1.23 ലക്ഷം പുതിയ അപേക്ഷകൾ (ഫോം 6) ലഭിച്ചിട്ടുണ്ട്. 

Monday, February 16, 2026

പോലീസ് ഓഫീസർ നിങ്ങളുടെ മേൽ കൈവെച്ചാൽ — തിരിച്ചടിക്കരുത്. നിയമം ഉപയോഗിക്കുക.?

ഒരു പോലീസ് ഓഫീസർ നിങ്ങളെ ഉപദ്രവിച്ചാൽ, വികാരാധീനമായി തിരിച്ചടിക്കണം എന്ന് തോന്നുന്നത് സ്വാഭാവികമാണ്.

പക്ഷേ ഒരു നിമിഷം ചിന്തിക്കുക…

തിരിച്ചടിച്ചാൽ നിങ്ങൾ പ്രതിയാകും.

നിയമം ഉപയോഗിച്ചാൽ നിങ്ങൾ അവകാശധാരിയാകും.

അതിനാൽ ചെയ്യേണ്ടത് ഇതാണ് 👇

1️⃣ ഉടൻ മെഡിക്കൽ രേഖപ്പെടുത്തുക (MLC Report)

സമീപത്തെ സർക്കാർ ആശുപത്രിയിൽ പോകുക.

പരിക്കുകൾ മുഴുവൻ രേഖപ്പെടുത്തുക.

Medical Legal Case (MLC) ആയി രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുക.

ഈ മെഡിക്കൽ റിപ്പോർട്ട് കോടതിയിൽ നിങ്ങളുടെ ശക്തമായ തെളിവായിരിക്കും.

2️⃣ സംഭവത്തിന്റെ മുഴുവൻ വിവരങ്ങളും എഴുതി വയ്ക്കുക

✔️ സമയം

✔️ സ്ഥലം

✔️ പോലീസ് ഓഫീസറുടെ പേര്

✔️ ബാഡ്ജ് നമ്പർ

✔️ സാക്ഷികളുടെ വിവരങ്ങൾ

ഓർമ്മ മങ്ങും. രേഖ മങ്ങില്ല.

3️⃣ Judicial Magistrate മുമ്പാകെ നേരിട്ട് പരാതി നൽകുക

CrPC പ്രകാരം മജിസ്‌ട്രേറ്റിന് FIR രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കാനുള്ള അധികാരം ഉണ്ട്.

സ്റ്റേഷനിൽ പരാതി സ്വീകരിക്കാത്ത പക്ഷം ഇത് ശക്തമായ നിയമ മാർഗമാണ്.

4️⃣ Police Complaints Authority-ക്ക് പരാതി നൽകുക

പോലീസ് അതിക്രമങ്ങൾ അന്വേഷിക്കാൻ ഉള്ള സ്വതന്ത്ര സംവിധാനമാണിത്.

5️⃣ മനുഷ്യാവകാശ കമ്മീഷനുകളിൽ പരാതി നൽകുക

• National Human Rights Commission

• Kerala State Human Rights Commission

പോലീസ് അതിക്രമം മനുഷ്യാവകാശ ലംഘനമാണ്.

6️⃣ എസ്.പി / കമ്മീഷണർക്ക് എഴുത്തുപരാതി നൽകുക

പരാതി നൽകിയതിന് സ്വീകരണ രസീത് ഉറപ്പാക്കുക.

7️⃣ അവസാനമായി — റിറ്റ് ഹർജി

മൗലികാവകാശ ലംഘനത്തിന്റെ പേരിൽ

Article 226 പ്രകാരം

👉 High Court of Kerala

Article 32 പ്രകാരം

👉 Supreme Court of India

റിറ്റ് പെറ്റീഷൻ ഫയൽ ചെയ്യാം.

ശാരീരിക ശക്തി താൽക്കാലികമാണ്.

നിയമശക്തി സ്ഥിരമാണ്.

തിരിച്ചടി ഒരു നിമിഷത്തിന്റെ സംതൃപ്തി മാത്രം.

നിയമ നടപടി ഒരു ജീവിതകാലത്തെ സുരക്ഷ.

നീതി നേടാൻ വികാരം വേണ്ട.

വിവേകം മതി.

പോലീസ് അതിക്രമത്തിന് ഏറ്റവും ശക്തമായ മറുപടി 

ശാന്തത. തെളിവ്. നിയമം.

(courtesy:- Adv Bilal Muhammed )

Sunday, February 15, 2026

പാലക്കാട് - എറണാകുളം മെമു ഇനി 16 കോച്ചുകളുമായി ഓടും; യാത്ര ദുരിതത്തിന് അറുതി.

പാലക്കാട്: പാലക്കാട് - എറണാകുളം മെമു ട്രെയിനില്‍ അനുഭവപ്പെടുന്ന അമിത തിരക്കിന് പരിഹാരമായി കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കാൻ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു (Palakkad Ernakulam MEMU News).നിലവില്‍ 8 കോച്ചുകളുമായി സർവീസ് നടത്തുന്ന ട്രെയിൻ (നമ്പർ: 66609/66610) ഇനി മുതല്‍ 16 കോച്ചുകളുമായി സർവീസ് നടത്തും.

യാത്രക്കാർക്ക് ലഭിക്കുന്ന നേട്ടങ്ങള്‍: കോച്ചുകള്‍ വർദ്ധിപ്പിക്കുന്നതോടെ ട്രെയിനിലെ യാത്രാശേഷി ഇരട്ടിയായി വർദ്ധിക്കും. ഇത് തൃശൂർ, എറണാകുളം ഭാഗങ്ങളിലേക്ക് പോകുന്ന ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികള്‍ക്കും വലിയ ആശ്വാസമാകും. അതിഭീകരമായ തിരക്ക് കാരണം ട്രെയിനില്‍ കയറാൻ പോലും കഴിയാത്ത അവസ്ഥയ്ക്ക് ഇതോടെ മാറ്റമുണ്ടാകും.

എറണാകുളം വഴി കോട്ടയം, ആലപ്പുഴ ഭാഗങ്ങളിലേക്കുള്ള മെമു ട്രെയിനുകളും ഘട്ടംഘട്ടമായി 16 കോച്ചുകളിലേക്ക് ഉയർത്താൻ റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്.

ദേശീയപാത വികസനം നടക്കുന്നതിനാല്‍ റോഡ് മാർഗ്ഗമുള്ള യാത്രയ്ക്ക് തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ആയിരക്കണക്കിന് ആളുകളാണ് ട്രെയിൻ മാർഗ്ഗത്തെ ആശ്രയിക്കുന്നത്. കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനകളും ജനപ്രതിനിധികളും ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നു. ഈ ആവശ്യത്തിനാണ് ഇപ്പോള്‍ റെയില്‍വേ പച്ചക്കൊടി കാട്ടിയിരിക്കുന്നത്.


Friday, February 13, 2026

സ്ത്രീസുരക്ഷാ പെൻഷന് തുടക്കമായി;

സ്ത്രീസുരക്ഷാ പെൻഷന് തുടക്കമായി;10,18,042 സ്ത്രീകളുടെ അക്കൗണ്ടിൽ പണമെത്തി

'സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി'-യുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു ഉച്ച 12 മണിയ്ക്ക് കഴിഞ്ഞ് 2 മണിക്കൂറിനുള്ളിൽ നിലവിലുള്ള 10,18,042 ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ 1000 രൂപ വീതം ലഭിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളിൽ അംഗങ്ങളല്ലാത്ത 35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിനും പ്രതിമാസം 1,000 രൂപ ഇനി ലഭിച്ചു തുടങ്ങും. 

Sunday, February 8, 2026

സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്‌ചയിൽ അഞ്ചാക്കും?; തത്വത്തിൽ അംഗീകരിച്ച് സർവീസ് സംഘടനകൾ?

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചുദിവസമാക്കുന്നത് തത്വത്തിൽ അംഗീകരിച്ച് സർവീസ് സംഘടനകൾ. പ്രവൃത്തി സമയം കൂട്ടുന്ന കാര്യവും അംഗീകരിച്ചു. പൊതു അവധിയും കാഷ്വൽ ലീവും ചുരുക്കാൻ അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ സംഘടനാ പ്രതിനിധികൾ നിലപാടെടുത്തു.

സർവീസ് സംഘടനകളുമായി പ്രാഥമിക ചർച്ചയാണ് ഇന്ന് നടന്നത്. പ്രവൃത്തിദിനം കുറക്കുന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ല. ചീഫ് സെക്രട്ടറി വിളിച്ച ഓൺലൈൻ യോഗത്തിലാണ് സർവീസ് സംഘടനാ പ്രതിനിധികൾ അനുകൂല പ്രതികരണം നടത്തിയത്. പ്രവൃത്തിദിനം കുറക്കുമ്പോൾ ജോലി സമയം വർധിപ്പിക്കണമെന്ന ആവശ്യത്തോടും സർവീസ് സംഘടനകൾക്ക് അനുകൂല നിലപാടാണ്. അതേസമയം, ആരോഗ്യമേഖലയിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പ്രത്യേകം പരിഗണിക്കണമെന്നും സർവീസ് സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Thursday, February 5, 2026

യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പ്.

Kerala പൊലിസ്സ് മുന്നറിയിപ് യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ 'Locked House Information'' സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും.

പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്. ഗൂഗിള്‍പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോല്‍ ആപ്പ് ലഭ്യമാണെന്ന് അറിയിച്ചു.


Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance