Showing posts with label Banking news. Show all posts
Showing posts with label Banking news. Show all posts

Monday, June 28, 2021

എസ്​.ബി.ഐ സർവീസ്​ ചാർജിൽ മാറ്റം...?

സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ​യു​ടെ (എ​സ്.​ബി.​ഐ) ബേ​സി​ക്​ സേ​വി​ങ്​​സ്​ അ​ക്കൗ​ണ്ടി​ലെ (ബി.​എ​സ്.​ബി.​ഡി) പു​തി​യ സേ​വ​ന​നി​ര​ക്കു​ക​ൾ ജൂ​ലൈ ഒ​ന്നു മു​ത​ൽ നി​ല​വി​ൽ വ​രും. എ.​ടി.​എ​മ്മി​ൽ നി​ന്ന്​ പ​ണം പി​ൻ​വ​ലി​ക്ക​ൽ, ചെ​ക്ക്​​​ബു​ക്, പ​ണം കൈ​മാ​റ്റം, നോ​ൺ ഫി​നാ​ൻ​ഷ്യ​ൽ ട്രാ​ൻ​സ്​​ഫ​റു​ക​ൾ തു​ട​ങ്ങി​യ​വ​ക്കാ​ണ്​ പു​തി​യ നി​ര​ക്കു വ​രു​ന്ന​ത്.

സ്വ​ന്തം ബ്രാ​ഞ്ചി​ൽ ​നി​ന്നോ എ.​ടി.​എ​മ്മി​ൽ​നി​ന്നോ ഒ​രു മാ​സം പ​ര​മാ​വ​ധി നാ​ലു​ത​വ​ണ പ​ണം സൗ​ജ​ന്യ​മാ​യി പി​ൻ​വ​ലി​ക്കാം. അ​തി​നു മു​ക​ളി​ലു​ള്ള ഓ​രോ പി​ൻ​വ​ലി​ക്ക​ലി​നും 15 രൂ​പ ജി.​എ​സ്.​ടി ഈ​ടാ​ക്കും. സൗ​ജ​ന്യ പ​രി​ധി​ക്കു ശേ​ഷം മ​റ്റു ബാ​ങ്കു​ക​ളു​ടെ എ.​ടി.​എ​മ്മി​ൽ​നി​ന്നു​ള്ള പി​ൻ​വ​ലി​ക്ക​ലി​നും 15 രൂ​പ നി​കു​തി ഈ​ടാ​ക്കും.

ഒ​രു സാ​മ്പ​ത്തി​ക വ​ർ​ഷം 10 ചെ​ക്ക്​​​ലീ​ഫു​ക​ൾ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. അ​തി​നു​ശേ​ഷം 10 ലീ​ഫ്​ ഉ​ള്ള ചെ​ക്ക്​​ബു​ക്കി​ന്​ 40 രൂ​പ നി​കു​തി​യും ഈ​ടാ​ക്കും. 25 ലീ​ഫു​ള്ള​തി​ന്​ 75 രൂ​പ​യും നി​കു​തി​യും 10 ലീ​ഫു​ള്ള അ​ടി​യ​ന്ത​ര ചെ​ക്​​ബു​ക്കി​ന്​ 50 രൂ​പ​യും നി​കു​തി​യും ഈ​ടാ​ക്കും. മു​തി​ർ​ന്ന പൗ​ര​ന്മാ​രെ​ ചെ​ക്ക്​​​ബു​ക്കി​നു​ള്ള പു​തി​യ നി​ര​ക്കി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി. എ​സ്.​ബി.​ഐ ബ്രാ​ഞ്ചി​ലും ​മ​റ്റു ബാ​ങ്കു​ക​ളു​ടെ ബ്രാ​ഞ്ചി​ലും ബേ​സി​ക്​ സേ​വി​ങ്​​സ്​ അ​ക്കൗ​ണ്ട്​ ഉ​ട​മ​ക്ക്​ പ​ണേ​ത​ര ഇ​ട​പാ​ട്​ സൗജ​ന്യ​മാ​ണ്.


Saturday, June 12, 2021

എസ്.ബി.ഐ. എ.ടി.എമ്മിൽ നിന്ന്​ പണം പിൻവലിക്കുന്നതിനുള്ള നിയമങ്ങളിൽ മാറ്റo

എ.ടി.എമ്മിൽ നിന്ന്​ പണം പിൻവലിക്കുന്നതിനുള്ള നിയമങ്ങളിൽ മാറ്റവുമായി എസ്.ബി.ഐ.

എ.ടി.എമ്മുകളിൽ നിന്ന്​ പണം പിൻവലിക്കുന്നതിനും ചെക്ക്​ബുക്ക്​ ചാർജ​ുകളിലും മാറ്റങ്ങളുമായി എസ്​.ബി.ഐ. ബേസിക്​ സേവിങ്​സ്​ ഡെപ്പോസിറ്റ്​ അക്കൗണ്ട്​ ഉടമകൾക്കാണ്​ പുതിയ നിയമങ്ങൾ ബാധകമാവുക. ജൂലൈ ഒന്ന്​ മുതൽ പുതിയ മാറ്റങ്ങൾ നിലവിൽ വരുമെന്നും എസ്​.ബി.ഐ അറിയിച്ചു.

എ.ടി.എമ്മുകളിൽ നിന്ന്​ പ്രതിമാസം നാല്​ തവണ മാത്രമാണ്​ ബേസിക്​സ്​ സേവിങ്​സ്​ അക്കൗണ്ട്​ ഉടമകൾക്ക്​ പണം പിൻവലിക്കാനാകുക. പിന്നീട്​ ഓരോ തവണ പണം പിൻവലിക്കു​േമ്പാഴും 15 രൂപയും ജി.എസ്​.ടിയും നൽകണം.

10 പേജുള്ള ചെക്ക്​ബുക്കാണ്​ എസ്​.ബി.ഐ നിലവിൽ സൗജന്യമായി പ്രതിവർഷം നൽകുന്നത്​. ഇതിന്​ ശേഷം 10 ലീഫുള്ളതിന്​ 40 രൂപയും 25 എണ്ണമുള്ളതിന്​ 75 രൂപയും നൽകണം. അടിയന്തരമായി ചെക്ക്​ബുക്ക്​ ലഭിക്കണമെങ്കിൽ 50 രൂപയും നൽകണം.

Sunday, September 27, 2020

അക്കൗണ്ട് ബാലന്‍സ് അറിയുവാന്‍ ഇനി ബാങ്കിന്റെ ടോള്‍ ഫ്രീ !!

 അക്കൗണ്ട് ബാലന്‍സ് അറിയുവാന്‍ ഇനി ബാങ്കിന്റെ ടോള്‍ ഫ്രീ നമ്ബറിലേക്ക് ഒരു മിസ്കോള്‍ അടിച്ചാല്‍ മതി: തിരിച്ചു മെസ്സേജ് ആയി നിങ്ങളുടെ ബാലന്‍സ് വരുന്നതാണ്.

സാധാരണ ബാങ്ക് അക്കൗണ്ട് ബാലന്‍സ് അറിയാന്‍ ഓണ്‍ലൈന്‍ ആപ്പിനെയും, ബാങ്കിനെയും ആശ്രയിക്കുന്നവര്‍ക്ക് ഇനി നിങ്ങളുടെ കയ്യില്‍ ഉള്ളത് ഏത് ഫോണ്‍ ആയാലും ഒരു മിസ് കാള്‍ കൊടുത്താല്‍ തിരിച്ചു ബാലന്‍സ് വരുന്നതാണ്. ബാലന്‍സ് മാത്രമല്ല കഴിഞ്ഞ പണം ഇടപാടുകളുടെ ഡീറ്റയില്‍സും അങ്ങനെ പല സേവനങ്ങളും നമുക്ക് ഒരു മിസ് കാളില്‍ ലഭിക്കും.

ആക്സിസ് ബാങ്ക്-(18004195959)

ബാങ്ക് ഓഫ് ബറോഡ-(9223011311)

ഐ.ഡി.ബി.ഐ ബാങ്ക്-(18008431122)

കോടക് മഹീന്ദ്ര ബാങ്ക്-(18002740110)

പഞ്ചാബ്നാഷണല്‍ ബാങ്ക്-(18001802222)

ഐ.സി.ഐ.സി.ഐ ബാങ്ക്-(2230256767)

എച്ച്‌.ഡി.എഫ്.സി ബാങ്ക്-(18002703333)

ബാങ്ക് ഓഫ് ഇന്ത്യ-(9015135135)

കാനറ ബാങ്ക്-(9015483483)

എസ്.ബി.ഐ-(9223766666)

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ-(9223008586)

യെസ് ബാങ്ക്-(9223920000)

സൗത്ത് ഇന്ത്യന്‍ ബാങ്ക്-(9223008488)

സി.എസ്.ബി- (9895923000)

കേരള ഗ്രാമീണ്‍ ബാങ്ക്-(9015800400)

സിറ്റി ബാങ്ക്-(9880752484)

ഫെഡറല്‍ ബാങ്ക്- (8431900900)

ധനലക്ഷ്മി ബാങ്ക്-(08067747700)

ഡി.സി.ബി ബാങ്ക്-(7506660011)

കത്തോലിക്ക സിറിയന്‍ ബാങ്ക്-(09895923000)

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ-(09223008586)

ഇതെല്ലാം ഓരോ ബാങ്കുകളുടെയും ടോള്‍ഫ്രീ നമ്ബര്‍, ആയതിനാല്‍ നിങ്ങള്‍ക്ക് എപ്പോഴാണോ ബാലന്‍സ് പരിശോധിക്കേണ്ടത് അപ്പോള്‍ മിസ് കാള്‍ അടിക്കാം, ഈ ഒരു സാഹചര്യത്തില്‍ ഏറ്റവും ഉപകാരപ്രദമായ വിവരം ആയതിനാല്‍ എല്ലാവരിലും എത്തിക്കുക.

Tuesday, December 17, 2019

ഇന്ന് മുതൽ നെഫ്റ്റ് വഴിയുള്ള പണമിടപാടുകൾ 24 മണിക്കൂറും നടത്താം [16-12-2019]

നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (നെഫ്റ്റ്) വഴിയുള്ള പണമിടപാടുകൾ ഇന്ന് മുതൽ 24 മണിക്കൂറും നടത്താം. നെഫ്റ്റ് സേവനം ദിവസവും 24 മണിക്കൂറും 365 ദിവസവും നടപ്പിലാക്കാനാണ് റിസർവ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ, രാവിലെ 8 നും വൈകുന്നേരം 6:30 നും ഇടയിൽ ബാങ്കുകൾ തുറന്നിരിക്കുന്ന ദിവസങ്ങളിൽ മാത്രം പണം കൈമാറാനാണ് സാധിച്ചിരുന്നുള്ളൂ.
പണം കൈമാറ്റത്തിനുള്ള ആർ‌ബി‌ഐ നിയന്ത്രിത പ്ലാറ്റ്ഫോമാണ് നെഫ്റ്റ്. രണ്ട് ലക്ഷം രൂപ വരെയുള്ള ഫണ്ട് കൈമാറ്റത്തിന് ഇത് ഉപയോഗിക്കാം.
ദിവസത്തിൽ 24 മണിക്കൂറും മാത്രമല്ല, അവധിദിനങ്ങൾ ഉൾപ്പെടെ വർഷത്തിലെ എല്ലാ ദിവസങ്ങളിലും നെഫ്റ്റ് മണി ട്രാൻസ്ഫർ സൗകര്യം ലഭ്യമാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചതോടെ ഇനി ബാങ്ക് അവധി ദിവസങ്ങളിൽ നെഫ്റ്റ് സേവനം ലഭ്യമാകും.

Sunday, December 15, 2019

ക്രെഡിറ്റ് കാർഡ് - അറിയേണ്ടതെല്ലാം...?

കഴിഞ്ഞ 3 വർഷമായി ഞാൻ ഗൾഫിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നു . ഓൺലൈൻ പർച്ചെയ്‌സ് , ബിൽ പേയ്മെന്റ്സ് ,ഷോപ്‌സിലെ പർച്ചെയ്‌സ് എല്ലാം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ്‌ ചെയ്യാറുള്ളത് . ഒരിക്കലും ക്രെഡിറ്റ് ലിമിറ്റ് കൂടുതൽ പർച്ചെയ്‌സ് ചെയ്യില്ല . പേമെന്റ് തീയതി മുൻപായി തന്നെ ക്രെഡിറ്റ് കാർഡ് ബില്ല് സെറ്റൽ ചെയ്യും . അത് കൊണ്ട് ഇത് വരെ എക്സ്ട്രാ interest or fine വന്നിട്ടില്ല .എയർപോർട്ട് lounches ഒക്കെ ഉപയോഗിക്കാം ഫ്രീ ആയി വിത്ത് ഫുഡ് .എല്ലാ പർച്ചെസിനും നമുക്ക് reward പോയിന്റ്‌സും കിട്ടും . ഒരിക്കലും ക്യാഷ് ക്രെഡിറ്റ് കാർഡിൽ withdraw ചെയ്യല്ല് through ATM .അത് പോലെ ക്രെഡിറ്റ് കാർഡ് payment due തീയതി മുൻപായി ഉറപ്പായും അടച്ചിരിക്കുക .അങ്ങനെ ചെയ്താൽ ക്രെഡിറ്റ് കാർഡ് ഈസ് വെരി useful in our life .


WHAT IS BANK RTGS , NEFT TRANSACTION ?



ഒരു RTGS transfer അപ്പോൾ തന്നെ അക്കൗണ്ടിൽ credit ആവും എന്ന് പറയാൻ കഴിയില്ല. കാരണം RBI പറഞ്ഞിരിക്കുന്നത് RTGS TRANSACTION സമയം രണ്ട് മണിക്കൂർ ആണ്. അതു കൊണ്ടു തന്നെ RTGS transaction നിൽ പണം അക്കൗണ്ടിൽ credit ആയിട്ടില്ല എകിൽ Bank ൽ പരാതി accept ചെയില്ല. രണ്ടു മണിക്കൂറിനു ശേഷമേ അവർ പരാതി accept ചെയ്യു എന്നത് RTGS ഒരു instant transaction അല്ല എന്നതിന് ഉദാഹരണമാണ്

RTGS TRANSACTION നിൽ രണ്ടു ലക്ഷം മുതൽ എത്ര രൂപ വേണ മെകിലും അയക്കാം ഇതിന് 10 ലക്ഷം എന്നരു ലിമിറ്റ് ഒന്നും ഇല്ല
IMPS , UPI TRANSACTION വഴി നമ്മൾ മറ്റൊരു ആളുടെ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തൽ ആ ആളുടെ BANK STATEMENT നോക്കിയാൽ പണം അയച്ച ആളെ തിരിച്ചു അറിയാൻ സാധിക്കില്ല. അതിന്റെ ഒരു TRANSACTION NUMBER മാത്രമേ BANK STATEMENTൽ കാണു എന്നത് IMPS ,UPI തുടങ്ങിയ TRANSACTION നുകളുടെ വലിയ പോരയിമ തന്നെ യാണ്

RTGS , NEFT TRANSACTION നിൽ പണം വന്നത് ഏത് അക്കൗണ്ടിൽ നിന്നാണെന്ന് മനസ്സിൽ അക്കാൻ സാധിക്കും.
In this video, I explain about the basics of different bank cash and fund transfer methods namely NEFT (National Electronic Fund Transfer), RTGS (Real Time Gross Settlement), IMPS (Immediate Payment Service) and UPI (Unified Payment Interface) and the real differences beween them.

SBI ATM card ഇല്ലാതെ എങ്ങിനെ SBI ATM വഴി പണമെടുക്കാം...?


Wednesday, October 23, 2019

പണം പിന്‍വലിക്കാനല്ലാത്ത എടിഎം ഇടപാടുകള്‍ സൗജന്യം:
 വിശദാംശങ്ങളറിയാം 
പണം പിൻവലിക്കലല്ലാത്ത എല്ലാ എടിഎം ഇടപാടുകളും സൗജന്യമായിരിക്കുമെന്ന് റിസർവ് ബാങ്ക്.

 💲ബാലൻസ് പരിശോധന 

 💲ചെക്ക് ബുക്കിന് അപേക്ഷിക്കൽ 

 💲നികുതി അടയ്ക്കൽ 

 💲പണം കൈമാറ്റം ചെയ്യൽ 

എന്നിവ ഇനി എത്രവേണമെങ്കിലും സൗജന്യമായി നടത്താം.

നിലവിൽ നിശ്ചിത എണ്ണത്തിൽ കൂടുതലുള്ള എല്ലാ എടിഎം ഇടപാടുകൾക്കും ബാങ്കുകൾ ചാർജ് ഈടാക്കിയിരുന്നു.

 വിശദവിവരങ്ങൾ അറിയാം: 

ഹാർഡ് വേർ, സോഫ്റ്റ് വേർ തുടങ്ങിയവയുടെ സാങ്കേതിക തകരാറുമമൂലം എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ കഴിയാതെവന്നാൽ അത് ഇടപാടായി കണക്കാക്കാൻ പാടില്ല. 

 എടിഎമ്മിൽ പണമില്ലാതെ വന്നതുമൂലം പണം ലഭിക്കാതെ വന്നാൽ അത് ഇടപാടായി കണക്കാക്കില്ല.

 നിലവിൽ അത് ഇടപാടായി കണക്കാക്കിയിരുന്നു.

നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് സൗജന്യമായി എട്ട് എടിഎം ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. അതിൽതന്നെ എസ്ബിഐയിൽനിന്ന് അഞ്ചും മറ്റു ബാങ്കുകളിൽനിന്ന് മൂന്ന് ഇടപാടുകളുമാണ് ഇത്.
മെട്രോ നഗരങ്ങളിലല്ലാത്തവർക്ക് 10 സൗജന്യ ഇടപാടുകൾ നടത്താം. എസ്ബിഐയുടെ എടിഎംവഴി അഞ്ചും മറ്റു ബാങ്കുകളുടെ അഞ്ചും ഇടപാടുകളാണ് അനുവദിച്ചിരുന്നത്.

 ഇതുവരെ പണം പിൻവലിക്കൽ അല്ലാതെയുള്ളവയും ഇടപാടായി കണക്കാക്കിയിരുന്നു.

 ഓഗസ്റ്റ് 14നുള്ള അറിയിപ്പിലാണ് എടിഎം ഇടപാടുസംബന്ധിച്ച പുതിയ തീരുമാനം റിസർവ് ബാങ്ക് പുറത്തുവിട്ടത്.

എടിഎം ഇടപാടുകള്‍ക്ക് നിശ്ചിത ഇടവേള നിര്‍ബന്ധമാക്കുന്നത് പരിഗണനയില്‍ ..?


ന്യൂഡൽഹി

എടിഎം ഇടപാടുകൾക്ക് നിശ്ചിത ഇടവേള നിർബന്ധമാക്കുന്നത് പരിഗണനയിൽ. ഒരു തവണ എടിഎമ്മിൽ ഇടപാട് നടത്തി കുറഞ്ഞത് ആറ് മണിക്കൂർ മുതൽ 12 മണിക്കൂർ കഴിഞ്ഞ് മാത്രം അടുത്ത ഇടപാട് അനുവദിക്കുന്ന തരത്തിലാണ് നിർദേശം ഉയർന്നിരിക്കുന്നത്. ഡൽഹിയിൽ നടന്ന സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി യോഗത്തിലാണ് ഈ നിർദേശം വന്നത്. ബാങ്ക് തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

തട്ടിപ്പുകൾ കൂടുതലും രാത്രി പ്രത്യേകിച്ച് അർധരാത്രി മുതൽ പുലരും വരെയുള്ള സമയങ്ങളിലാണ് നടക്കുന്നത്. നിശ്ചിത സമയത്തേക്ക് ഇടപാടുകൾക്ക് വിലക്ക് വരുന്നതിലൂടെ തട്ടിപ്പ് തടയാമെന്നാണ് യോഗം വിലയിരുത്തിയത്. നിർദേശം നടപ്പിലായാൽ ഒരു ഇടപാട് കഴിഞ്ഞ് നിശ്ചിത ഇടവേള കഴിഞ്ഞ് മാത്രമേ അടുത്ത ഇടപാട് എടിഎമ്മിലൂടെ നടത്താനാകൂ. ഇതിന് പുറമെ ഇടപാടിന് വൺടൈം പാസ് വേർഡ് ഏർപ്പെടുത്തുന്നതും നിർദേശമായി ഉയർന്നുവന്നിട്ടുണ്ട്. 

ഓൺലൈൻ ഇടപാടുകളുടെ മാതൃകയാണ് ഉദ്ദേശിക്കുന്നത്. നിരീക്ഷണ സംവിധാനം ചില ബാങ്കുൾ സംയുക്തമായി നടപ്പാക്കിയിട്ടുണ്ട്. ഒരാൾ ഹെൽമറ്റ് ധരിച്ച് എടിഎമ്മിലെത്തിയാൽ അത് നീക്കാൻ സന്ദേശമായി നൽകാൻ ആവശ്യപ്പെടുന്ന രീതിയാണിത്. മഹാരാഷ്ട്ര കഴിഞ്ഞാൽ ഡൽഹിയിലാണ് ഏറ്റവും കൂടുതൽ എടിഎം തട്ടിപ്പുകൾ നടക്കുന്നത്.

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance