Showing posts with label Useful information. Show all posts
Showing posts with label Useful information. Show all posts

Sunday, February 16, 2025

സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി; ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും !

 സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി; ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും ക്ഷേമ പെൻഷൻ കൂട്ടിയില്ല, നികുതികൾ കുത്തനെ കൂട്ടി

സംസ്ഥാനത്തെ ഭൂനികുതി കുത്തനെ കൂട്ടി രണ്ടാംപിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണബജറ്റ്. എല്ലാ സ്ലാബിലും 50 ശതമാനം വര്‍ധനയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. കുറഞ്ഞ സ്ലാബില്‍ ആര്‍ ഒന്നിന് (2.7 സെന്‍റ് ഭൂമി) അഞ്ച് രൂപയില്‍ നിന്ന് ഏഴര രൂപയായി വര്‍ധിച്ചു. ഉയര്‍ന്ന സ്ലാബിലെ 30 രൂപ 45 രൂപയായും മാറും. സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തെ തുടര്‍ന്ന് ഭൂമിയുടെ മൂല്യവും അതിന്‍റെ വരുമാന സാധ്യതകളും പതിന്‍മടങ്ങ് വര്‍ധിച്ചുവെന്നും അത് വച്ച് നോക്കുമ്പോള്‍ നിലവില്‍ ഈടാക്കുന്ന ഭൂനികുതി നാമമാത്രമാണെന്നുമാണ് ബജറ്റിലെ വിലയിരുത്തല്‍. ഇതിലൂടെ മാത്രം 100 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

അഞ്ചാം തവണയും ക്ഷേമ പെൻഷൻ കൂട്ടാതെ ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ 1800 രൂപ വരെയാക്കി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശമ്പള പരിഷ്ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല. ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ പ്രകടന പത്രികയിലെ വാക്ഥാനമായിരുന്നു. 

കോടതി ഫീസിലും വന്‍ വര്‍ധനയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിത്. ജാമ്യാപേക്ഷയ്ക്ക് 500 രൂപയാക്കി. കോര്‍ട്ട് ഫീസ് ആക്ട് പ്രകാരമുള്ള 15 ഫീസുകളിലും വര്‍ധനയുണ്ട്. അതേസമയം പൊതുതാല്‍പര്യ ഹര്‍ജികള്‍ക്കും ഹേബിയസ് കോര്‍പസ് ഹര്‍ജികള്‍ക്കും ഫീസ് ഇല്ല. സഹകരണ ബാങ്ക് ഗഹാന്‍ ഫീസുകളും പരിഷ്കരിച്ചു. വിവിധ സ്ലാബുകളില്‍ 100 രൂപമുതല്‍ 500 രൂപവരെയാണ് വര്‍ധിപ്പിച്ചത്.

സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചു.15 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇവി കാറുകള്‍ക്ക് 8% നികുതി (നിലവില്‍ 5%)യും 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 10% നികുതി ( നിലവില്‍ 5%)യുമാകും ഇനി നല്‍കേണ്ടി വരിക. ബാറ്ററി വാടകയ്ക്ക് ലഭ്യമാകുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹനവിലയുടെ 10 ശതമാനവും നികുതി ഈടാക്കും. 30 കോടി രൂപയുടെ അധികവരുമാനമാണ് ഇതിലൂടെ മാത്രം പ്രതീക്ഷിക്കുന്നത്. 

പൊതുഗതാഗതം പ്രോല്‍സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി  സ്റ്റേജ് ക്യാരേജ് വാഹനങ്ങളുടെ നികുതി കുറച്ചു. ത്രൈമാസ നികുതിയില്‍ 10 ശതമാനമാണ് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്. ഇതിലൂടെ ഒന്‍പത് കോടി രൂപയുടെ കുറവ് സര്‍ക്കാരിന് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. 

ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കോണ്‍ട്രാക്റ്റ് ക്യാരേജുകളിലും അടിമുടി മാറ്റങ്ങള്‍ വരും. ഇതരസംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ ത്രൈമാസ നികുതി നിരക്ക് 2500 രൂപയാക്കി. ബെര്‍ത്തുകള്‍ക്ക് 4000 രൂപയുമാക്കി. സര്‍ക്കാരിന് 15 കോടി രൂപ അധികവരുമാനമാണ് .

കെഎസ്ആർടിസിയിൽ ഇനി പാഴ്സൽ അയക്കാൻ കാശ് കൂടും

കെഎസ്ആർടിസിയിൽ ഇനി പാഴ്സൽ അയക്കാൻ കാശ് കൂടും; ലോജിസ്റ്റിക് സര്‍വീസ് നിരക്ക് കൂട്ടി, അഞ്ച് കിലോ വരെ വർധനയില്ല

 കെഎസ്ആര്‍ടിസി വഴി പാഴ്സൽ അയക്കാൻ ഇനി ചെലവ് കൂടും. ലോജിസ്റ്റിക് സര്‍വീസ് നിരക്കുകൾ കൂട്ടിയിരിക്കുകയാണ് കെഎസ്ആർടിസി. നിലവിൽ അഞ്ച് കിലോ വരെയുള്ള പാഴ്‌സലുകള്‍ക്ക് പുതിയ നിരക്ക് വർധന ബാധകമല്ല. 800 കിലോമീറ്റര്‍ ദൂരം വരെയാണ് ലോജിസ്റ്റിക് സര്‍വീസ്‌ വഴി കൊറിയര്‍ അയക്കാൻ കഴിയുക. പരമാവധി ഭാരം 120 കിലോ മാത്രമാണ് അയക്കാൻ കഴിയുന്നത്.

 അഞ്ച് കിലോയ്ക്ക് 200 കിലോമീറ്റര്‍ ദൂരത്തിന് 110 രൂപയാണ് നൽകേണ്ടത്. 400 കിലോമീറ്ററിന് 215 രൂപ, 600 കിലോമീറ്ററിന് 325 രൂപ , 800 കിലോമീറ്ററിന് 430 രൂപ എന്നിങ്ങനെയാണ് നിരക്ക്. 5 – 15 കിലോ ഭാരത്തിന് 200 കിലോമീറ്റർ ദൂരത്തേക്ക് 132 രൂപ നൽകണം. 400 കിലോമീറ്ററിന് 258 രൂപ, 600 കിലോമീറ്ററിന് 390 രൂപ, 800 കിലോമീറ്ററിന് 516 രൂപ എന്നതാണ് നിരക്ക്. 15 -30 കിലോ ഭാരമുള്ള പാഴ്സലുകൾ അയക്കാൻ 200 കിലോമീറ്ററിൽ താഴെയാണ് ദൂരമെങ്കിൽ 158 രൂപ നൽകണം. 800 കിലോമീറ്ററാണ് ദൂരമെങ്കിൽ 619 രൂപ നൽകണം.

30-45 കിലോയുള്ള പാഴ്സൽ അയക്കാൻ ദൂരമനുസരിച്ച് 258 രൂപയാണ് കുറഞ്ഞ നിരക്ക്. പരമാവധി നിരക്ക് 1038 രൂപയാണ്. 45 -60 കിലോ അയക്കണമെങ്കിൽ കുറഞ്ഞത് 309 രൂപയും പരമാവധി 1245 രൂപയും നൽകണം. 60- 75 കിലോ അയക്കാൻ 390 രൂപ മുതൽ 1560 രൂപ വരെ ചെലവാകും. 75-90 കിലോ അയക്കാൻ 468 രൂപ മുതൽ 1872 രൂപ വരെ ചെലവുണ്ട്. 90 -105 കിലോയ്ക്ക് 516 രൂപ – 2076 രൂപ വരെയും 105-120 കിലോയ്ക്ക് 619 രൂപ മുതൽ 2491 രൂപ വരെയുമാണ് ഈടാക്കുക. 

ദൂരം 200, 400, 600, 800 കിലോമീറ്റര്‍ എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുള്ളത്.

ദൂരത്തിനും ഭാരത്തിനും അനുസരിച്ചാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ടിക്കറ്റിതര വരുമാനത്തിൽ ഇപ്പോൾ മുഖ്യ പങ്കു വഹിക്കുന്നത് ലോജിസ്റ്റിക് സർവീസാണ്. ഒന്നര വര്‍ഷം മുമ്പാണ് കെഎസ്ആര്‍ടിസി സ്വന്തമായി ലോജിസ്റ്റിക് സര്‍വീസ് തുടങ്ങിയത്. ഡിപ്പോയിൽ നിന്ന് ഡിപ്പോയിലേക്കാണ് പാഴ്സൽ അയക്കുക. 16 മണിക്കൂറിനുള്ളിൽ പാഴ്സൽ എത്തിക്കുമെന്നാണ് കെഎസ്ആര്‍ടിസി പറയുന്നത്.


Tuesday, September 1, 2015

തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ?



തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടർ 

പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ?

ഈ ലിങ്കിൽ പരിശോധിക്കാം

Saturday, July 18, 2015

അഗതി, അനാഥ കുട്ടികളുടെ വിവരങ്ങള്‍ ഇനി പൊലിസ് സ്റ്റേഷനില്‍ !!

കോഴിക്കോട്: സംസ്ഥാനത്തെ അഗതി, അനാഥരുടെ ഫോട്ടോയും വിവരങ്ങളും ഇനി പൊലിസ് സ്റ്റേഷനില്‍ നിര്‍ബന്ധം.
മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശ പ്രകാരം വില്ലേജ് ഓഫിസുകള്‍ വഴിയാണ് വിവരശേഖരണം നടത്തുന്നത്. വിവരങ്ങള്‍ നല്‍കാനുള്ള ഫോം വില്ലേജ് ഓഫിസുകള്‍ വഴി വിതരണം ചെയ്തു കഴിഞ്ഞു. വിവരങ്ങളടങ്ങിയ ഫോമും ഫോട്ടോയും വില്ലേജ് ഓഫിസില്‍ തന്നെയാണ് തിരിച്ചേല്‍പിക്കേണ്ടത്.
ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ ലഭിക്കാത്തവര്‍ക്ക് വില്ലേജ് ഓഫിസില്‍ നിന്നോ മനുഷ്യാവകാശ കമ്മിഷന്റെ www.kshrc.kerala.gov.in എന്ന വൈബ്‌സൈറ്റില്‍ നിന്നും ഫോം ഡൗണ്‍ലോഡ് ചെയ്‌തോ വിവരങ്ങള്‍ നല്‍കണം.
ഫോം കൈമാറിയ സ്ഥാപനങ്ങള്‍ക്ക് വിവരങ്ങള്‍ പുതുക്കാനുള്ള അവസരവും ഉണ്ടാവും. നാലു മാസത്തിനകം സമ്പൂര്‍ണ വിവരം പൊലിസ് സ്റ്റേഷനുകള്‍ക്ക് ലഭിക്കും. ഇതുലഭിച്ചാല്‍ കുട്ടികളുടെ യാത്രാവിവരങ്ങള്‍ പൊലിസിനെ അറിയിച്ചാല്‍ അവരുടെ സംരക്ഷണം പൊലിസിന്റെ ചുമതലയാവും.
അന്യസംസ്ഥാനങ്ങളില്‍ നിന്നും പഠനത്തിനായി എത്തിയ കുട്ടികളുടെ യാത്രാവിവരങ്ങള്‍ പൊലിസിനു കൈമാറിയാല്‍ അവരെ സുരക്ഷിത സ്ഥലങ്ങളില്‍ എത്തിക്കേണ്ട ചുമതലയും പൊലിസിനാവും. സ്ഥാപനങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയോ ഇടക്കു പഠനം അവസാനിപ്പിച്ചോ ഒഴിഞ്ഞു പോകുന്ന കുട്ടികളുടെ വിവരങ്ങള്‍ പൊലിസിനു കൈമാറിയാന്‍ പിന്നീട് ആ കുട്ടികളുടെ ഉത്തരവാദിത്വം സ്ഥാപനം ഏറ്റെടുക്കണമെന്നില്ല. മതിയായ സുരക്ഷ ഒരുക്കിയുളള യാത്ര പൊലിസ് സംവിധാനിച്ചിട്ടില്ലെങ്കില്‍ സ്ഥാപന അധികൃതര്‍ക്കു മനുഷ്യാവകാശ കമ്മിഷനില്‍ പരാതിനല്‍കാവുന്നതാണ്.
എന്നാല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്ന അഗതി, അനാഥരുടെ സാധാരണയുളള പോക്കുവരവുകളും യാത്രകളും പൊലിസിനെ അറിയിക്കേണ്ടതില്ല. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന കുട്ടികള്‍ക്കാണ് കാര്യമായും ഈ സുരക്ഷിതത്വം ലഭിക്കുക.
(courtesy: suprabhataham.com)

Friday, November 28, 2014

ഇന്ത്യയില്‍ 'ഇ വിസ' : - 43 രാജ്യങ്ങളിലെ ടൂറിസ്റ്റുകള്‍ക്ക് !!



ന്യൂഡല്‍ഹി: 43 രാജ്യങ്ങളിലെ ടൂറിസ്റ്റുകള്‍ക്ക് ഇന്ത്യയില്‍ ഇ വിസ സൗകര്യം നിലവില്‍ വന്നു. ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ 72 മണിക്കൂറിനുള്ളില്‍ ഇ വിസ ലഭിക്കും. 30 ദിവസമായിരിക്കും ഇ വിസയുടെ കാലാവധി. 62 ഡോളറാണ് വിസയുടെ ഫീസ് തുക. വിനോദയാത്ര, ചികിത്സ, ബിസിനസ് യാത്ര, സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണുന്നതിന് ഒക്കെ ഈ വിസ ലഭിക്കും. ഡല്‍ഹി, മുംബൈ, ബംഗ്ലൂരു, ചെന്നൈ, കൊച്ചി, ഗോവ, ഹൈദരബാദ്, കൊല്‍ക്കത്ത, തിരുവനന്തപുരം എന്നീ രാജ്യത്തെ ഒമ്പത് വിമാനത്താവളങ്ങളിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് ഇ വിസ സൗകര്യത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ വിനോദസഞ്ചാര മേഖലയില്‍ നിന്നുള്ള സംഭാവന ഏഴ് ശതമാനമാണ്. ഇത് ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. 

Monday, September 22, 2014

ഇന്നുമുതല്‍ ആദായനികുതി വകുപ്പിന്‍െറ പുതിയ വെബ്സൈറ്റ് !!

ആദായനികുതി വകുപ്പിന്‍െറ പുതിയ വെബ്സൈറ്റ് ഇന്നുമുതല്‍ന്യൂദല്‍ഹി: നികുതിദായകര്‍ക്ക് ബഹുവിധ സേവനങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന ഏകജാലക വെബ്സൈറ്റ് ഇന്ന് നിലവില്‍വരും. ആദായനികുതി വകുപ്പിന്‍െറ നിലവിലുള്ള വെബ്സൈറ്റിന്‍െറ (www.incometaxindia.gov.in ) വികസിത രൂപമാകും പുതിയ സൈറ്റ്. കൂടുതല്‍ പേര്‍ക്ക് ഒരേ സമയം ഉപയോഗിക്കാനാവും വിധം സൈറ്റിന്‍െറ ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. പാന്‍കാര്‍ഡ് ലഭിക്കാന്‍വരെ ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താന്‍ മതിയാകും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിന്‍െറ ‘വിഷന്‍ 2020’ പദ്ധതിയില്‍ മുന്നോട്ടുവെച്ച ആശയങ്ങളിലൊന്നാണ് നികുതിദായകര്‍ക്കുള്ള സമഗ്ര വെബ്സൈറ്റ്.

Friday, September 12, 2014

50 ലക്ഷം ജി മെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു !!

ന്യൂഡല്‍ഹി: ഗൂഗിളിന്റെ ഇ-മെയില്‍ സേവനമായ ജി-മെയിലിന്റെ 50 ലക്ഷത്തോളം അക്കൗണ്ടുകള്‍ ചോര്‍ത്തിയതായി സ്ഥിരീകരിച്ചു. പാസ്വേഡ് ഉള്‍പ്പടെയുള്ള നിര്‍ണായകവിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്്. ഗൂഗിളിന്റെതന്നെ ചരിത്രത്തിലെ വലിയ ചോര്‍ച്ചയാണിതെന്ന് വിദഗ്ധര്‍ പറഞ്ഞു. ഡിജിറ്റല്‍ നാണയമായ ബിറ്റ്കോയിനുമായി ബന്ധപ്പെട്ട റഷ്യന്‍ ഓണ്‍ലൈന്‍ ഫോറമാണ് ഹാക്കിങ്ങിനു പിന്നില്‍. ഹാക്ക് ചെയ്യപ്പെട്ട 60 ശതമാനത്തോളം പാസ്വേഡുകള്‍ നിലവിലുള്ളതാണെന്നും ഇവയുപയോഗിച്ച് ഇ-മെയില്‍ അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയുമെന്നും ഹാക്കിങ് നടത്തിയ ഓണ്‍ലൈന്‍ ഫോറം പ്രസ്താവിച്ചു. മിക്ക അക്കൗണ്ടിലെ മുഴുവന്‍ വിവരങ്ങളും ആര്‍ക്കുവേണമെങ്കിലും തടസ്സമില്ലാതെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന നിലയിലാണ്. സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിലാണെന്ന് ഗൂഗിള്‍വൃത്തങ്ങള്‍ പ്രതികരിച്ചു. സ്വന്തം അക്കൗണ്ട് ചോര്‍ന്നവയില്‍ ഉള്‍പ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍-https://isleaked.com/en ലിങ്കിലൂടെ സാധിക്കും. ഈ സൈറ്റില്‍ എത്തിയശേഷം യൂസര്‍ ഐഡിയും പാസ്വേഡും നല്‍കിയാല്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോയെന്ന് തിരിച്ചറിയാന്‍ സാധിക്കും. പട്ടികയില്‍ പേരുണ്ടെങ്കില്‍ ഉടന്‍ പാസ്വേഡ് മാറ്റണമെന്നാണ് നിര്‍ദേശം. 

Monday, October 21, 2013

If Mobile Lost ! what will do ? visit this post !!






Earning money by net; 100% indian job; getting money by targeted time ! for more details click here :http://www.viewbestads.com/index/index/ref_id_ses/326246

Thursday, November 15, 2012

സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് ഇനി പഠനം വിരല്‍തുമ്പില്‍ !!

 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെബ്‌പോര്‍ട്ടല്‍ അധിഷ്ഠിത പഠനം സാധ്യമാക്കുന്നതിന് വിദ്യാഭ്യാസവകുപ്പ് രൂപം നല്‍കിയ ലേണിംഗ് വെബ്‌പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നിര്‍മിക്കുന്ന ആദ്യത്തെ ഫ്രീ ആന്റ് ഓപ്പണ്‍ ലേണിംഗ് വെബ്‌പോര്‍ട്ടലാണിത്. ഇതോടെ വെബ്‌പോര്‍ട്ടലധിഷ്ഠിത പഠനം യാഥാര്‍ത്ഥ്യമാക്കിയ ആദ്യ സംസ്ഥാനമെന്ന ചരിത്ര നേട്ടത്തിന് കേരളം അര്‍ഹമാകും.
വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജുക്കേഷണല്‍ ടെക്‌നോളജിയാണ്  www.sietkerala.gov.in എന്നവെബ്‌പോര്‍ട്ടല്‍ തയാറാക്കിയിരിക്കുന്നത്. ലോകത്തെവിടെയിരുന്നും ഈ വെബ്‌പോര്‍ട്ടല്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പാഠ്യവിഷയങ്ങള്‍ പഠിക്കാം. ഇംഗ്ലീഷ്, മലയാളം എന്നിങ്ങനെ രണ്ട് ഭാഷകളിലും പഠനം സാധ്യമാകും എന്നതാണ് എസ്.ഐ.ഇ.ടി വെബ് പോര്‍ട്ടലിന്റെ പ്രത്യേകത. ടെക്സ്റ്റ് ബുക്കിന്റെ സഹായമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാമെന്നതാണ് സൈറ്റ് നല്‍കുന്ന വാഗ്ദാനം.

(courtesy:islamonweb)
Earning money by net; 100% indian job; getting money by targeted time ! for more details click here :http://www.viewbestads.com/index/index/ref_id_ses/326246

Saturday, October 13, 2012

ജനന തിയ്യതി തിരുത്താന്‍ ?

çµø{ ØßÜÌØí Øíµâ{áµ{ßW ÉÀßAáK Õ߯cÞVÅßµ{áæ¿ ¼ÈÈJàÏÄß ÄßøáJÞÈáU ȿɿßdµÎ¢ ®LÞÃí? 


©Jø¢: ²KáÎáÄW 10 Õæø ÐÞØáµ{ᑚ Õ߯cÞVÅßµ{áæ¿ ØíµâZ çø~Ïᑚ ¼ÈÈJàÏÄß ©ZæMæ¿ÏáU ÉßÖµáµZ ÄßøáJÞX æÙÁíÎÞØíxVÎÞVAÞÃí §çMÞZ ¥ÇßµÞø¢. ÎáXÉí ®§²ÎÞøá¢ Áß§²ÎÞøá¢ æºÏíÄßøáK ¨ ç¼ÞÜß æÙÁíÎÞØíxVÎÞæø ¯WÉß‚á æµÞIí ¥¿áJ µÞÜJÞÃí ØVAÞV ©JøÕßùAßÏÄí.

ÄßøáJW çÕIÏÞZ æÙÁíÎÞØíxVAí ¥çÉf ÈWµÃ¢. ¨ ¥çÉf ÉøàfÞ ÍÕæa æÕÌíèØxßW ÈßKá ÁìYçÜÞÁí æºÏíÄí ®¿áAÞ¢.(www.keralapareekshabhavan.in) ¥çÉfÏíAí ²M¢ ¼ÈÈ ØVGßËßAxí ÈWµÃ¢. çÉøßW ÄßøáJW ÕøáJÃæÎCßW ¥çÉfÏáæ¿ ¥ÕØÞÈ ÍÞ·Já ÉùÏáK øàÄßÏßW Õßçˆ¼í ³ËߨV ØÞfcæM¿áJâ. ®æLCßÜᢠÎxá çø~µZ çÕÃæÎCßW ¥çÉf ÉøßçÖÞÇß‚ çÖ×¢ æÙÁíÎÞØíxV ¥ùßÏßAá¢. ®Øí®Øí®WØß ÉøàfÏíAá ÎáXÉá  Õæø çø~µ{ᑚ ÉßÝÕá ÄßøáçJIÄí æÙÁíÎÞØíxùÞÃí. Õ߯cÞVÅß ÉÀßJ¢ ÈßVJß çÉÞÏÞÜᢠçø~ ÄßøáçJIÄí ¥ÕX ÉÀ߂߸áK Øíµâ{ᑚ æÙÁíÎÞØíxùÞÃí. çµø{ ØßÜÌØßW ÈßKí ÎçxæÄCßÜᢠØßÜÌØßçÜAí çÉÞÏ µáGßÏáæ¿ çø~µ{ᑚ ÉßÝÕá ÄßøáJÞX æÙÁíÎÞØíxVÎÞVAí ¥ÇßµÞø¢ ÈWµßÏßGáIí.

®Øí®Øí®WØß ØVGßËßAxí ÈWµßÏ çÖ×¢ çø~µ{ßW ÄßøáJW ÕøáJÃæÎCßW ÉøàfÞ ÍÕÈí ¥çÉf ÈWµÃ¢. ÉøàfÞÍÕX æÕÌíèØxᑚ ¥çÉf ÉâøßMß‚í ÄÜØíÅÞÈJáU ÉøàfÞ ÍÕÈßW ®JßAâ. ¼ÈÈ ØVGßËßAxí ©ZæMæ¿ÏáU ¥ÈáÌt çø~µ{ᢠÈWµÃ¢. ®æLÞæA çÕÃæÎKí ¥çÉfÞ çËÞÎßW ÕcµíÄÎÞAßÏßGáIí.



(Courtesy:manorama)
Earning money by net; 100% indian job; getting money by targeted time ! for more details click here :http://www.viewbestads.com/index/index/ref_id_ses/326246

Monday, September 17, 2012

അവയവദാനത്തിനൊരു വെബ്‌സൈറ്റ്‌ -മരണാനന്തരം.കോം -

തൃശ്ശൂര്‍: നേത്രദാനത്തിനും ശരീരദാനത്തിനും വഴികാട്ടിയായി ഒരു വെബ്‌സൈറ്റ് ഒരുങ്ങുന്നു www.marananantharam.com. സപ്തംമ്പര്‍ മുപ്പതിന് സാഹിത്യ അക്കാദമി ഹാളിലാണ് ഔദ്യോഗികമായ ഉദ്ഘാടനം. നേത്രദാനം സംബന്ധിച്ചും ശരീരദാനം സംബന്ധിച്ചുമുള്ള ആശങ്കകള്‍ അകറ്റുകയും അതിനുള്ള വഴികള്‍ ആളുകള്‍ക്ക് പകര്‍ന്നുനല്‍കുകയുമാണ് വെബ്‌സൈറ്റിന്റെ ലക്ഷ്യം.
മാതൃഭൂമി 'നഗര'ത്തില്‍ മരണാനന്തരം എന്ന തലക്കെട്ടോടെ വന്ന ലേഖനമാണ് ഇതിന് പ്രചോദനമായത്. വിവരങ്ങള്‍ എല്ലാം മലയാളത്തിലാണ് എന്ന പ്രത്യേകതയും വെബ്‌സൈറ്റിനുണ്ട്. നേത്രദാനത്തിനും ശരീരദാനത്തിനും എന്തെല്ലാം ചെയ്യണം, ആരെയെല്ലാം സമീപിക്കണമെന്നതിന്റെ വിവരങ്ങള്‍ സൈറ്റിലുണ്ട്. രണ്ടിനും ഉപയോഗിക്കുന്ന അപേക്ഷാ ഫോമുകളുടെ മാതൃകയുമുണ്ട്. അവയവദാനത്തിന് സഹായം നല്‍കുന്ന ഓരോ ജില്ലയിലെയും കേന്ദ്രങ്ങളുടെ ഫോണ്‍ നമ്പര്‍ ഇതില്‍ ഉള്‍പ്പെടുത്തും. വെബ്‌സൈറ്റിന് നേതൃത്വം നല്‍കുന്ന റിട്ട. സുബേദാര്‍ കൈപ്പറമ്പ് കളത്തിക്കാട്ടില്‍ വീട്ടില്‍ കെ.ആര്‍. രാജന്റെ ഇ-മെയില്‍ വിലാസവും ഫോണ്‍ നമ്പറുമുണ്ട്. ദേവകി നിലയങ്ങോടും സിസ്റ്റര്‍ ജെസ്മിയും രാജന്‍ വഴി ശരീരദാനത്തിനുള്ള അനുമതി പത്രം സമര്‍പ്പിച്ചുകഴിഞ്ഞു. മറ്റു നൂറുകണക്കിനാളുകളും സമ്മതപത്രംസമര്‍പ്പിച്ചിട്ടുണ്ട്. അമ്പതോളം പേര്‍ ശരീരദാനത്തിനാണ് സമ്മതപത്രം നല്‍കിയിരിക്കുന്നത്. ഭാര്യ ഓമനയും രാജന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടെയുണ്ട്. രാജനും ഓമനയും ശരീരദാനത്തിന് അനുമതി പത്രം സമര്‍പ്പിച്ചിട്ടുണ്ടുതാനും.
ശരീരദാനം മതപരമായ ചടങ്ങുകള്‍ക്ക് വിഘാതമാവില്ലെന്ന് വെബ്‌സൈറ്റ് പറയുന്നു. ചടങ്ങുകള്‍ക്കുശേഷം ശരീരം വിട്ടുകൊടുത്താല്‍ മതി. നേത്രദാനം മുഖം വൈകൃതമാക്കില്ല. കണ്ണട ഉപയോഗിക്കുന്നവര്‍ക്കും ആസ്മരോഗികള്‍ക്കും ടി.ബിയോ പ്രമേഹമോ ഉള്ളവര്‍ക്കും നേത്രദാനം നടത്താം. നേത്രദാനരംഗത്തെ സാങ്കേതിക വിവരങ്ങളും ഇന്ത്യയിലെ അന്ധരുടെ കണക്കുകളും സൈറ്റിലുണ്ട്. ശരീരദാനത്തിന് എഴുതി തയ്യാറാക്കേണ്ട സമ്മത പത്രത്തിന്റെ മാതൃക സൈറ്റില്‍ ഉണ്ട്. ഇരുപതു രൂപയുടെ മുദ്രക്കടലാസിലാണ് ഇത് എഴുതേണ്ടത്.


Earning money by net; 100% indian job; getting money by targeted time ! for more details click here :http://www.viewbestads.com/index/index/ref_id_ses/326246

Friday, September 7, 2012

മൊബൈല്‍ ,കമ്പ്യൂട്ടര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചു പരാതി നല്‍കാന്‍ !!

മൊബൈല്‍ ,കമ്പ്യൂട്ടര്‍ സംബന്ധമായ കുറ്റകൃത്യങ്ങളെക്കുറിച്ചു പരാതി നല്‍കാന്‍. മൊബൈല്‍ ,കമ്പ്യൂട്ടര്‍ സംബന്ധമായ കുറ്റകൃത്യങ്ങളെക്കുറിച്ചു പരാതി നല്‍കാന്‍ 
Station House Officer

Cyber Crime Police Station
SCRB, Pattom,
Thiruvananthapuram – 695004

Tel : 0471 2449090 , 0471 2556179

For advice or assistance regarding cyber crimes you may contact:

AC Hitech Cell,
Police Head Quarters,
Thiruvananthapuram.

Mob: 9497990330

HiTech Cell
Police Head Quarters,
Thiruvananthapuram.
Tel: 0471 – 2722768, 0471 – 2721547 extension 1274

For more like this news; click here


Earning money by net; 100% indian job; getting money by targeted time ! for more details click here :http://www.viewbestads.com/index/index/ref_id_ses/326246

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance