Showing posts with label Rataion card news. Show all posts
Showing posts with label Rataion card news. Show all posts

Sunday, September 5, 2021

റേഷൻ കാർഡ് ഇനി എ.ടി.എം. കാർഡ് രൂപത്തിൽ; വിതരണം നവംബർ ഒന്നുമുതൽ. ?

സ്മാർട്ട് റേഷൻ കാർഡിന്റെ മുൻ, പിൻ ഭാഗങ്ങൾ (താഴെ ചിത്രം)

നേട്ടം

തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാം, യാത്രകളില്‍ കരുതാം

ഒരു രാജ്യം ഒരു കാ‌ര്‍ഡ് വരുമ്ബോള്‍ കൂടുതല്‍ പ്രയോജനകരം.

കാര്‍ഡ് കിട്ടാന്‍

അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ https://civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ വഴിയോ അപേക്ഷിക്കാം. താലൂക്ക് സപ്ലൈ ഓഫീസറോ സിറ്റി റേഷനിംഗ് ഓഫീസറോ അംഗീകരിച്ചാല്‍ കാര്‍ഡ് അപേക്ഷകന്റെ ലോഗിന്‍ പേജിലെത്തും. ഇതിന്റെ പ്രിന്റെടുത്ത് ഉപയോഗിക്കാം. അറിയിക്കുന്ന ദിവസം ഓഫീസിലെത്തി കാര്‍ഡ് കൈപ്പറ്റാം.

പുസ്തകരൂപത്തിലുള്ള പരമ്പരാഗത റേഷൻ കാർഡിനു പകരം എ.ടി.എം. കാർഡിന്റെ വലുപ്പത്തിൽ സ്മാർട്ട് റേഷൻ കാർഡ് വിതരണത്തിനെത്തുന്നു. 

കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ആദ്യഘട്ട വിതരണം നടക്കും. ക്യു.ആർ.കോഡും ബാർ കോഡും കാർഡ് ഉടമയുടെ ചിത്രവും പേരും വിലാസവുമായിരിക്കും കാർഡിന്റെ മുൻവശത്തുണ്ടാവുക. 25 രൂപയാണ് സ്മാർട്ട് കാർഡാക്കാൻ ഫീസായി നൽകേണ്ടത്. 

മുൻഗണനാ വിഭാഗത്തിന് സൗജന്യമായി നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. തിരിച്ചറിയൽ കാർഡായും ഉപയോഗിക്കാമെന്നതും യാത്രകളിൽ കരുതാമെന്നതുമാണ് പ്രധാന ഗുണം. പ്രതിമാസ വരുമാനം, റേഷൻ കട നമ്പർ, വീട് വൈദ്യുതീകരിച്ചതാണോ, എൽ.പി.ജി. കണക്ഷൻ ഉണ്ടോ തുടങ്ങിയ വിവരങ്ങൾ മറുഭാഗത്തുമുണ്ട്. താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ടോ സിവിൽ സപ്ലൈസ് വകുപ്പിന്റെ പോർട്ടൽ വഴി ഓൺലൈനായോ സ്മാർട്ട് കാർഡിന് അപേക്ഷിക്കാം. 

താലൂക്ക് സപ്ലൈ ഓഫീസറോ സിറ്റി റേഷനിങ് ഓഫീസറോ അംഗീകരിച്ചാൽ കാർഡ് അപേക്ഷകന്റെ ലോഗിൻ പേജിലെത്തും. പി.ഡി.എഫ്. രൂപത്തിലുള്ള കാർഡിന്റെ പ്രിന്റൗട്ട് എടുത്ത് ഉപയോഗിക്കാം. 

അറിയിപ്പ് ലഭ്യമാകുമ്പോൾ ഓഫീസിലെത്തി സ്മാർട് കാർഡ് കൈപ്പറ്റാം. ടി.എസ്.ഒ. ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിങ് ഇൻസ്പെക്ടർ എന്നിവരുടെ ഫോൺ നമ്പറും കാർഡിൽ രേഖപ്പെടുത്തും. 

മുൻഭക്ഷ്യമന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്ത ഇ-റേഷൻ കാർഡ് പരിഷ്കരിച്ചാണ് സ്മാർട്ട് കാർഡ് ഇറക്കുന്നത്. കടകളിൽ ഇ-പോസ് മെഷീനൊപ്പം ക്യു.ആർ. കോഡ് സ്കാനറുംവെക്കും. സ്കാൻ ചെയ്യുമ്പോൾ വിവരങ്ങൾ സ്ക്രീനിൽ തെളിയും.

റേഷൻ വാങ്ങുന്ന വിവരം ഗുണഭോക്താവിന്റെ മൊബൈലിൽ ലഭിക്കുന്ന രീതിയിലാണ് പ്രവർത്തനം.


Friday, September 3, 2021

റേഷന്‍ കാര്‍ഡ് ഇനി പുസ്തകമല്ല, എടിഎം കാര്‍ഡ് പോലെ>>>?

 തിരുവനന്തപുരം: പരമ്പരഗതമായി റേഷന്‍ കാര്‍ഡ് എന്നാണ് പേരെങ്കിലും പുസ്തക രൂപത്തിലാണ് അത്. എന്നാല്‍ ശരിക്കും അത് കാര്‍ഡാകുന്നു. എടിഎം കാര്‍ഡ് രൂപത്തിലുള്ള സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് നവംബര്‍ ഒന്നുമുതല്‍ ആദ്യഘട്ട വിതരണം ആരംഭിക്കും.

25 രൂപയാണ് സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറാന്‍ ഫീസ്. എന്നാല്‍ മുന്‍ഗണന വിഭാഗത്തിന് ഈ സേവനം സൗജന്യമാണെന്നാണ് സിവില്‍ സപ്ലെസ് മന്ത്രി ജിആര്‍ അനില്‍ അറിയിക്കുന്നത്. കാര്‍ഡ് ഉടമയുടെ പേര്, ഫോട്ടോ, ബാര്‍കോഡ് എന്നിവയാണ് ഈ റേഷന്‍ കാര്‍ഡിന്‍റെ മുന്‍വശത്ത് ഉണ്ടാകുക. പ്രതിമാസ വരുമാനം, റേഷന്‍ കട നമ്പര്‍, വീട് വൈദ്യുതികരിച്ചോ, എല്‍പിജി കണക്ഷനുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പിറകില്‍.

താലൂക്ക് സപ്ലൈ ഓഫീസിലോ, സിവില്‍ സപ്ലൈസ് പോര്‍ട്ടലിലോ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കാം. കാര്‍ഡിന് അംഗീകാരം ലഭിച്ചാല്‍ സിവില്‍ സപ്ലൈസ് സൈറ്റില്‍ നിന്നും പിഡിഎഫ് പ്രിന്‍റെടുത്തും, സപ്ലൈ ഓഫീസില്‍ നിന്നും സ്മാര്‍ട്ട് കാര്‍ഡ് നേരിട്ട് കൈപ്പറ്റിയോ ഉപയോഗിക്കാം.  തിരിച്ചറിയല്‍ കാര്‍ഡായി ഒപ്പം കൊണ്ടു നടക്കാന്‍ സാധിക്കും എന്നത് ഈ കാര്‍ഡിന്‍റെ ഒരു ഗുണമാണ്.

സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് വരുന്നതോടെ റേഷന്‍ കടകളിലെ ഇ-പോസ് യന്ത്രങ്ങളില്‍ ഇനി ക്യൂആര്‍ കോഡ് സ്കാനറും ഉണ്ടാകും. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് പ്രഖ്യാപിച്ച പദ്ധതിയാണ് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ്, ഇതാണ് പുതിയ ചില പരിഷ്കാരങ്ങളോടെ നടപ്പിലാക്കുന്നത്.

Wednesday, June 30, 2021

റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അവസരം ഇന്ന് 30-06-2021 അവസാനിക്കും

അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് കൈവശം വെച്ചിട്ടുള്ളവര്‍ക്ക്  പിഴയും മറ്റു ശിക്ഷാ നടപടികളും ഇല്ലാതെ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അവസരം ഇന്ന് (ജൂണ്‍ 30) അവസാനിക്കും. മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്ന അനര്‍ഹരെ കണ്ടെത്തുന്നതിനുള്ള താലൂക്ക് തല പരിശോധന ജൂലൈ ഒന്ന് മുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡ് മാറ്റുന്നതിന്  താലൂക്ക് സപ്ലേ ഓഫീസുകളില്‍ നേരിട്ടോ ഇ.മെയില്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. താലൂക്ക് സപ്ലൈ ഓഫീസുകളിലെ ഫോണ്‍ വഴിയോ, താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടേയോ, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരുടേയോ ഔദ്യോഗിക ഫോണ്‍ നമ്പറിലോ നേരില്‍ അറിയിക്കാവുന്നതാണ്. ഔദ്യോഗിക ഫോണ്‍ നമ്പറുകള്‍ civilsupplieskerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

താലൂക്ക് സപ്ലൈ ഓഫീസുകളിലെ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം

ഏറനാട് 0483 2766230 tsoernad@gmail.com, കൊണ്ടോട്ടി 04931 220507 tsokondotty@gmail.com, നിലമ്പൂര്‍ 0483 2713230 tsonilambur@gmail.com, പെരിന്തല്‍മണ്ണ  04933 227238 tsopmnaa@gmail.com, പൊന്നാനി 0494 2666019 taluksopni@gmail.com, തിരൂരങ്ങാടി 0494 2462917 tsotgdi@gmail.com , തിരൂര്‍ 0494 2422083 tirurtso@gmail.com

Friday, June 25, 2021

അനർഹമായി റേഷൻ മുൻഗണനാവിഭാഗം കാർഡ് സൂക്ഷിച്ചവർക്ക് മുന്നറിയിപ്പുമായി പൊതുവിതരണവകുപ്പ്.

മുൻഗണനാ റേഷൻകാർഡ്; അനർഹർക്ക് മുന്നറിയിപ്പ് 

മുൻഗണനാ കാർഡ് കൈവശംവെച്ചിട്ടുളള അനർഹർക്ക് നടപടികളില്ലാതെ കാർഡ് തിരികെ സമർപ്പിക്കാൻ 30-വരെയാണ് അവസാന അവസരം നൽകിയിരിക്കുന്നത്

റേഷന്‍ കാര്‍ഡില്ലാത്തവർക്ക്  റേഷന്‍ കാര്‍ഡ്  

റേഷൻ കാർഡ് മുൻഗണന യോഗ്യത

റേഷൻ കാർഡിനു വേണ്ട  മാനദണ്ഡങ്ങൾ -രേഖകൾ

അറിയാൻ👇👇

 https://cscsivasakthi.com/?p=3413 https://cscsivasakthi.com/?p=3413

https://cscsivasakthi.com/?p=3413 

അനർഹമായി മുൻഗണന/എ.എ.വൈ. വിഭാഗം റേഷൻകാർഡുകൾ കൈവശം വെച്ചിട്ടുള്ള റേഷൻ കാർഡുടമകൾ അതത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ കാർഡുകൾ സമർപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.


30-ന് ശേഷമുള്ള പരിശോധനയിൽ അനർഹർ മുൻഗണനാകാർഡുകൾ കൈവശം വെച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ

 2016 നവംബർ മുതൽ ഇതുവരെ കൈപ്പറ്റിയ റേഷൻസാധനങ്ങളുടെ അധികവില പിഴയായി ഈടാക്കും.

പിഴയടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി നടപടി സ്വീകരിക്കും. ഒരുവർഷംവരെ തടവ് ലഭിക്കുന്ന കുറ്റവുമാണിത്.

അനർഹരെ ഒഴിവാക്കി അർഹരായവരെ കാർഡിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഭക്ഷ്യസുരക്ഷാനിയമപ്രകാരം മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തേണ്ടവരുടെ എണ്ണം കേന്ദ്രം പരിമിതപ്പെടുത്തിയതിനെ തുടർന്ന് അർഹരായവർക്ക് ഇത് ലഭിക്കുന്നില്ലെന്നും അനർഹർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ആക്ഷേപമുയർന്ന സാഹചര്യത്തിലാണ് നടപടി.

ഇതിന്റെഭാഗമായി മുൻഗണനാ കാർഡ് കൈവശംവെച്ചിരിക്കുന്ന അനർഹർക്ക് നടപടികളില്ലാതെ കാർഡ് തിരിച്ചേൽപ്പിക്കുന്നതിനാണ് സംസ്ഥാന സർക്കാർ 30-വരെ സമയം അനുവദിച്ചിരിക്കുന്നത്. 

പൊതുജനങ്ങൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുൻപ്‌ മുൻഗണനാകാർഡുകൾ അനുവദിച്ചത്.

മഞ്ഞ, പിങ്ക് കാർഡുകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. വിവിധ ആനൂകൂല്യങ്ങൾ ലഭിക്കാനായി തെറ്റായ വിവരങ്ങൾ നൽകിയാണ് പലരും ഈ കാർഡ് കൈവശപ്പെടുത്തിയിരിക്കുന്നത്.

കാർഡ് അനുവദിക്കുന്ന സമയത്ത് ഈ വിഭാഗത്തിൽപ്പെടുകയും പിന്നീട് സർക്കാർജോലി ലഭിക്കുകയും ചെയ്ത് വരുമാനത്തിലും ജീവിതനിലവാരത്തിലും മാറ്റംവന്നിട്ടും ചിലർ മുൻഗണനാകാർഡ് തിരിച്ചേൽപ്പിച്ചിട്ടില്ല.

സർക്കാർ/അർധ സർക്കാർ/പൊതുമേഖല/ബാങ്കിങ് മേഖലകളിൽ ജോലിചെയ്യുന്നവർ, സർവീസ് പെൻഷൻ വാങ്ങുന്നവർ എന്നിവർ മുൻഗണനാ കാർഡുകൾ കൈവശംവെച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരേ വകുപ്പുതലനടപടികളും സ്വീകരിക്കും.

 വിവരം കൈമാറാം 

:അനർഹമായി മുൻഗണനാ/എ.എ.വൈ. കാർഡുകൾ കൈവശംവെച്ചത് ശ്രദ്ധയിൽപെട്ടാൽ അധികൃതർക്ക് വിവരം കൈമാറാം.

താലൂക്ക് സപ്ലൈ ഓഫീസുകളിലേക്കാണ് വിവരം ധരിപ്പിക്കേണ്ടത്. 

Saturday, June 12, 2021

റേഷൻ കാർഡും അർഹത മാനദണ്ഡങ്ങളും ?

 1) ഒരു കുടുംബത്തിൽ ആരുടെയെങ്കിൽ പേരിൽ നാലു ചക്ര വാഹനം ഉണ്ടെങ്കിൽ  (എക ഉപജീവനമാർഗമായ ടാക്സി ഒഴികെ) 2) ഒരു കുടുംബത്തിന് മൊത്തം ഒരേക്കറിൽ അധികം ഭൂമി ഉണ്ടെങ്കിൽ 3) ഒരു കുടുംബത്തിന് മൊത്തം ₹ 25000/- മസവരുമാനമുണ്ടെങ്കിൽ  4) ഒരു കുടുംബത്തിൽ ആരുടെയെങ്കിലും പേരിൽ 1000 sq .ft. കവിഞ്ഞ വീടുണ്ടെങ്കിൽമുകളിലെ നാല് മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങൾ

AAY(മഞ്ഞ), മുൻഗണന(പിങ്ക്), നിറത്തിലുള്ള റേഷൻ കാർഡുകൾക്ക് അർഹനല്ല. മുകളിലെ നാല് മാനദണ്ഡങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണം ഉള്ളവർ പൊതുവിഭാഗം  സബ്സിഡി(നീല) റേഷൻ കാർഡിന്  അർഹരല്ല.

ഒരു കുടുംബത്തിൽ ആരെങ്കിലും ഒരാൾ സർക്കാർ ജോലി ഉള്ളവരോ ഇൻകം ടാക്സ് അടക്കണ്ടവരോ ആണെങ്കിൽ ആ കുടുംബം മഞ്ഞ, പിങ്ക്, നീല എന്നീ കാർഡുകൾക്ക് അർഹനല്ല  അനർഹമായി മഞ്ഞ പിങ്ക് നീല റേഷൻ കാർഡുകൾ കൈവശം വെച് വരുന്നവർ നിർബന്ധമായും ആ വിവരം സ്വമേധയാ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസറെ അറീയിച്, കാർഡ് മാറ്റി എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. 30.06.2021-നകം അപ്രകാരം ചെയ്തിട്ടില്ല എങ്കിൽ അനർഹമായി വാങ്ങിയ മുഴുവൻ റേഷൻ സാധങ്ങളുടെയും കമ്പോള വിലയും കനത്ത പിഴയും കാർഡുടമയിൽ നിന്നും ഈടാക്കുന്നതാണ്.......

ഭക്ഷ്യധാന്യം കിട്ടുന്നില്ലേ?. ഭക്ഷ്യ കമ്മിഷനെ അറിയിക്കാം. ?

 പെരിന്തൽമണ്ണ: ലോക്ഡൗൺ കാലത്ത് സംസ്ഥാനസർക്കാർ വിതരണംചെയ്യുന്ന ഭക്ഷ്യസാധനങ്ങൾ യഥാസമയം ലഭിക്കുന്നതിൽ കാലതാമസമോ വീഴ്ചയോ വരുന്നുണ്ടെങ്കിൽ സംസ്ഥാന ഭക്ഷ്യ കമ്മിഷനെ സമീപിക്കാം. റേഷൻകട വഴി ലഭിക്കേണ്ട റേഷൻ സാധനങ്ങൾ, ഭക്ഷ്യകിറ്റുകൾ, അങ്കണവാടി വഴിയുള്ള പോഷകാഹാരങ്ങൾ തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്. ഇവ ലഭിക്കിന്നില്ലെങ്കിൽ സംസ്ഥാന ഭക്ഷ്യ കമ്മിഷൻ, ലീഗൽ മെട്രോളജി ഭവൻ, വൃന്ദാവൻ ഗാർഡൻസ്, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം-695004, ഇ-മെയിൽ: sfcommissionkerala@gmail.com വിലാസത്തിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.

തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളുടെ ചുമതലയുള്ള സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം വി. രമേശനെ 9447451912 നമ്പറിലും വിളിക്കാം.

റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ ലഭ്യമാകാന്‍ ആപ്പ് പുറത്തിറക്കി..!

റേഷന്റെ കാര്യങ്ങൾ അറിയാതെ ആപ്പിലാവണ്ട; കാർഡിലെ വിവരങ്ങൾ ലഭ്യമാക്കാൻ ആപ്പ് പുറത്തിറക്കി..!

റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ ലഭ്യമാകാന്‍ ഇനി മൊബൈല്‍ ആപ്പിലൂടെയും സാധിക്കും. സര്‍ക്കാരിന്റെ എന്റെ റേഷന്‍ കാര്‍ഡ് (Ente Ration Card) എന്ന ആപ്പിലൂ'ടെ നിങ്ങളുടെ റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ ഫോണില്‍ ലഭ്യാമാകും. ഈ ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും എന്റെ റേഷന്‍ കാര്‍ഡ് (Ente Ration Card) എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ആപ്പ് തുറക്കുക.റേഷന്‍ കാര്‍ഡ് എന്നും അപ്ലിക്കേഷന്‍ സ്റ്റാറ്റസ് എന്നും രണ്ട് ഓപ്ഷന്‍ കാണാവുന്നതാണ്.റേഷന്‍ കാര്‍ഡ് എന്ന് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.ഇനി നിങ്ങളുടെ റേഷന്‍ കാര്‍ഡ് നമ്പര്‍ തെറ്റാതെ അടിക്കുക.അതിന് ശേഷം നിങ്ങളുടെ റെജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ടൈപ് ചെയ്യുക.നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഓടിപി കൊടുക്കുക.അതിന് ശേഷം നിങ്ങള്‍ക്ക് പാസ് വേര്‍ഡ് സെറ്റ് ചെയ്യാം.നിങ്ങളുടെ റേഷന്‍  കാര്‍ഡിന്റെ എല്ലാ വിവരങ്ങളും ഈ ലഭ്യമാവുന്നതാണ്.

Sunday, October 25, 2020

Tuesday, April 7, 2020

നിലവിൽ റേഷൻ ലഭിക്കാൻ റേഷൻ കാർഡ് ഇല്ലാത്ത കുടുംബത്തിന് കൊടുക്കേണ്ട സത്യ വാങ്മൂലം !!


സത്യ പ്രസ്താവന
...................................................................

.................................................................. നഗരസഭ / പഞ്ചായത്തിലെ വാർഡ് നമ്പർ......... വീട്ട്നമ്പർ...........ൽ ഞാൻ കുടുംബ സമേതം താമസിക്കുന്നു. നിലവിൽ എന്റെ പേരിൽ കേരള സംസ്ഥാനത്തോ, പുറത്തോ റേഷൻ കാർഡ് ഇല്ലെന്നുള്ള വിവരം ഇതിനാൽ അറിക്കുന്നു. എന്റെ ആധാർ നമ്പർ.................................................... ആണ്. ആയതിനാൽ രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗണിന്റെ ഭാഗമായി സിവിൽ സപ്ലൈസ് റേഷൻ കട വഴി നൽകുന്ന സൗജന്യ റേഷൻ എന്റെ കുടുംബത്തിനും കൂടി അനുവദിച്ച് തരുവാൻ ഇതിനാൽ അപേക്ഷിക്കുന്നു

വിശ്വസ്തതയോടെ,

പേര്‌.............................................................................

വിലാസം......................................................................

പിഒ................................................................................

ഫോൺ നമ്പർ.............................................................

Saturday, April 4, 2020

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഏപ്രില്‍ ആദ്യവാരം മുതല്‍...?

 ലോക് ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടണി കിടക്കരുത് എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ഇതിന്റെ ഭാഗമായി തദ്ദേശ ഭരണവകുപ്പ് വഴി കമ്യൂണിറ്റി കിച്ചണുകളും റേഷന്‍ കടകള്‍ വഴി സൗജന്യ റേഷനും സര്‍ക്കാര്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നുണ്ട്.

ഇത് കൂടാതെ സപ്ലൈകോ വഴിയും സൗജന്യ ഭക്ഷ്യ വിഭവ കിറ്റ് സര്‍ക്കാര്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ ഭക്ഷ്യ വിഭവ കിറ്റ് വിതരണം ഏപ്രില്‍ ആദ്യവാരം മുതല്‍ ആരംഭിക്കുമെന്നാണ് സപ്ലൈകോ സി.എം.ഡി: പി.എം.അലി അസ്ഗര്‍ പാഷ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

പഞ്ചസാര(ഒരു കിലോ),ചായപ്പൊടി(250 ഗ്രാം), ഉപ്പ് (ഒരു കിലോ), ചെറുപയര്‍ (ഒരു കിലോ),കടല (ഒരു കിലോ), വെളിച്ചെണ്ണ (അര ലിറ്റര്‍), ആട്ട (രണ്ടു കിലോ),റവ(ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി( 100 ഗ്രാം), പരിപ്പ്(250 ഗ്രാം), മഞ്ഞള്‍പ്പൊടി (100 ഗ്രാം), ഉലുവ(100 ഗ്രാം),കടുക് (100 ഗ്രാം),സോപ്പ് ( രണ്ടെണ്ണം), സണ്‍ ഫ്ളവര്‍ ഓയില്‍ (ഒരു ലിറ്റര്‍), ഉഴുന്ന് (ഒരു കിലോ) എന്നീ പതിനേഴ് വിഭവങ്ങളാണ് കിറ്റുകളിലുണ്ടാകുക.

കൊറോണക്കാലത്ത് ആരും ഭക്ഷണമില്ലാതിരിക്കരുത് എന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് ഭക്ഷ്യവിഭവങ്ങള്‍ സപ്ലൈകോ റേഷന്‍ കടകളിലൂടെ വിതരണത്തിനെത്തിക്കുന്നതെന്ന് സി.എം.ഡി. അറിയിച്ചു.

1000 രൂപ വില വരുന്ന വിഭവങ്ങളാണ് കിറ്റിലുള്ളത്. ഭക്ഷ്യവിഭവങ്ങള്‍ക്കുള്ള സഞ്ചിയും ഇതോടൊപ്പമുണ്ട്. ഇതിനായി സര്‍ക്കാര്‍ 350 കോടിരൂപ സി.എം.ഡി.ആര്‍.എഫില്‍ നിന്നും ആദ്യഗഡുവായി അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 56 ഡിപ്പോകളിലും ഗാന്ധിനഗറില്‍ ഹെഡ് ഓഫീസിലും തിരഞ്ഞെടുത്ത സൂപ്പര്‍മാര്‍ക്കറ്റുകളിലുമാണ് വിതരണത്തിനുള്ള കിറ്റുകള്‍ തയ്യാറാക്കുന്നത്.

സൗജന്യ റേഷന്‍ വിതരണം; റേഷന്‍ കടകള്‍ നാളെ ഞായറാഴ്ച പ്രവര്‍ത്തിക്കും


പെരിന്തൽമണ്ണ: കൊവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിയാക്കുന്നതിനായി എല്ലാ റേഷന്‍കടകളും നാളെ (05-04-2020) ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കുമെന്ന് പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസര്‍ കെ. മോഹന്‍ദാസ്  അറിയിച്ചു. നാളെ  8,9 നമ്പറുകളിൽ അവസാനിക്കുന്ന കാർഡ് ഉടമകള്‍ക്കാണ് സൗജന്യ റേഷന്‍ വിതരണം നടത്തുക. ഉച്ചയ്ക്ക് മുൻപ് മഞ്ഞ, ചുവപ്പ് കാർഡുകൾക്കും ഉച്ചയ്ക്ക് ശേഷം വെള്ള, നീല കാർഡുകൾക്കുമാണ് വിതരണം ചെയ്യുക. പെരിന്തൽമണ്ണയിൽ ഏതെങ്കിലും റേഷന്‍ കടകൾ നാളെ (ഞായർ) അടച്ചിട്ടതായി ശ്രദ്ധയിൽ പെട്ടാല്‍ ഉടൻ തന്നെ അറിയിക്കണമെന്ന് പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു.

Tuesday, March 31, 2020

നാളെ മുതല്‍ സൗജന്യ റേഷന്‍ ..!




കൊവിഡ് ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ സൗജന്യ റേഷന്‍ നാളെ മുതല്‍ വിതരണം ആരംഭിക്കും.രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണന വിഭാഗങ്ങള്‍ക്കും ഉച്ചക്ക് ശേഷം മറ്റുള്ളവര്‍ക്കും റേഷന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഒരു റേഷന്‍ കടയില്‍ ഒരു സമയം അഞ്ച് പേര്‍ വരെ മാത്രമേ ഉണ്ടാകാന്‍ പാടുകയുള്ളൂവെന്നും, സര്‍ക്കാര്‍ കണക്കാക്കിയ ശാരീരിക അകലം പാലിക്കണം. അതിന് ടോക്കണ്‍ വ്യവസ്ഥ സ്വീകരിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതെസമയം റേഷന്‍ വീടുകളില്‍ എത്തിക്കാന്‍ സന്നദ്ധരായി മുന്നോട്ട് വരുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ആവില്ല. ജനപ്രതിനിധികളോ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെയോ സഹായം മാത്രമേ റേഷന്‍ വ്യാപാരികള്‍ സ്വീകരിക്കാവൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരിട്ടെത്തി റേഷന്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് വീടുകളിലെത്തിക്കണം. അതിന് രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം റേഷന്‍ കടകളില്‍ ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. റേഷന്‍ കടകളില്‍ തിരക്കുണ്ടാകുന്നത് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പെന്‍ഷന്‍ വിതരണത്തിന് ബാങ്കുകള്‍ സ്വീകരിച്ചത് പോലെ കാര്‍ഡ് നമ്ബര്‍ വെച്ച്‌ ക്രമീകരണം ഏര്‍പ്പെടുത്തും. നാളെ പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് നമ്ബര്‍ ഉള്ളവര്‍ക്ക് റേഷന്‍ വിതരണം ചെയ്യും. ഏപ്രില്‍ രണ്ടിന് രണ്ട്, മൂന്ന് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും ഏപ്രില്‍ മൂന്നിന് നാല് അഞ്ച്, ഏപ്രില്‍ നാലിന് ആറ് ഏഴ്, ഏപ്രില്‍ അഞ്ചിന് എട്ട്, ഒന്‍പത് അക്കങ്ങളില്‍ കാര്‍ഡ് നമ്ബര്‍ അവസാനിക്കുന്നവര്‍ക്കും റേഷന്‍ വാങ്ങാം. ഈ സമയങ്ങളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് വാങ്ങാനുള്ള സമയം ഉണ്ടാകുമെന്നും മുഖ്യമന്ത്രി paranju.
***************************************

വരുന്ന 5 ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിലെ അവസാനത്തെ അക്കം പ്രകാരമാണ് റേഷന്‍ വിതരണം...

ഏപ്രില്‍ 1 -ന് 0 , 1
ഏപ്രില്‍ 2-ന് 2 , 3
ഏപ്രില്‍ 3-ന് 4 , 5
ഏപ്രില്‍ 4-ന് 6 , 7
ഏപ്രില്‍ 5-ന് 8 , 9
എന്നീ നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ അതാതു ദിവസങ്ങളില്‍ റേഷന്‍ കടയിലെത്തുക.
ഒരേ സമയം നിശ്ചിത അകലത്തില്‍ 5 ആളുകള്‍ മാത്രമേ വരിയിലുണ്ടാവാന്‍ പാടുള്ളൂ.. ഉച്ചക്ക് മുന്‍പ് മുന്‍ഗണനാ വിഭാഗത്തിലുള്ളവ.
ഉച്ചക്ക് ശേഷം മുന്‍ഗണനേതര വിഭാഗത്തിലുള്ളവര്‍ക്കും റേഷന്‍ വാങ്ങാം

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance