Monday, June 11, 2012

യുഎഇയില്‍ ഡ്രസ്‌ കോഡ്‌ കൊണ്ടുവരാന്‍ നീക്കം !!


Uae Abu Dhabi Dubai Dress Law Foreigner Native
അബുദാബി: യുഎഇയില്‍ ഡ്രസ്സ്‌ കോഡ്‌ കൊണ്ടു വരാന്‍ ചൊവ്വാഴ്‌ച ചേരുന്ന ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ ആവശ്യമുയരാന്‍ സാധ്യത. യുഎുടെസംസ്‌കാരത്തിന്‌ ദോഷം വരാത്ത വിധത്തില്‍ ആളുകളെ കൊണ്ട്‌ വസ്‌ത്രം ധരിപ്പിക്കാന്‍ നിയമം ഉപയോഗിക്കുക എന്നതാണ്‌ ഉദ്ദേശം.

ഇക്കാര്യം സംബന്ധിച്ച്‌ യുവജനകാര്യ മന്ത്രിയുമായി സംസാരിക്കാനിരിക്കുകയാണ്‌. ഡ്രസ്‌ കോഡ്‌ സംബന്ധിച്ച്‌ യുഎഇയില്‍ ഒരു നിയമം കൊണ്ടു വരണമെന്നും, ആ നിയമം ബഹുമാനിക്കപ്പെടുകയും, സംരക്ഷിക്കപ്പെടുകയും വേണമെന്നും ആണ്‌ ഒരു കൂട്ടം ആളുകളുടെ ആവശ്യം.യുഎഇകാരോട്‌ ബഹുമാനം പുലര്‍ത്തണം. വിനോദ സഞ്ചാരികളായി എത്തുന്നവര്‍ മോശമായ വസ്‌ത്രധാരണം നടത്തി ദുബയിലെ കുട്ടികളെ അത്‌ അനുകരിക്കാന്‍ പ്രേരിപ്പിക്കരുത്‌ തുടങ്ങിയവയാണ്‌ സ്വദേശികളുടെ ആവശ്യം.
എന്നാല്‍ യുഎഇ സന്ദര്‍ശിക്കുന്നവരും, മറ്റു രാജ്യങ്ങളില്‍ നിന്നും വന്ന്‌ ഇവിടെ ജോലി ചെയ്യുന്നവരും സ്വദേശികളെ പോലെ വസ്‌ത്രം ധരിക്കണം എന്നല്ല തങ്ങളുടെ ആവശ്യം എന്നും ഇക്കൂട്ടര്‍ വ്യക്തമാക്കുന്നുണ്ട്‌. എന്നാല്‍ പുറത്തു നിന്നുള്ളവര്‍ തങ്ങളുടെ രാജ്യത്ത്‌ മാന്യമായ രീതിയില്‍ വസത്രം ധരിക്കണം എന്നാണ്‌ ഉയര്‍ന്നിരിക്കുന്ന ആവശ്യം.ഷോര്‍ട്ട്‌സ്‌, മിനി സ്‌കേര്‍ട്ടുകള്‍ തുടങ്ങിയ വസ്‌ത്രങ്ങള്‍ രാജ്യത്ത്‌ ധരിക്കുന്നത്‌ യുഎഇയുടെ സംസ്‌കാരത്തിന്‌ യോചിച്ചതല്ല എന്ന അഭിപ്രായമാണ്‌ ഡ്രസ്‌ കോട്‌ സംബന്ധിച്ച്‌ യുഎഇയില്‍ നിയമം കൊണ്ടു വരണം എന്നൊരു ആവശ്യം ശക്തമായി ഉയരാന്‍ കാരണം.

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance