പുത്തന്‍ ഫോണ്‍ വാങ്ങുമ്പോള്‍ മിക്കവരേയും അലട്ടുന്ന പ്രശ്നം അതിലെ ഡാറ്റയാണ്. പേരുവിവരങ്ങളും ചിത്രങ്ങളും വീഡിയോയുമൊക്കെ പുതിയ ഫോണിലേക്ക് മാറ്റാനുള്ള സാഹസത്തെക്കുറിച്ചോര്ത്ത് വിഷമിക്കാത്തവര്‍ കുറവായിരിക്കും. പി.സി. സ്യൂട്ടുപയോഗിച്ച് കമ്പ്യൂട്ടറിന്റെ സഹായത്തോടെയോ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗൂഗിള്‍ അക്കൗണ്ടിന്റെ സഹായത്തോടെയോ അത്ര സാഹസമൊന്നുമില്ലാതെ ഡാറ്റ മാറ്റിയെടുക്കാമെങ്കിലും. ഡാറ്റാ ട്രാന്‍സ്ഫര്‍ പ്രശ്നം അലട്ടുന്ന സാധാരണക്കാര്‍ക്കുവേണ്ടി ഒരു ചുവന്ന പെട്ടിയുമായി വൊഡാഫോണ്‍ എത്തിയിട്ടുണ്ട്. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ റെഡ് ബോക്സ്. പുതിയ ഫോണും പഴയ ഫോണും ഘടിപ്പിച്ചശേഷം മിനിറ്റുകള്‍ക്കുള്ളില്‍ ഡാറ്റ പുതിയ ഫോണിലേക്ക് മാറ്റാന്‍ റെഡ്ബോക്സ് സഹായിക്കും. വേണമെങ്കില്‍ ഡാറ്റകള്‍ എസ്.ഡി. കാര്‍ഡിലേക്ക് സേവ്ചെയ്ത് വെക്കുകയുമാകാം. ഇതിനെല്ലാം മിനിറ്റുകള്‍ മതി.
ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്., സിമ്പിയന്‍ , ബ്ലാക്ക്ബെറി, വിന്‍ഡോസ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റത്തിലോടുന്ന മൂവായിരത്തോളം മോഡല്‍ സെല്‍ഫോണുകളിലെ ഡാറ്റകള്‍ റെഡ്ബോക്സ് ഉപയോഗിച്ച് ട്രാന്‍സ്ഫര്‍ ചെയ്യാമെന്ന് വൊഡാഫോണ്‍ വാഗ്ദാനംതരുന്നു. സൗജന്യമായി ഡാറ്റ പുതിയ ഫോണിലേക്ക് മാറ്റിക്കൊടുക്കുന്ന റെഡ് ബോക്സിന്റെ സേവനം വൊഡാഫോണിന്റെ റീട്ടെയില്‍ ഓഫ് ടുമാറോ (റോട്ടോ) സേവനകേന്ദ്രങ്ങളില്‍ ലഭിക്കും.
(courtesy: mathrubhumi)
Earning money by net; 100% indian job; getting money by targeted time ! for more details click here :http://www.viewbestads.com/index/index/ref_id_ses/326246
No comments:
Post a Comment