സര്‍ക്കാര്‍ ഓഫീസുകളില്‍ പണമിടപാടുകള്‍ ഓണ്‍ലൈനായതോടെയാണ് കടലാസ് രശീതി അവസാനിപ്പിക്കുന്നത്
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ പണം അടച്ചാല്‍ ഇനി മുതല്‍ കടലാസ് രശീതി ലഭിക്കില്ല, പകരം വിവരങ്ങളടങ്ങിയ മെസെജ് നിങ്ങളുടെ ഫോണിലെത്തും. ജൂലൈ 1 മുതല്‍ കടലാസ് രശീതി നല്‍കുന്ന രീതി പൂര്‍ണമായും ഒഴിവാക്കാനാണ് തീരുമാനം.സര്‍ക്കാര്‍ ഓഫീസുകളില്‍ പണമിടപാടുകള്‍ ഓണ്‍ലൈനായതോടെയാണ് കടലാസ് രശീതി അവസാനിപ്പിക്കുന്നത്. ഇതിനായി 'ഇ-ടി.ആര്‍ അഞ്ച്' എന്ന ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. ഇത് കംപ്യൂട്ടറിലും മൊബൈലിലും ഒരുപോലെ പ്രവര്‍ത്തിപ്പിക്കാം. നെറ്റ് ബാങ്കിങ്, കാര്‍ഡ് പേമെന്റ്, യു.പി.ഐ., ക്യൂആര്‍ കോഡ്, പി.ഒ.എസ്. മെഷീന്‍ എന്നീ മാര്‍ഗങ്ങളില്‍ തുക സ്വീകരിക്കും. പണം നേരിട്ട് നല്‍കിയാലും രശീത് മൊബൈലില്‍ ആയിരിക്കും ലഭിക്കുക.ഈമാസം 15 വരെ താലൂക്കുതലംവരെയുള്ള ഓഫീസുകളിലും 30 വരെ മറ്റെല്ലാ ഓഫീസുകളിലും കടലാസ് രശീതി ലഭിക്കും. ജൂലായ് ഒന്നുമുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസ് രശീതി വഴി ഈടാക്കിയ പണം ട്രഷറികളില്‍ സ്വീകരിക്കില്ലെന്ന് വകുപ്പുകളെ അറിയിച്ചിട്ടുണ്ട്.
No comments:
Post a Comment