Income Tax notice വന്നാൽ ഭയപ്പെടേണ്ട കാര്യമില്ല.പക്ഷേ ignore ചെയ്യരുത്. പലർക്കും notice കിട്ടുമ്പോൾ വലിയ പ്രശ്നമാണെന്ന് തോന്നാറുണ്ട്. എന്നാൽ എല്ലാ notice- കളും penalty അല്ലെങ്കിൽ case എന്നർത്ഥമല്ല. പലപ്പോഴും return processing, income mismatch, TDS details, refund clarification, documents verification തുടങ്ങിയ സാധാരണ കാര്യങ്ങൾക്കായും notice വരാം. അതുകൊണ്ട് ആദ്യം ശാന്തമായി notice വായിച്ച് മനസ്സിലാക്കുക.
ആദ്യമായി ചെയ്യേണ്ടത് notice യഥാർത്ഥമാണോ എന്ന് ഉറപ്പാക്കുന്നതാണ്. Income Tax Department official portal-ൽ login ചെയ്ത് notice details പരിശോധിക്കുക. Email അല്ലെങ്കിൽ message മാത്രം ആശ്രയിച്ച് തീരുമാനമെടുക്കരുത്. ഇപ്പോൾ fake notices, scam messages എന്നിവയും വരുന്ന സാഹചര്യമാണ്.
ശേഷം notice ഏത് section പ്രകാരമാണ് വന്നിരിക്കുന്നത് എന്ന് മനസ്സിലാക്കണം. കാരണം notice type അനുസരിച്ച് reply ചെയ്യേണ്ട രീതിയും മാറും. ചില നോട്ടീസുകൾക്ക് simple clarification മതി. ചിലതിനു documents upload ചെയ്യേണ്ടി വരാം. ചിലപ്പോൾ detailed reply നൽകേണ്ട സാഹചര്യമുണ്ടാകും.
Notice-ൽ നൽകിയിരിക്കുന്ന അവസാന തീയതി പ്രത്യേകം ശ്രദ്ധിക്കുക. Income Tax notices ignore ചെയ്യുന്നത് വലിയ പിഴവാണ്. സമയത്ത് reply നൽകാത്ത പക്ഷം demand notice, penalty, interest, refund hold, അല്ലെങ്കിൽ Recovery proceedings വരെ വരാൻ സാധ്യതയുണ്ട്.
No comments:
Post a Comment