കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് മലപ്പുറം ജില്ലയില്‍ നടത്തിയ എഴുത്തു പരീക്ഷ വിജയിച്ചവര്‍ക്കുള്ള പ്രായോഗിക പരീക്ഷ കോട്ടയ്ക്കല്‍ വനിത പോളിടെക്‌നിക് കോളെജില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ 10 വരെ നടക്കും. 2025-ല്‍ നടത്തിയ വയര്‍മാന്‍ എഴുത്തുപരീക്ഷ ജയിച്ചവര്‍ www.samraksha.ceikerala.gov.in എന്ന പേര്‍ട്ടലില്‍ നിന്നും ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷയ്ക്ക് ഹാജരാകണം. ഫോണ്‍- 0483-2950003.
വൈദ്യുതി ലൈസന്‍സ് രജിസ്ട്രേഷന്‍
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നല്‍കിയിട്ടുള്ള വയര്‍മാന്‍ പെര്‍മിറ്റ്, സൂപ്പര്‍വൈസര്‍ പെര്‍മിറ്റ്, കോണ്‍ട്രാക്ടര്‍ ലൈസന്‍സുകള്‍, സിനിമാ ഓപ്പറേറ്റര്‍ ലൈസന്‍സ് എന്നിവ 'സംരക്ഷ' ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഓഗസ്റ്റ് 31-ന് അവസാനിക്കും. ഇതുവരെ പോര്‍ട്ടലില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്ത ലൈസന്‍സ്, പെര്‍മിറ്റ് ഉടമകള്‍ അവസാന തീയതിക്ക് മുന്‍പായി www.samraksha.ceikerala.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.
No comments:
Post a Comment