Saturday, March 10, 2012

മോഷ്ടിക്കപ്പെട്ടതൊ നഷ്ടപ്പെട്ടതൊ ആയ ലാപ്ടോപ്പുകൾ കണ്ടുപിടിക്കുന്നതിനായി “പ്രെ” സോഫ്റ്റ്‌വെയർ !!


നിങ്ങളുടെ ലാപ് ടോപ്പ് നഷ്ടപ്പെട്ട് പോയാൽ എന്ത് ചെയ്യാൻ സാധിക്കും? സാധാരണഗതിയിൽ മോഷ്ടിക്കപ്പെട്ടതൊ നഷ്ടപ്പെട്ടതൊ ആയ ലാപ്‌ടോപ്പുകൾ കണ്ടൂപിടിക്കുക ഏറെക്കുറെ അസാധ്യം തന്നെ. എന്നാൽ അതിനൊരു പരിഹാരമായിട്ടാണ് പ്രേ എന്ന സോഫ്‌റ്റ്വെയറിന്റെ വരവ്. എന്നാൽ ഇതിനകം നഷ്ടപ്പെട്ട് പോയതൊ മോഷണം പോയതൊ ആയ ലാപ്ടോപ്പുകൾ കണ്ട്പിടിക്കാൻ ഇതുപയോഗിച്ച് കഴിയുകയില്ല
ഗ്നു പ്രോജക്റ്റിന്റെ ഭാഗമായി GPLv3 ലൈസൻസിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറാണ് “പ്രെ“.ഡാറ്റാ ട്രാൻസഫറിനായി ഉപയോഗിക്കുന്ന curlഎന്ന ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിന്റെയും കമാന്റ് ലൈൻ വഴി ഇമെയിലുകൾ അയക്കുവാനായി ഉപയോഗിക്കുന്ന Brandon Zehm ന്റെ എന്ന SMTP സോഫ്റ്റ്‌വെയറുമാണു "പ്രെ " സോഫ്റ്റ്‌വെയറിന്റെ പ്രധാന ഭാഗങ്ങളായി പ്രവർത്തിക്കുന്നത്. പ്രെ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ലാപ്ടോപ്പോ അതുമല്ലെങ്കിൽ ഡെസ്ക്ടോപ്പ് സിസ്റ്റങ്ങളൊ മോഷ്ടിക്കപ്പെട്ടാൽ ഇവ ഇന്റർനെറ്റുമായി എപ്പോഴെങ്കിലും കണക്റ്റ് ചെയ്യുമ്പോൾ സിസ്റ്റത്തിന്റെ സ്റ്റാറ്റസ് റിപ്പോർട്ട്, ഡെസ്ക്ടൊപ്പ് സ്ക്രീൻ ഷോട്ട്, പബ്ലിക് ഐപി അഡ്രസ്, നെറ്റ്‌വർക്ക്,വൈ-ഫൈ വിവരങ്ങൾ, വെബ്ക്യാം കണക്റ്റ് ചെയ്തിട്ടുണ്ടങ്കിൽ ഉപയോഗിക്കുന്നയാളിന്റെ ഫോട്ടോ എന്നിവ “പ്രെ“ സോഫ്റ്റ്‌വെയറിന്റെ സൈറ്റിൽ നമുക്കായി അനുവദിക്കപ്പെട്ടിരിക്കുന്ന വെബ് പേജിൽ റിപ്പോർട്ടായി ലഭിക്കുന്ന വിധമാണ് ഡിസൈൻ
ചെയ്തിരിക്കുന്നത്. വിൻഡോസ്, മാക്, ലിനക്സ് എന്നീ ഓപ്പറേറ്റിംഗ് സോഫ്റ്റ്വെയറുകളിൽ ഉപയോഗിക്കുന്നതിനായി ഇൻസ്റ്റലേഷൻ/റെപ്പോസിറ്ററി ഫയലുകൾ “പ്രെ” സോഫ്റ്റ്‌വെയറർ ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്. for more details click here




No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance