Thursday, August 17, 2023

വാഹനങ്ങളിൽ തീ പടരുന്നത് തടയാം, അധികൃതർ പറയുന്നത് കേൾക്കു !

 വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുമ്ബോഴും നിര്‍ത്തിയിടുമ്ബോഴുമെല്ലാം തീപിടിക്കുകയും സ്ഫോടനത്തോടു കൂടി പൊട്ടിത്തെറിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇപ്പോള്‍ കൂടിവരികയാണ്

അടുത്തിടെയാണ് മാവേലിക്കരയില്‍ കാറിന് തീപിടിച്ച്‌ യാത്രക്കാരൻ മരിച്ചത്. രാത്രി 12 മണിയോടെ കാര്‍ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്തരത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പ് നല്‍കുകയാണ് അധികൃതര്‍. ഇത് എങ്ങനെ തടയാമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. വിശദമായി വായിക്കാം

*അധികൃതര്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ ഇപ്രകാരം*

പെട്രോള്‍, എല്‍ പി ജി, സി എന്‍ ജി ഗ്യാസ്, മറ്റ് ഇന്ധനങ്ങളുടെ ചോര്‍ച്ച.

അനധികൃത ലൈറ്റ് ഫിറ്റിങ്, ഫോഗ് ലാമ്ബ് ഫിറ്റിങ്, സ്പീക്കര്‍ എന്നിവ അധികമായും,അംഗീകാരമില്ലാതെയും വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത്.

നിലവിലുള്ളവയ്ക്ക് പുറമേ നിലവാരമില്ലാത്ത കൂടുതല്‍ വയറുകള്‍ വാഹനങ്ങളില്‍ പിടിപ്പിക്കുന്നതുമൂലം ഓവര്‍ലോഡിന് കാരണമാവുന്നതും വയറുകള്‍ ഷോട്ടാവുന്നതിനാലും തീപിടുത്തമുണ്ടാവാം.

എന്‍ജിന്‍ ഓയില്‍ ഇല്ലാതെ വാഹനം ഓടിക്കുന്നതും ചൂടു വര്‍ധിപ്പിക്കുന്നതിനും എന്‍ജിന് തകരാറുണ്ടാക്കുന്നതിനും കാരണമാവുന്നു. വാട്ടര്‍ കൂളിങ് സിസ്റ്റത്തിനകത്ത് ലീക്കേജ് വരുന്നതും കൂളന്റ് ഉപയോഗിക്കാതിരിക്കുന്നതും ചൂട് വര്‍ധിപ്പിക്കുന്നതിനും അപകടം ഉണ്ടാകുന്നതിനും കാരണമാകുന്നു.

ഫ്യൂസ് ശരിയല്ലാത്ത രീതിയിലാണെങ്കിലും ഫ്യൂസിന് പകരം കമ്ബി കൊണ്ട് കെട്ടുന്നതും അപകടമുണ്ടാക്കും.

ശരിയായ രീതിയില്‍ എ സി സര്‍വീസ് ചെയ്തില്ലെങ്കിലും എ.സിയിലെ കംപ്രസറിന് ഓവര്‍ലോഡ് വരുന്നതോ തകരാര്‍ ആവുന്നതോ അമിതമായി ചൂടാകുന്നതിനും അപകടമുണ്ടാവുന്നതിനും കാരണമാവുന്നു.

ശരിയായ രീതിയില്‍ ഓയില്‍, വെള്ളം, കൃത്യമായ ഇടവേളകളിലെ പരിശോധന എന്നിവ ഇല്ലെങ്കില്‍ തീ പിടുത്ത സാധ്യത കൂടുന്നു.

വാഹനങ്ങളില്‍ എളുപ്പത്തില്‍ കത്തിപ്പടരാന്‍ സാധ്യതയുള്ള വസ്തുക്കളുടെ സാന്നിധ്യം തീപിടുത്തത്തിന് കാരണമാകുന്നു.

ബാറ്ററിയില്‍ നിന്നും ഉണ്ടാകുന്ന ഷോര്‍ട്ട് സര്‍ക്യൂട്ട് തീപിടുത്തത്തിന് നിമിത്തമാകുന്നു.

ഒരു ഡ്രൈവര്‍ എപ്പോഴും വാഹനത്തിലെ ഡാഷ്ബോര്‍ഡില്‍ ഉള്ള എമര്‍ജന്‍സി വാണിങ് ലാമ്ബില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കണം. വാണിങ് ലാമ്ബുകള്‍ തെളിഞ്ഞിരിക്കുന്നെങ്കില്‍, ആയത് ശരിയാക്കിയതിന് ശേഷം യാത്ര തിരിക്കുക.

മേല്‍ പറഞ്ഞവയില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്ന പക്ഷം അപ്രതീക്ഷിതമായുണ്ടാകുന്ന ഇത്തരം അപകടങ്ങളില്‍നിന്നും രക്ഷ നേടാവുന്നതാണ്.

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance