Tuesday, June 12, 2012

ഇതാണ് ഇ-റിക്ഷകള്‍ !!


ഓക്‌സ്‌ഫെഡ് നിഖണ്ഡുവില്‍ റിക്ഷയുടെ നിര്‍വ്വചനം 'ഒന്നോ അതിലധികമോ ആളുകള്‍ വലിക്കുന്ന രണ്ടു ചക്രമുള്ള യാത്രാ വാഹനം' എന്നാണ്. കാലക്രമേണ, റിക്ഷയ്ക്ക് മൂന്നു ചക്രവും എന്‍ജിനുമായപ്പോള്‍ അത് നമ്മുടെ ഓട്ടോറിക്ഷകളായി. ഡ്രൈവറെ കൂടാതെ മൂന്നു പേരുമായി നല്ല വേഗത്തില്‍ പോകാന്‍ കഴിയുന്ന ഓട്ടോറിക്ഷകള്‍ വ്യാപകമാണെങ്കിലും മനുഷ്യര്‍ ചവിട്ടുന്ന സൈക്കിള്‍ റിക്ഷകള്‍ക്കും നമ്മുടെ രാജ്യത്ത് ഡിമാന്‍ഡ് കുറവല്ല. സൈക്കിള്‍, ഓട്ടോ റിക്ഷകളെല്ലാം അവിടെ നില്‍ക്കട്ടെ. അടുത്തകാലത്തായി ഡല്‍ഹിയിലും പരിസരത്തും റോഡില്‍ കണ്ടുവരുന്ന ഒരു പ്രത്യേകതരം 'നിശബ്ദ റിക്ഷ'യെക്കുറിച്ചാണ് പറയുന്നത്.
ഇലക്ട്രിക് റിക്ഷകള്‍ അഥവാ ഇ-റിക്ഷകള്‍.

സൈക്കിള്‍റിക്ഷ പോലെ ആഞ്ഞുചവിട്ടി ആരോഗ്യം കളയേണ്ട. ഓട്ടോറിക്ഷപോലെ ഇന്ധനം നിറച്ച് കാശും കളയേണ്ട. ഓട്ടോറിക്ഷയുടെ സ്പീഡില്ലെങ്കിലും സൈക്കിള്‍ റിക്ഷയേക്കാള്‍ വേഗത്തിലെത്താം. ഡ്രൈവറെ കൂടാതെ രണ്ടുപേര്‍ക്ക് സുഖമായി യാത്രചെയ്യാം(ഒന്ന് അഡ്ജസ്റ്റ് ചെയ്താല്‍ നാലുപേര്‍ക്കിരിക്കാം). പരിസ്ഥിതിക്കും ദോഷമില്ല. ഡല്‍ഹിയില്‍ പലയിടത്തും പ്രചാരം നേടിവരുന്ന ഇല്ട്രിക് റിക്ഷയുടെ പ്രത്യേകതകള്‍ ചുരുക്കിപ്പറഞ്ഞാല്‍ ഇത്രയുമാണ്.

പഴയ സ്‌കൂട്ടറും ബൈക്കുമെല്ലാം പൊളിച്ചടുക്കി പിന്നില്‍ രണ്ടു ചക്രങ്ങളും ഘടിപ്പിച്ച് രൂപമാറ്റം വരുത്തുന്ന ചില നാടന്‍ രീതികള്‍ ഡല്‍ഹിയില്‍ പലയിടത്തുമുണ്ട്. ഇലക്ട്രിക് റിക്ഷകള്‍ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ അങ്ങനെയേ തോന്നൂ. പഴയ സ്‌കൂട്ടറിനെ തട്ടിക്കൂട്ടി ബോഡി പിടിപ്പിച്ച് മാറ്റിയെടുത്തപോലെ. എന്നാല്‍ ഓടിക്കുന്നയാള്‍ക്കു പുറമെ നാലുപേര്‍ക്കു കൂടി സഞ്ചരിക്കാവുന്ന തരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചുതുടങ്ങിയ ഇലക്ട്രിക് റിക്ഷകള്‍ ഇന്ന് നഗരത്തില്‍ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. for more auto news click here
(courtesy:mathrubhumi.com

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance