Monday, September 17, 2012

വൈദ്യുതി അപകട മുന്നറിയിപ്പുമായി 'സ്മാര്‍ട്ട് ഹെല്‍മെറ്റ്' !!

ചേര്‍ത്തല: വൈദ്യുതി ലൈനില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമായി 'സ്മാര്‍ട്ട് ഹെല്‍മെറ്റ്'. കെ.എസ്.ഇ.ബി. അരൂര്‍ ആര്‍.എ.പി.ഡി.ആര്‍.പി.സെക്ഷനിലെ സബ് എന്‍ജിനീയര്‍ കെ.സി.ബൈജുവാണ് നൂതന സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. സ്മാര്‍ട്ട്‌ഹെല്‍മെറ്റ് ഉപയോഗിച്ചിരിക്കുന്ന ആള്‍ വൈദ്യുതി ലൈനിന്റെയൊ ഉപകരണത്തിന്റെയൊ സുരക്ഷിതമായ അകലത്തില്‍ എത്തുമ്പോള്‍ത്തന്നെ ഹെല്‍മെറ്റില്‍നിന്ന് അലാറം മുഴങ്ങും. ലൈറ്റ് മിന്നും. വൈദ്യുതി മേഖലയില്‍ പല അപകടങ്ങളും ഉണ്ടാകുന്നത് ലൈനില്‍ വൈദ്യുതി പ്രവഹിക്കുന്നുണ്ടോ എന്നറിയാതെ ജോലി ചെയ്യുമ്പോഴാണ്. ലൈനിന്റെ താഴെനിന്നുപോലും സ്മാര്‍ട്ട്‌ഹെല്‍മെറ്റ് ഉപയോഗിച്ച് വൈദ്യുതിപ്രവാഹം ഉണ്ടോ എന്നറിയാന്‍ കഴിയുമെന്ന് ബൈജു പറഞ്ഞു. ചെറിയ ലൈനുകളിലെയും 11 കെ.വി.പോലെ ഉയര്‍ന്ന വോള്‍ട്ടേജ് ലൈനുകളിലെയും വൈദ്യുതി പ്രവാഹം ഇതുപയോഗിച്ച് അറിയാം. വൈദ്യുതി അപകടങ്ങളില്‍ പ്പെടുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് പ്രയോജനപ്രദമാണ്.
ഇത്തരം ഹെല്‍മെറ്റ് ഇന്ത്യയില്‍ ആദ്യമെന്നാണ് ബൈജു അവകാശപ്പെടുന്നത്. വിദേശരാജ്യങ്ങളില്‍ ഹെല്‍മെറ്റില്ലാതെയുള്ള സുരക്ഷാ ഉപകരണം ഉപയോഗിക്കുന്നുണ്ടെങ്കിലും പരിമിതികള്‍ മൂലം പ്രചാരത്തില്‍ എത്തിയിട്ടില്ല. കൈകാര്യം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടിനൊപ്പം വിലക്കൂടുതലും ദോഷമായി ബാധിച്ചിട്ടുണ്ട്.

എന്നാല്‍, ബൈജു വികസിപ്പിച്ചെടുത്ത ഹെല്‍മെറ്റിന്റെ ചെലവ് 400 രൂപ മാത്രമാണ്. പ്രത്യേകം രൂപകല്പന ചെയ്ത എ.സി. സിഗ്‌നല്‍ സെന്‍സര്‍, സിഗ്‌നല്‍ ആംപ്ലിഫയര്‍, പ്രോസസര്‍, ബസ്സര്‍, എല്‍.ഇ.ഡി. തുടങ്ങിയവയാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. കേവലം രണ്ടുദിവസം കൊണ്ട് വികസിപ്പിച്ചെടുത്ത ഹെല്‍മെറ്റ് പൂര്‍ണമായും ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. ആവശ്യമെങ്കില്‍ റീചാര്‍ജബിള്‍ ബാറ്ററിയും ഉപയോഗിക്കാം. സുരക്ഷയ്ക്കായി സ്മാര്‍ട്ട് ഹെല്‍മെറ്റ് ധരിക്കുന്നവര്‍ക്ക് രാത്രികാല ജോലി കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ എല്‍.ഇ.ഡി. സെര്‍ച്ച് ലൈറ്റും ഇതിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പട്ടണക്കാട് മേനാശ്ശേരി വിസ്മയത്തിലെ കെ.സി.ബൈജു ഇതിനുമുമ്പും ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങള്‍ നടത്തിയിരുന്നു. 'സ്മാര്‍ട്ട്‌ഹെല്‍മെറ്റ്' വൈദ്യുതി വകുപ്പിലെ ഉന്നതരെ അറിയിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി. റിസര്‍ച്ച് വിങ്ങിന് മുന്നില്‍ സമര്‍പ്പിക്കും. ഇതിനകം പലരും ഹെല്‍മെറ്റ് ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്.


Earning money by net; 100% indian job; getting money by targeted time ! for more details click here :http://www.viewbestads.com/index/index/ref_id_ses/326246

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance