Saturday, October 20, 2012

സ്വന്തം മൊബൈലില്‍ കൂടി തന്നെ റീ ചാര്‍ജ് ചെയ്യാം !!



നിങ്ങളില്‍ പലര്‍ക്കും ഇത് അറിയാമായിരിക്കും. എങ്കിലും, അറിയാത്തവര്‍ക്കായി ആണ് ഈ പോസ്റ്റ്‌ ഇടുന്നത്. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ്‌ അക്കൗണ്ട്‌ ഹോള്‍ഡേര്‍സിന് സ്വന്തം മൊബൈലില്‍ കൂടി തന്നെ ഇന്ത്യയിലെ മിക്കവാറും എല്ലാ നെറ്റ് വര്‍ക്കിന്‍റെയും connections റീചാര്‍ജ് ചെയ്യാവുന്നതാണ്. [ മറ്റു ബാങ്കുകളും ഈ സേവനം നല്‍കുന്നുണ്ട് എന്നാണ് തോന്നുന്നത്. പക്ഷെ അതെ കുറിച്ച് എനിക്ക് അറിയില്ല.] ഇപ്രകാരം റീ ചാര്‍ജ് ചെയ്യുമ്പോള്‍, സാധാരണ റീ ചാര്‍ജ് ചെയ്യുമ്പോള്‍ ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ ടോക്ക് ടൈമും ലഭിക്കുന്നതാണ് [ ഡീലറുടെ കമ്മീഷന്‍ നമ്മള്‍ കൊടുക്കുന്ന പൈസയില്‍ നിന്നും കുറയ്ക്കാത്തത് കൊണ്ടാണ് അങ്ങനെ ലഭിക്കുന്നത്]. റീ ചാര്‍ജ് ചെയ്യുന്ന എമൌണ്ട് നമ്മുടെ ബാങ്ക് അക്കൌണ്ടില്‍ നിന്നും കുറയുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.SBI മൊബൈല്‍ ബാങ്കിംഗ് എന്നാ ഈ സേവനം അനുസരിച്ച്, മൊബൈലും ഡി ടി എച്ചും ഒക്കെ റീ ചാര്‍ജ് ചെയ്യാവുന്നതാണ്. ഈ സേവനത്തിനു ജി പി ആര്‍ എസ് വേണമെന്നില്ല. എസ് എം എസ് വഴിയും യു എസ് എസ് ഡി മെനു വഴിയും റീ ചാര്‍ജ് ചെയ്യാം. ബാലന്‍സ് ചെക്ക്‌ ചെയ്യാം, മിനി സ്റ്റേററ്മെന്റ് എടുക്കാം, ട്രെയിന്‍ ടിക്കറ്റ്‌ എടുക്കാം.............


മൊബൈല്‍ ബാങ്കിംഗ് ആക്ട്ടിവേറ്റ് ചെയ്യുന്നതിനായി, SBI ഉപഭോക്ത്താക്കള്‍ ആദ്യം MBSREG എന്ന കീ വേര്‍ഡ്‌ 9223440000 അല്ലെങ്കില്‍ 567676 എന്ന നമ്പരിലേക്ക് SMS അയക്കണം. ആദ്യം പറഞ്ഞ നമ്പരിലേക്കാണ് എങ്കില്‍ എസ് എം എസ്സിന് എസ് ടി ഡി ചാര്‍ജും, രണ്ടാമത്തെ നമ്പലെക്കുള്ളതിനു പ്രീമിയം ചാര്‍ജും (3 /-) ഈടാക്കുന്നതാണ്. 
ഉടന്‍ തന്നെ യുസര്‍ ഐ ഡി യും പാസ്‌ വേര്‍ഡും എസ് എം എസ് ആയി ലഭിക്കും. അപ്പോള്‍ തന്നെ പാസ്‌ വേര്‍ഡ് മാറ്റണം. അതിന്‍റെ ഫോര്‍മാറ്റ്‌ ഇതാണ് : SMPIN ID OLDPIN NEWPIN ഈ രീതിയില്‍ നേരെത്തെ പറഞ്ഞ അതേ നമ്പരി ലേക്ക് മെസ്സേജ് അയക്കുക. നിമിഷങ്ങള്‍ക്കകം നിങ്ങള്‍ക്ക് സ്ഥിരീകരണ സന്ദേശം ലഭിക്കുന്നതാണ്. അതിനു ശേഷം , സ്റ്റേറ്റ് ബാങ്കിന്‍റെ എ ടി എമ്മില്‍ കയറി, കാര്‍ഡ് INSERT ചെയ്യുമ്പോള്‍ ലഭിക്കുന്ന മെനുവില്‍ നിന്ന് മൊബൈല്‍ ബാങ്കിംഗ് രെജിസ്ട്രഷന്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത്, നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുക. അപ്പോള്‍ തന്നെ ഈ സേവനം ആക്ടിവെട് ആകുന്നതാണ്. 24 മണിക്കൂറും ഈ സേവനം ഉപയോഗിക്കാവുന്നതാണ്. യാത്രകളിലും മറ്റും ആയിരിക്കുമ്പോഴാണ് ഇത് ഏറ്റവും അധികം പ്രയോജനപ്പെടുക. 
മിനി സ്റ്റേ ട്മെന്‍റ് എടുക്കാനുള്ള കീ വേര്‍ഡ്‌ : SMIN ID PASSWORD റീ ചാര്‍ജ് ചെയ്യാനുള്ളത് : STOPUP ID PASSWORD TELECOM OPERATOR MOBILENO AMOUN


No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance