Tuesday, November 6, 2012

സ്‌കൈപ്പ് ഉപയോഗിച്ച് അന്താരാഷ്ട്ര കോളുകള്‍ എങ്ങനെ സൗജന്യമായി വിളിയ്ക്കാം?


സ്‌കൈപ്പ് എന്ന വീഡിയോകോളിംഗ് സോഫ്റ്റ് വെയറിനേക്കുറിച്ച് കേട്ടിട്ടില്ലേ.  അന്താരാഷ്ട്ര നമ്പരുകളിലേയ്ക്ക് വിളിയ്ക്കാന്‍ സ്‌കൈപ്പ് ഒരു നിശ്ചിത തുക ഈടാക്കുമെന്ന കാര്യം ഉപയോഗിച്ചിട്ടുള്ളവര്‍ക്കറിയാം. അങ്ങനെ അവര്‍ ഈടാക്കുന്ന തുക ഒരല്പം കൂടുതാണെന്ന് തോന്നി ഈ സംവിധാനം ഉപയോഗിയ്ക്കാത്തവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ഒരു മാസം വരെ സൗജന്യ അന്താരാഷ്ട്ര കോളുകള്‍ ചെയ്യാനുള്ള സൗകര്യം സ്‌കൈപ്പ് നല്‍കുന്നു. ഈ സംവിധാനം ഉപയോഗിച്ച് എല്ലാ ഓഫ്‌ലൈന്‍ കോണ്ടാക്റ്റുകളുടെയം ലാന്‍ഡ്‌ലൈന്‍ അല്ലെങ്കില്‍ മൊബൈല്‍ നമ്പരിലേയ്ക്ക്, രാജ്യാതിര്‍ത്തികള്‍ ബാധകമല്ലാതെ വിളിയ്ക്കാന്‍ സാധിയ്ക്കും. സ്‌കൈപ്പ്ില്‍ നിന്ന് സ്‌കൈപ്പിലേക്കുള്ള കോളുകള്‍ ഇപ്പോഴും സൗജന്യമാണ്. മുകളില്‍ പറഞ്ഞ ഓഫര്‍ സ്വന്തമാക്കാന്‍ നിങ്ങള്‍ 1 ഡോളര്‍ മാത്രം ചിലവാക്കിയാല്‍ മതിയാകും. അത് വേരിഫിക്കേഷന്‍ ആവശ്യത്തിന് വേണ്ടി മാത്രമാണ്.
ഇനി എങ്ങനെ ഈ ഓഫര്‍ ഉപയോഗിയ്ക്കാം എന്ന് നോക്കാം.
  • സ്‌കൈപ്പിന്റെ ഓഫര്‍ പേജിലേയ്ക്ക് പോകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  • ക്ലെയിം യുവര്‍ ഫ്രീ മന്ത് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക
  • ലോഗ് ഇന്‍ വിവരങ്ങള്‍ നല്‍കി നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗ് ഇന്‍ ചെയ്യുക.
  • നിങ്ങള്‍ ഓട്ടോമാറ്റിയ്ക്കായി ഫ്രീ വണ്‍ മന്ത് അണ്‍ലിമിറ്റഡ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിലേയ്ക്ക് എത്തപ്പെടും
ഓര്‍മ്മിയ്ക്കാന്‍
  •  15/11/2012 നുള്ളില്‍ ട്രയല്‍ കാലാവധി അവസാനിച്ചിരിയ്ക്കണം
  • സ്‌കൈപ്പില്‍ റെജിസ്റ്റര്‍ ചെയ്ത് 29 ദിവസമെങ്കിലും കഴിഞ്ഞവര്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിയ്ക്കൂ
  • സ്‌പെഷ്യല്‍, പ്രീമിയം, നോണ്‍-ജിയോഗ്രഫിക് നമ്പരുകള്‍ക്ക് ഈ ഓഫര്‍ ബാധകമല്ല
  • വേരിഫിക്കേഷന്‍ ചാര്‍ജായി 1 ഡോളര്‍ നല്‍കേണ്ടി വരും
  • ശരിയായ പേമെന്റ് വിവരങ്ങള്‍ നല്‍കണം
  • ഒരു ഉപയോക്താവിന്് ഒരു ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ മാത്രമേ ലഭിയ്ക്കുകയുള്ളൂ
  • ഒരു മാസത്തിന് ശേഷം ഓട്ടോമാറ്റിക്കായി സബ്‌സ്‌ക്രിപ്ഷന്‍ തുടരുകയും, ചാര്‍ജ് ഈടാക്കപ്പെടുകയും ചെയ്യുന്നതാണ്. ഇതുണ്ടാകാതിരിയ്ക്കാന്‍ തുടങ്ങിയ തീയതി മുതല്‍ 27 ദിവസത്തിനുള്ളില്‍ സബ്‌സ്‌ക്രിപ്ഷന്‍ റദ്ദാക്കണം.

ചുവടെ ചേര്‍ത്തിരിയ്ക്കുന്ന രാജ്യങ്ങളിലേയ്ക്ക് മാത്രമേ മൊബൈല്‍ കോള്‍ ഓഫര്‍ ലഭ്യമാകുകയുള്ളു
  • കാനഡ
  • ഗുവാം
  • ഹോങ്കോങ് S.A.R ചൈന
  • പ്യൂര്‍ട്ടോ റിക്കോ
  • സിങ്കപ്പൂര്‍
  • തായ്‌ലന്‍ഡ്
  • യുണൈറ്റഡ് സ്റ്റേറ്റ്‌സ്

  •  40 രാജ്യങ്ങളിലേയ്ക്ക് ലാന്‍ഡ്‌ലൈന്‍ കോളുകള്‍ വിളിയ്ക്കാം
  • ചൈന,കൊറിയ,തായ്വാന്‍,റഷ്യ എന്നീ രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഈ ഓഫര്‍ ലഭ്യമല്ല.
  • (courtesy; malayalam.oneindia.co.in)



No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance