സുഹൃത്തുക്കളേ...! കെ എസ് ഇ ബിയുടെ കസ്റ്റമർ കെയർ പോർട്ടലായ wss.kseb.in ൽ ഒരു തവണ ലോഗ് ഇൻ ചെയ്ത് ഒന്നിലധികം ബില്ലുകൾ എങ്ങനെ അടയ്ക്കാനാകുമെന്ന് നിരവധി പേർ സംശയം ചോദിച്ചിരുന്നു. അതിനുള്ള മറുപടിയാണിത്.
ആദ്യപടിയായി wss.kseb.in ൽ പ്രവേശിച്ച് New User Registration ൽ ക്ലിക്ക് ചെയ്ത് ഒരു അക്കൗണ്ട് സ്രഷ്ടിക്കുകയാണ് വേണ്ടത്. ഈ അക്കൗണ്ട് ഉപയോഗിച്ച് ലോഗ് ഇൻ ചെയ്താൽ സ്ക്രീനിന്റെ ഇടതുവശത്തായി Register & Unregister Consumer എന്നൊരു ലിങ്ക് കാണാനാവും. അതിൽ ക്ലിക്ക് ചെയ്താൽ പുതിയ കൺസ്യൂമർ നമ്പർ ചേർക്കാം. (സ്ക്രീൻ ഷോട്ട് ഇതോടൊപ്പം). ഇത്തരത്തിൽ അഞ്ച് കൺസ്യൂമർ നമ്പരുകൾ വരെ നമുക്ക് രജിസ്റ്റർ ചെയ്യാൻ കഴിയും.
No comments:
Post a Comment