Sunday, November 27, 2016

റേഷൻ കാർഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്....?


വളരെ പ്രധാനപ്പെട്ട ഒരു വിവരം
തെറ്റായ വിവരങ്ങൾ തന്നു റേഷൻ കാർഡിന്റെ മുൻഗണനാ ലിസ്റ്റിൽ കയറിപറ്റിയവരുടെ ശ്രദ്ധയ്ക്ക്......
താഴെ പറയുന്ന ഏതെങ്കിലും ഒരു സാഹചര്യം താങ്കൾക്കുണ്ടോ?
1) 1000 ച. അടിയോ അതിലധികമോ വിസ്തീർണ്ണമുള്ള വീട് .
2)കുടുംബത്തിന് ഒരേക്കറിൽ കൂടുതൽ വസ്തു (പട്ടിക വർഗക്കാർക്ക് ബാധകമല്ല)
3) 600 cc യിൽ മുകളിലുള്ള നാലുചക്ര വാഹനം (ഓട്ടോ റിക്ഷയ്ക്ക് ബാധകമല്ല)
4)കേന്ദ്ര, സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ, എയിഡഡ്, ബാങ്ക്, പൊതുമേഖലാ, സഹകരണ മേഖല ഉദ്യോഗം അല്ലെങ്കിൽ പെൻഷൻ (clas IV ജോലിയുള്ള പട്ടിക വർഗക്കാർക്ക് ബാധകമല്ല)
5) ഇൻകം ടാക്സ് അടവ്
6) കുടുംബത്തിന് മാസം 25000 രൂപയ്ക്ക് മുകളിൽ വരുമാനം.
എന്നിട്ടും താങ്കൾ മുൻഗണനാ വിഭാഗത്തിലോ AAY ലിസ്റ്റിലോ ഉൾപ്പെട്ടിട്ടുണ്ടോ? എങ്കിൽ എത്രയും പെട്ടന്ന് താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ടു ലിസ്റ്റിൽ നിന്നും ഒഴിവാകുന്നതിന് ശ്രമിക്കുക.. താങ്കൾക്കുള്ളതെല്ലാം താങ്കളുടെ അധാർകാർഡുമായി ബന്ധപ്പെട്ടിരിക്കുന്നു..(ഉദാ : താങ്കളുടെ വാഹനം, വസ്തു തുടങ്ങിയവ) വൈകാതെ റേഷൻ കാർഡ് ആധാർ ലിങ്കിങ്ങിനു വിധേയമാക്കും.. കള്ളി വെളിച്ചത്താവും ഇത് കേന്ദ്ര ഗവണ്മെന്റിന്റെ പദ്ധതിയാണ്… ഓർക്കുക. താങ്കൾ സ്വയം ഒഴിവാകാതെ സർക്കാർ ആ കുറ്റം കണ്ടുപിടിച്ചാൽ താങ്കളെ കാത്തിരിക്കുന്നത് കേരള റേഷനിംങ് ഓർഡർ 1966 പ്രകാരവും EC Act 1955 വകുപ്പ് 7 പ്രകാരവും ഒരു വർഷത്തോളം തടവും പിഴയും നൽകാവുന്ന പ്രോസിക്യൂഷൻ നടപടികളാണ്...
പൊതുസമൂഹത്തിന്റെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്യുക.

1 comment:

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance