Thursday, October 18, 2018

ഡ്യൂട്ടി ടൈമിൽ വാട്ട്സ്ആപ്പിലാണേൽ സസ്പെൻഷൻ....?


തിരുവന്തപുരം: ജോലി സമയത്ത് വാട്‌സ് അപ്പിലും ഫെയ്‌സ്ബുക്കിലും പോസ്റ്റിട്ടുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നവരെ വിജിലൻസ് കുടുക്കും. ജോലി സമയത്ത് സോഷ്യൽമീഡിയയിൽ സജീവമായ ഉദ്യോഗസ്ഥരെ പിൻതുടരുന്നതിനാണ് വിജിലൻസ് സംഘം ഇപ്പോൾ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഓഫീസുകളിലും സ്‌കൂളുകളിലുമൊക്കെ പ്രവൃത്തി സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന  ജീവനക്കാരെ കണ്ടെത്തി വിജിലൻസ് ഇനി നടപടിയെടുക്കും.

വാട്‌സ് അപ്പിലും, ഫെയ്‌സ് ബുക്കിലും പോസ്റ്റിടുന്ന സമയം നോക്കിയാവും വിജിലൻസ് ഉദ്യോഗസ്ഥരെ കുടുക്കുക. ജോലി സമയത്ത് വാട്‌സ് അപ്പിൽ സെൽഫി പോസ്റ്റ് ചെയ്യുകയും സന്ദേശങ്ങൾ ഷെയർ ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥനെതിരെ പരാതിയെ തുടർന്ന് വിജിലൻസ് കേസെടുത്തു. പരാതിക്കാരൻ ‘ സ്‌ക്രീൻ ഷോട്ടെടുത്ത് തെളിവായി ഹാജരാക്കുകയായിരുന്നു’ പൊതുജനങ്ങൾക്കും ഇത്തരം പരാതികൾ സമർപ്പിക്കാവുന്നതാണ്.

http://dir.vacb@ kerala.gov.in എന്ന മെയിലിലും ‘ദ ഡയറക്ടര്‍, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, പിഎംജി, വികാസ് ഭവന്‍, തിരുവനന്തപുരം (പി ഒ) എന്ന വിലാസത്തിലോ താഴെ കാണുന്ന ഫോൺ നമ്പരുകളിലോ പരാതിയും തെളിവുകളും ( ഏത് അഴിമതിയെ സംബന്ധിച്ചും ) നൽകാവുന്നതാണ്.

പരാതിപ്പെടാനുള്ള നമ്പറുകള്‍:

ഡയറക്ടർ: 9497999966 Toll free 8592 900 900 

ജില്ലാ ചുമതലയുള്ള DySpമാർ 
തിരുവനന്തപുരം: 9447582421 
കൊല്ലം 9447582422 
പത്തനംതിട്ട 94475824 23 
കോട്ടയം9447582426 
ആലപ്പുഴ9447582427 
ഇടുക്കി9447582428 
എറണാകുളം 9447582431 
തൃശൂർ 9447582434 
പാലക്കാട്9447582435 
കോഴിക്കോട് 9447582438 
മലപ്പുറം9447582439 
വയനാട്9447582441 
കണ്ണൂർ9447582440 
കാസർകോട് 9447582442. 

കൂടുതൽ വിവരങ്ങൾ http://Vigilance kerala.gov.in ലും ലഭ്യമാണ്‌.

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance