Sunday, November 10, 2019

വനിതാ ജീവനക്കാർക്ക് പ്രസവാനന്തര ആനുകൂല്യങ്ങൾ ?


ഇന്ത്യൻ നിയമ പ്രകാരം വനിതാ ജീവനക്കാർക്ക് പ്രസവാനന്തര ആനുകൂല്യങ്ങൾ ലഭ്യമാണ്. പ്രസവാവധി മാത്രമല്ല, സ്ത്രീകൾക്ക് അവകാശപ്പെട്ട മറ്റ് ചില ആനുകൂല്യങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം. 1961 ആണ് മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് നിലവിൽ വന്നത്. എന്നാൽ 2017 ഇത് ഭേദഗതി ചെയ്തതോടെ സ്ത്രീകൾക്ക് പ്രസവകാലത്ത് ലഭിക്കുന്ന എടുക്കാവുന്ന അവധി കൂട്ടി. പ്രസാവാവധി വനിതാ ജീവനക്കാർക്ക്ഗർഭകാലത്തും പ്രസവ ശേഷവുമായി എടുക്കാവുന്ന നിലവിലെ ആകെ അവധി 26 ആഴ്ച്ചയാണ്. ഇതിൽ എട്ട് ആഴ്ച പ്രസവത്തിന് മുമ്പും എടുക്കാം. രണ്ടിലധികം കുട്ടികളുള്ള സ്ത്രീകൾക്ക് 12 ആഴ്ചയാണ് പ്രസവ അവധി ലഭിക്കുക. 2017ലെ ഭേദഗതിയ്ക്ക് മുമ്പ് 12 ആഴ്ച്ച മാത്രമാണ് എല്ലാവർക്കും അവധി ലഭിച്ചിരുന്നത്. പ്രസവം നിർത്തുന്നതിനുള്ള ട്യൂബക്ട്ടോമി ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന സ്ത്രീകൾക്കും ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടാഴ്ച അവധി ലഭിക്കും. മുഴുവൻ ശമ്പളം പ്രസവ അവധി എടുത്തിരിക്കുന്ന മുഴുവൻ കാലയളവിലും സ്ത്രീകൾക്ക് കമ്പനികൾ മുഴുവൻ ശമ്പളവും നൽകേണ്ടതാണ്. കമ്പനിയിൽ ജോയിൻ ചെയ്തിട്ട് 80 ​ദിവസം ആയവർക്കും മുഴുവൻ ശമ്പളം നൽകേണ്ടതുണ്ട്. മെഡിക്കൽ ബോണസ് 26 ആഴ്ചത്തെ ശമ്പളം കൂടാതെ, സ്ത്രീ ജീവനക്കാർക്ക് 3,500 രൂപയുടെ മെഡിക്കൽ ബോണസിനും അർഹതയുണ്ട്. 2013 ലെ നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്ട് അനുസരിച്ച് ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും 6,000 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും. മറ്റ് ലീവുകൾ ഗർഭം അലസുകയോ മറ്റെന്തെങ്കിലും തരത്തിലുള്ള ചികിത്സകളോ ആവശ്യം വന്നാൽ സ്ത്രീ ജീവനക്കാർക്ക് 6 ആഴ്ച വരെ ശമ്പളത്തോട് കൂടിയ അവധി ലഭിക്കും. ഗർഭധാരണം, പ്രസവം, മാസം തികയുന്നതിന് മുമ്പുള്ള പ്രസവം, ഗർഭം അലസൽ, ട്യൂബക്ട്ടോമി ശസ്ത്രക്രിയ ഇവയ്ക്ക് എന്തെങ്കിലും തരത്തിലുള്ള സങ്കീർണതകൾ ഉണ്ടെങ്കിൽ ജോലിക്കാർക്ക് ഒരു മാസം കൂടി അധികമായി ലീവെടുക്കാം. കാലയളവിലും ശമ്പളം ലഭിക്കും. വർക്ക് ഫ്രം ഹോം ജോലിയുടെ സ്വഭാവവും തൊഴിലുടമയുടെ സമ്മതവും അനുസരിച്ച് പ്രസവ ശേഷം വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള സൗകര്യവും സ്ത്രീകൾക്ക് ലഭിക്കും. പ്രസവ ശേഷം കമ്പനിയിൽ വീണ്ടും ജോലിയ്ക്ക് പ്രവേശിക്കുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റും കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റും കൈയിൽ കരുതണം.





No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance