മുൻഗണനാ റേഷൻകാർഡ്; അനർഹർക്ക് മുന്നറിയിപ്പ്
മുൻഗണനാ കാർഡ് കൈവശംവെച്ചിട്ടുളള അനർഹർക്ക് നടപടികളില്ലാതെ കാർഡ് തിരികെ സമർപ്പിക്കാൻ 30-വരെയാണ് അവസാന അവസരം നൽകിയിരിക്കുന്നത്
റേഷന്‍ കാര്‍ഡില്ലാത്തവർക്ക് റേഷന്‍ കാര്‍ഡ്
റേഷൻ കാർഡ് മുൻഗണന യോഗ്യത
റേഷൻ കാർഡിനു വേണ്ട മാനദണ്ഡങ്ങൾ -രേഖകൾ
അറിയാൻ👇👇
https://cscsivasakthi.com/?p=3413 https://cscsivasakthi.com/?p=3413
https://cscsivasakthi.com/?p=3413
അനർഹമായി മുൻഗണന/എ.എ.വൈ. വിഭാഗം റേഷൻകാർഡുകൾ കൈവശം വെച്ചിട്ടുള്ള റേഷൻ കാർഡുടമകൾ അതത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ കാർഡുകൾ സമർപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
30-ന് ശേഷമുള്ള പരിശോധനയിൽ അനർഹർ മുൻഗണനാകാർഡുകൾ കൈവശം വെച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ
2016 നവംബർ മുതൽ ഇതുവരെ കൈപ്പറ്റിയ റേഷൻസാധനങ്ങളുടെ അധികവില പിഴയായി ഈടാക്കും.
പിഴയടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി നടപടി സ്വീകരിക്കും. ഒരുവർഷംവരെ തടവ് ലഭിക്കുന്ന കുറ്റവുമാണിത്.
അനർഹരെ ഒഴിവാക്കി അർഹരായവരെ കാർഡിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഭക്ഷ്യസുരക്ഷാനിയമപ്രകാരം മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തേണ്ടവരുടെ എണ്ണം കേന്ദ്രം പരിമിതപ്പെടുത്തിയതിനെ തുടർന്ന് അർഹരായവർക്ക് ഇത് ലഭിക്കുന്നില്ലെന്നും അനർഹർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ആക്ഷേപമുയർന്ന സാഹചര്യത്തിലാണ് നടപടി.
ഇതിന്റെഭാഗമായി മുൻഗണനാ കാർഡ് കൈവശംവെച്ചിരിക്കുന്ന അനർഹർക്ക് നടപടികളില്ലാതെ കാർഡ് തിരിച്ചേൽപ്പിക്കുന്നതിനാണ് സംസ്ഥാന സർക്കാർ 30-വരെ സമയം അനുവദിച്ചിരിക്കുന്നത്.
പൊതുജനങ്ങൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുൻപ് മുൻഗണനാകാർഡുകൾ അനുവദിച്ചത്.
മഞ്ഞ, പിങ്ക് കാർഡുകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. വിവിധ ആനൂകൂല്യങ്ങൾ ലഭിക്കാനായി തെറ്റായ വിവരങ്ങൾ നൽകിയാണ് പലരും ഈ കാർഡ് കൈവശപ്പെടുത്തിയിരിക്കുന്നത്.
കാർഡ് അനുവദിക്കുന്ന സമയത്ത് ഈ വിഭാഗത്തിൽപ്പെടുകയും പിന്നീട് സർക്കാർജോലി ലഭിക്കുകയും ചെയ്ത് വരുമാനത്തിലും ജീവിതനിലവാരത്തിലും മാറ്റംവന്നിട്ടും ചിലർ മുൻഗണനാകാർഡ് തിരിച്ചേൽപ്പിച്ചിട്ടില്ല.
സർക്കാർ/അർധ സർക്കാർ/പൊതുമേഖല/ബാങ്കിങ് മേഖലകളിൽ ജോലിചെയ്യുന്നവർ, സർവീസ് പെൻഷൻ വാങ്ങുന്നവർ എന്നിവർ മുൻഗണനാ കാർഡുകൾ കൈവശംവെച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരേ വകുപ്പുതലനടപടികളും സ്വീകരിക്കും.
വിവരം കൈമാറാം
:അനർഹമായി മുൻഗണനാ/എ.എ.വൈ. കാർഡുകൾ കൈവശംവെച്ചത് ശ്രദ്ധയിൽപെട്ടാൽ അധികൃതർക്ക് വിവരം കൈമാറാം.
താലൂക്ക് സപ്ലൈ ഓഫീസുകളിലേക്കാണ് വിവരം ധരിപ്പിക്കേണ്ടത്.
No comments:
Post a Comment