Tuesday, August 31, 2021

എ.ടി.എമ്മിൽനിന്ന്​ കീറിയ നോട്ട്​ ലഭിച്ചാൽ എന്തുചെയ്യും. ?

 ♦️എസ്​.ബി.ഐയുടെ https://crcf.sbi.co.in/ccf/ എന്ന ലിങ്ക്​ വഴി നോട്ടുകളുമായി ബന്ധപ്പെട്ട പരാതികൾ ഉന്നയിക്കാം. 

ഡിജിറ്റലായി പണമിടപാടുകൾ നടത്താമെങ്കിലും ആവശ്യത്തിനായി ഒരു​ തുക കൈയിൽ വെക്കുന്നവരാണ്​ എല്ലാവരും. പണം ലഭിക്കാൻ ​ആശ്രയിക്കുന്നതാക​ട്ടെ തൊട്ടടുത്ത എ.ടി.എമ്മിനെയും.

ബാങ്കിൽ ക്യൂ നിന്നോ ചെക്ക്​ എഴുതി നൽകിയോ പണം ​സ്വീകരിക്കാതെ എ.ടി.എം കാർഡ്​ വഴി എളുപ്പത്തിൽ ഇപ്പോൾ പണം ലഭിക്കും. എന്നാൽ, ഈ നോട്ടുകൾ കീറിയതാ​ണെങ്കിൽ എന്തുചെയ്യും. 

ഒരു ഭാഗം നഷ്​ടമായതോ അല്ലെങ്കിൽ കഷ്​ണങ്ങളായി മാറിയ നോട്ടുകളോ ആണ്​ വികലമാക്കിയ നോട്ടുകളായി കണക്കാക്കുക. ഈ നോട്ടുകൾ ഉപയോഗിച്ച്​ യാതൊരു ഇടപാടുകളും നടത്താൻ കഴിയി​ല്ല. ഇത്തരത്തിൽ കീറിയ നോട്ടുകൾ ലഭിച്ചാൽ നിങ്ങളുടെ പണം നഷ്​ടമാകുമെന്ന ആശങ്ക വേണ്ട. റിസർവ്​ ബാങ്ക്​ ഓഫ്​ ഇന്ത്യയുടെ ഈ നിർദേശങ്ങൾ പാലിച്ചാൽ മതി.വികലമായ നോട്ട്​ കിട്ടിയാൽ എന്തുചെയ്യണം?

കീറിയ നോട്ടുകൾ ലഭിച്ചാൽ ഏത്​ ബാങ്കിന്‍റെ എ.ടി.എമ്മിൽനിന്നാണോ പണം പിൻവലിച്ചത്​ ഉടൻ ആ ബാങ്കിലെത്തണം. എ.ടി.എമ്മിൽനിന്ന്​ പണം ലഭിച്ചപ്പോൾ കിട്ടിയ സ്ലിപ്പിനൊപ്പം കീറിയ നോട്ടുകളും പണം പിൻവലിച്ച സമയം, തീയതി, എ.ടി.എം സ്​ഥിതി ചെയ്യുന്ന സ്​ഥലം എന്നിവ​ എഴുതിചേർത്ത അപേക്ഷയും നൽകണം. 

പണം പിൻവലിച്ചതിന്‍റെ സ്ലിപ്പ്​ ഇല്ലെങ്കിൽ മൊബൈൽ ഫോണിൽ പണം പിൻവലിച്ചത്​ സംബന്ധിച്ചുവന്ന മെസേജ്​ രേഖയായി നൽകിയാലും മതിയാകും. പിന്നീട്​ ബാങ്ക്​ അപേക്ഷ പരിശോധിച്ച ശേഷം കീറിയ നോട്ടുകൾക്ക്​ പകരം പുതിയ നോട്ടുകൾ നൽകും.

'തങ്ങൾ എ.ടി.എമ്മുകളിൽ പണം നിറയ്​ക്കുന്നതിന്​ മുമ്പ്​ അത്യാധുനിക മെഷീൻ ഉപയോഗിച്ച്​ പരിശോധിക്കും. അതിനാൽ തന്നെ വികലമാക്കിയ നോട്ടുകൾ ലഭിക്കാൻ സാധ്യതയില്ല. എങ്കിലും ഇത്തരം നോട്ടുകൾ ലഭിക്കുകയാണെങ്കിൽ തൊട്ടടുത്ത ബ്രാഞ്ച്​ സന്ദർശിച്ചാൽ മതിയാകും' -ഒരു ഉപഭോക്താവ്​ ട്വിറ്ററിൽ പങ്കുവെച്ച പരാതിക്ക്​ മറുപടിയായി സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ കുറിച്ചു.

എസ്​.ബി.ഐയുടെ https://crcf.sbi.co.in/ccf/ എന്ന ലിങ്ക്​ വഴി നോട്ടുകളുമായി ബന്ധപ്പെട്ട പരാതികൾ ഉന്നയിക്കാം. എസ്​.ബി.ഐയുടെ എ.ടി.എം സേവനങ്ങൾക്കായിരിക്കും ഈ ഓൺലൈൻ സേവനം ലഭ്യമാകുക.

പിഴ ഈടാക്കാം

വികലമാക്കപ്പെട്ട നോട്ടുകൾ മാറി നൽകുന്നതിനുള്ള റിസർവ്​ ബാങ്കിന്‍റെ നി​ർദേശങ്ങൾ ബാങ്ക്​ ജീവനക്കാർ ലംഘിച്ചാൽ ഉപഭോക്താക്കൾ പരാതി നൽകാൻ സാധിക്കും. ബാങ്കിനെതിരെ 10,000 രൂപ പിഴ ഈടാക്കാനും കഴിയും. 

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance