Sunday, September 19, 2021

പാൻ-ആധാർ കാർഡുകൾ ബന്ധിപ്പിക്കൽ സമയം ആറുമാസം കൂടി നീട്ടി കേന്ദ്രസർക്കാർ ?

♦️നേരത്തേ സെപ്​റ്റംബർ 30ന്​ മുമ്പ്​ പാൻ -ആധാർ കാർഡ്​ ബന്ധിപ്പിക്കണമെന്നായിരുന്നു നിർദേശം.

പാൻ ആധാർ ബന്ധിപ്പിക്കേണ്ടതെങ്ങനെ.

♦️www.incometaxindiaefiling.gov.in എന്ന വെബ്​സൈറ്റ്​ സന്ദർശിക്കണം.

♦️ഇതിൽ 'Link Adhar' എന്ന ഓപ്​ഷൻ തെരഞ്ഞെടുക്കുക.

♦️ഈ ലിങ്കിൽ ക്ലിക്ക്​ ചെയ്യു​മ്പോൾ സ്​ക്രീനിൽ പുതിയ പേജ്​ തുറന്നുവരും.

♦️അവിടെ ആധാർ നമ്പർ, പാൻ കാർഡ്​ നമ്പർ, സ്വകാര്യ വിവരങ്ങൾ തുടങ്ങിയവ നൽകണം.

♦️ശേഷം 'Submit' ബട്ടൺ അമർത്തിയാൽ പാൻ ആധാർ കാർഡുമായി ലിങ്ക്​ ചെയ്യും.

കോവിഡ്​ 19ന്‍റെ സാഹചര്യത്തിൽ പാൻ -ആധാർ കാർഡ്​ ബന്ധിപ്പിക്കൽ സമയം 2022 മാർച്ച്​ 31വരെ നീട്ടി കേന്ദ്രസർക്കാർ. 

കോവിഡ്​ 19ന്‍റെ സാഹചര്യത്തിൽ നികുതി ദായകർ നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്താണ്​​ ബന്ധിപ്പിക്കൽ സമയം ആറുമാസം കൂടി നീട്ടാനുള്ള ആദായ നികുതി വകുപ്പിന്‍റെ തീരുമാനം.

നേരത്തേ സെപ്​റ്റംബർ 30ന്​ മുമ്പ്​ പാൻ -ആധാർ കാർഡ്​ ബന്ധിപ്പിക്കണമെന്ന്​ ആദായ നികുതി വകുപ്പ്​ അറിയിച്ചിരുന്നു. ഈ വർഷം മാത്രം നാലാമത്തെ തവണയാണ്​ ആധാർ-പാൻ ബന്ധിപ്പിക്കാനുള്ള സമയം സർക്കാർ നീട്ടി നൽകുന്നത്​. 

നേരത്തേ ജൂലൈയിലായിരുന്ന ഡെഡ്​ലൈൻ സെപ്​റ്റംബർ 30 വരെ നീട്ടിയിരുന്നു. കോവിഡിന്‍റെ രണ്ടാം തരംഗത്തെ തുടർന്നായിരുന്നു അത്​. ​

നേരത്തേ പാൻ ആധാർ കാർഡുമായി സെപ്​റ്റംബർ 30നകം ബന്ധിപ്പിച്ചില്ലെങ്കിൽ സേവനങ്ങൾ തടസപ്പെടുമെന്നായിരുന്നു അധികൃതർ​ അറിയിച്ചത്​. ബാങ്ക്​ അക്കൗണ്ടുകൾ തുടങ്ങുന്നതിനും ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും പാൻ -ആധാർ കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കണമെന്നായിരുന്നു നിർദേശം. 

നിലവിൽ 50,000ത്തിൽകൂടുതലുള്ള സാമ്പത്തിക ഇടപാടുകൾക്ക്​ പാൻ കാർഡ്​ നിർബന്ധമാണ്​.

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance