പെരിന്തൽമണ്ണ : ഷൊർണൂർ – നിലമ്പൂർ പാതയിൽ ഈ മാസം അവസാനത്തോടെ കൂടുതൽ പാസഞ്ചർ ട്രെയിനുകൾ സർവീസ് തുടങ്ങും. എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചു കൊണ്ട് പാലക്കാട്–നിലമ്പൂർ സർവീസ് ആണ് ആദ്യം തുടങ്ങുക. സതേൺ റെയിൽവേയിലെ സേവന കൂട്ടായ്മയായ ട്രെയിൻ ടൈം പ്രതിനിധികൾക്കാണ് പാലക്കാട് ഡിവിഷൻ അധികൃതർ ഇതു സംബന്ധിച്ച ഉറപ്പു നൽകിയത്. ജനുവരിയോടെ പാതയിലെ മുഴുവൻ ട്രെയിൻ സർവീസുകളും ആരംഭിക്കാനുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നതെന്ന് ഉയർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
പാലക്കാട്–നിലമ്പൂർ ട്രെയിൻ രാവിലെ 5.45ന് പാലക്കാട് നിന്ന് ആരംഭിച്ച് 7ന് ഷൊർണൂരിലെത്തും. 7.35–അങ്ങാടിപ്പുറം, 7.43–പട്ടിക്കാട്, 7.52–മേലാറ്റൂർ, 7.59–തുവ്വൂർ, 8.06–തൊടിയപ്പുലം, 8.15–വാണിയമ്പലം, 8.45–നിലമ്പൂർ എന്നിങ്ങനെയാണ് യാത്രാ ടൈംടേബിൾ.രാജ്യറാണിക്ക് പുറമേ കോട്ടയം–നിലമ്പൂർ സ്പെഷൽ ട്രെയിൻ ആണ് നിലവിൽ ഈ പാതയിൽ യാത്രക്കാർക്ക് ആകെയുള്ള ആശ്വാസം. പുലർച്ചെ 5.15 ന് കോട്ടയത്ത് നിന്ന് ആരംഭിച്ച് 10.10 ന് ഷൊർണൂരിലെത്തും. അവിടെ നിന്ന് 10.54 നാണ് അങ്ങാടിപ്പുറം എത്തുന്നത്. 11.45 ന് നിലമ്പൂർ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനിന് നിലമ്പൂരിനും ഷൊർണൂരിനും ഇടയിൽ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമാണ് സ്റ്റോപ് അനുവദിച്ചിട്ടുള്ളത്. വൈകിട്ട് 3.10 ന് നിലമ്പൂരിൽ നിന്ന് കോട്ടയത്തേക്ക് മടക്കയാത്ര തുടങ്ങും. 3.48 നാണ് അങ്ങാടിപ്പുറത്തെത്തുക. 4.50 ന് ഷൊർണൂരും രാത്രി 10.15ന് കോട്ടയത്തും എത്തും. കോട്ടയം–നിലമ്പൂർ ട്രെയിനിന് കൂടുതൽ സ്റ്റേഷനുകളിൽ സ്‌റ്റോപ് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.
No comments:
Post a Comment