Tuesday, February 15, 2022

പാമ്പ് കടിയേറ്റാല്‍ ആവശ്യമായ ചികിത്സയ്ക്ക് 75000 രൂപ ലഭിക്കുo. ?

 പാമ്പ് കടിയേറ്റാല് ആവശ്യമായ ചികിത്സയ്ക്ക് 75000 രൂപ വരെ നമുക്ക് ഫോറസ്റ്റ് ഡിപ്പാര്ട്ട്മെന്റില് നിന്നും ലഭിക്കുമെന്ന കാര്യം അറിയാമോ ?

ഇതിനായി ഇതിന്റെ ആശുപത്രി ചിലവുകളുമായി ബന്ധപ്പെട്ട ബില്ലുകളും രേഖകളും സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാവുന്നതാണ്.
സർക്കാർ ഉത്തരവ് നമ്പർ. 17/2018 (വനം) തീയതി. 5.4.2018 പ്രകാരം വന്യജീവി ആക്രമണം മൂലം പരിക്കേറ്റയാൾക്ക് ചികിത്സയ്ക്ക് ചെലവായ തുക, പരമാവധി ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം അനുവദിക്കുന്നതാണ് (പട്ടിക വർഗത്തിൽപെട്ടവർക്ക് ഉയർന്ന തുക പരിധിയില്ല). സ്ഥായിയായ അംഗവൈകല്യം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപ വരെയും നഷ്ടപരിഹാരം അനുവദിക്കും. ചികിത്സ നടത്തിയ രജിസ്റ്റേർഡ് മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ബില്ലുകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്. (ഈ ഉത്തരവിന്റെ പരിധിയില് തന്നെയാണ് പാമ്പ് കടിയും വരിക)
അപേക്ഷ സമർപ്പിക്കുന്ന തീയതി വരെ ഉള്ള ബില്ലുകൾ, ആശുപത്രിയിൽ പോകാൻ ഉപയോഗിച്ച് വണ്ടിയുടെ trip sheet എന്നിവയും പരിക്കേറ്റയാളുടെ ആധാർ കാർഡ്, bank passbook ആദ്യ പേജ്, discharge summary, പാമ്പ് കടിച്ചതാണെന്നുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെ അപേക്ഷ നൽകണം. എല്ലാ ബില്ലിലും ചികിത്സിച്ച ഡോക്ടറുടെ ഒപ്പും സീലും വേണം. പട്ടിക വർഗത്തിൽ പെട്ടവരാണ് എങ്കിൽ discharge summary യിൽ rest പറഞ്ഞിരിക്കുന്ന ദിവസങ്ങൾക്കു തൊഴിൽ ദിന നഷ്ടപരിഹാരവും ലഭിക്കും. അപേക്ഷയിൽ നഷ്ടപരിഹാരമായി ആവശ്യപ്പെടുന്ന തുകക്ക് മുകളിൽ ഒരിക്കലും അനുവദിച്ചു കിട്ടില്ല. അതിനാൽ എല്ലാ bill amount + trip sheet amount എന്നിവ round ചെയ്തു വേണം തുക ആവശ്യപ്പെടുവാൻ. Valid phone നമ്പർ നൽകുക. എല്ലാ ബില്ലുകളുടെയും original copy forest range ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പാമ്പ് കടിയേറ്റ് മരണപ്പെട്ടവരുടെ ആശ്രിതര്ക്ക് സമാശ്വാസ ധനസഹായം രണ്ട് ലക്ഷം രൂപ വരേയും ലഭിക്കുന്നതാണ്.

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance