Sunday, February 27, 2022

അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി രണ്ടര ദിവസമായി നീട്ടി വാട്സാപ്പ്..?

 ഉപയോക്താക്കള്‍ക്ക് തങ്ങള്‍ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി ദീര്‍ഘിപ്പിച്ച് വാട്‌സ്ആപ്പ്.

ആപ്പിലെ 'ഡിലീറ്റ് ഫോര്‍ എവരി വണ്‍' ഓപ്ക്ഷന്‍ സമയപരിധിയാണ് ദീര്‍ഘിപ്പിക്കുന്നത്.

രണ്ടുദിവസവും പന്ത്രണ്ടു മണിക്കൂറും വരെയായി സമയം ദീര്‍ഘിപ്പിക്കാനാണ് വാട്‌സ്ആപ്പിന്റെ പദ്ധതി. നിലവില്‍ ഇത് ഒരു മണിക്കൂറും എട്ടുമിനുട്ടും 16സെക്കന്റും മാത്രമാണ്.

ഇതോടെ വാട്സ്അപ്പ് ഉപയോഗിക്കുന്നവര്‍ക്ക് തങ്ങള്‍ അയക്കുന്ന തെറ്റായ ഒരു സന്ദേശം ഡിലീറ്റ് ചെയ്യാന്‍ കൂടുതല്‍ സമയം ലഭിക്കും. പുതിയ അപ്ഡേഷനില്‍ ഈ സംവിധാനം നിലവില്‍ വരുമെന്നാണ് പ്രതീക്ഷ.

അബദ്ധത്തിലോ മറ്റോ മറ്റുള്ളവരിലേക്കോ ഗ്രൂപ്പുകളിലേക്കോ സന്ദേശങ്ങള്‍ (വീഡിയോ, ടെക്സ്റ്റ്, ഇമേജ് തുടങ്ങി എന്തും) എത്തുകയാണെങ്കില്‍ ഡിലീറ്റ് ചെയ്യുന്ന സംവിധാനമാണ് ഡിലീറ്റ് ഫോര്‍ എവരി വണ്‍.

അതേസമയം, നേരത്തെ നവംബറില്‍ ഡിലീറ്റ് ഫോര്‍ എവരി വണ്‍ ഓപ്ഷന്‍ ഏഴുദിവസമായി ദീര്‍ഘിപ്പിക്കാന്‍ വാട്ട്സ്ആപ്പ് ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance